ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ (ഡി.എഫ്.െഎ) നേതൃത്വത്തിെല അജ്യാൽ ചലച്ചിത്ര മേള നവംബർ 18 മുതൽ 23 വരെ നടക്കും. ‘ഫൈൻഡ് ഫിലിം, ഫൈൻഡ് ലൈഫ്’ അഥവാ ‘സിനിമയും ജീവിതവും കണ്ട െത്തൂ’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേളയെന്ന് ഡി.എഫ്.െഎ ചീഫ് എക്സിക്യൂട്ടിവ് ഓഫിസ റും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ഫത്മ ഹസന് അല്‍റുമൈഹി വാര്‍ത്തസമ്മേളനത്തില്‍ അറ ിയിച്ചു.
പൊതുപ്രദർശനങ്ങൾക്കായി ഇത്തവണ കൂടുതൽ വേദികളുണ്ടാകുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തര്‍ഇന്ത്യ സാംസ്കാരിക വര്‍ഷാഘോഷ ഭാഗമായി ഇത്തവണ മേളയിൽ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പേരിൽ പ്രത്യേക വിഭാഗവുമുണ്ട്. പ്രശസ്ത ഇന്ത്യന്‍ സംവിധായകരുടെ സമകാലിക ഹ്രസ്വചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. മുംബൈ ഫിലിം അക്കാദമിയുടെ സഹകരണത്തോടെയാണിത്. മേളയിലെത്തുന്ന അതിഥികളില്‍ ഇന്ത്യയുടെ പ്രശസ്ത അനിമേഷന്‍ സംവിധായികയും നിര്‍മാതാവും നടിയുമായ ഗീതാഞ്ജലി റാവുവും ഉണ്ട്. ഡി.എഫ്.ഐയുടെ സാമ്പത്തിക പിന്തുണയില്‍ നിര്‍മിച്ച ഫലസ്തീനിയന്‍ സംവിധായകന് എലിയ സുലൈമാെൻറ ‘ഇറ്റ് മസ്റ്റ് ബി ഹെവന്‍’ ചിത്രമാണ് ആദ്യമായി പ്രദര്‍ശിപ്പിക്കുക. മേഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഇത്തവണ 22 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡി.എഫ്.ഐയുടെ സഹനിര്മാണത്തിലുള്ള 19 ചിത്രങ്ങളുമുണ്ട്. ഖത്തരി ഫിലിം ഫണ്ടിെൻറ സഹകരണത്തില്‍ നിര്‍മിച്ച അഹമ്മദ് അല്‍ ഷരീഫിെൻറ ‘എന്‍ഡ് ഓഫ് ദ റോഡ്’, ഖുലൂദ് അല്‍ അലിയുടെ ‘ഫ്രാഗിലെ’ എന്നിവയുടെ പ്രഥമ പ്രദര്‍ശനവും മേളയിൽ നടക്കും.
കതാറ 10ാം നമ്പര്‍ കെട്ടിടത്തിലെ അജ്യാല്‍ മെയിന്‍ ബോക്സ് ഓഫിസ്, ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ വോക്സ് സിനിമാസിലെ അജ്യാൽ ബോക്സ് ഓഫിസ്, പേള്‍ ഖത്തറിലെ നോവോ സിനിമാസ് എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ലഭിക്കും. ടിക്കറ്റുകൾ www.dohafiliminstitute.com/festival. എന്ന സൈറ്റിൽനിന്ന് ഓൺലൈനിൽ വാങ്ങാം. എല്ലാ വർഷവും പ്രധാന വേദിയായ കതാറയിൽ മാത്രമായിരുന്നു ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായി പേൾ ഖത്തറിലെ നോവോ സിനിമാസ്, ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വോക്സ് സിനിമാസ് എന്നീ വേദികളിലും പൊതു പ്രദർശനം സംഘടിപ്പിക്കും. ഏഴാമത് അജ്യാൽ ചലച്ചിത്രമേളയിൽ 39 രാജ്യങ്ങളിൽനിന്നായി 96 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്നത്. എലിയ സുലൈമാെൻറ ഇറ്റ് മസ്റ്റ് ബി ഹെവൻ എന്ന ചിത്രവും ഇതിലുൾപ്പെടും.
39 രാജ്യങ്ങളില്‍നിന്ന് 96 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. പൊതുജനങ്ങള്‍ക്കായുള്ള ചലച്ചിത്ര പ്രദര്‍ശനം, അജ്യാല്‍ ജൂറികള്‍ക്കുള്ള പ്രദര്‍ശനം, സംവാദങ്ങള്‍, റെഡ് കാര്‍പറ്റ് ഇവൻറുകള്‍, എല്ലാ പ്രായക്കാര്ക്കുമായി കമ്യൂണിറ്റി പരിപാടികള്‍ എന്നിവയും മേളയിലുണ്ട്. അജ്യാല്‍ ക്രിയേറ്റിവിറ്റി ഹബും സജീവമാകും. ഫീച്ചര്‍ വിഭാഗത്തില്‍ 23 ഹ്രസ്വ ചലച്ചിത്ര വിഭാഗത്തില്‍ 73 ചിത്രങ്ങളുമുണ്ട്. അറബ് സിനിമ ലോകത്തുനിന്ന് 50, വനിതാ സംവിധായകരുടെയും നിര്‍മാതാക്കളുടെയും 56 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഇന്ത്യ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍നിന്നുള്ള 400 ജൂറി അംഗങ്ങളില്‍ 48 പേര് രാജ്യാന്തര തലത്തില്നിന്നുള്ളവരാണ്.