ദോഹ: ആറാമത് ഇസ്ഫിരി ഫാൽക്കൺ മേളക്ക് ഉജ്ജ്വല സമാപനം. അൽഖോറിലെ അബൽ ഖറാറീസിൽ നട ന്ന മേളയിൽ ലുസൈൽ, നഖ്ബ ടീമുകൾ വിജയികളായി. ദഅ്വ ഖർനാസ് ഷാഹീൻ വിഭാഗത്തിൽ ആദ്യ അഞ ്ച് സ്ഥാനവും ഹസൻ അലി മുഹമ്മദ് ശഖീരി അൽ മുഹന്നദിയുടെ ഫാൽക്കണുകളും കരസ്ഥമാക്കി. ദ അ്വ ജെർ ഹുർ വിഭാഗത്തിൽ ശൈഖ് സഈദ് ബിൻ അബ്ദുൽ അസീസ് സഈദ് അബ്ദുൽ അസീസ് ആൽഥാനി ഒ ന്നാം സ്ഥാനവും ലുസൈൽ രണ്ടാം സ്ഥാനവും മുബാറക് ജാസിം അൽ മുഹന്നദി മൂന്നാം സ്ഥാനവും നേടി.
ദഅ്വ ഫറഖ് ഹുർ വിഭാഗത്തിൽ അഹ്മദ് അബ്ദുല്ല അൽ ഖാതിർ ഒന്നാം സ്ഥാനവും ഗഷാം ടീം രണ്ടാംസ്ഥാനവും നാസിർ ഹമദ് അൽ നുഐമി മൂന്നാം സ്ഥാനവും ലുസൈൽ നാലാം സ്ഥാനവും നേടി. വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 35000 റിയാലും രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25000, 15000 റിയാൽ വീതവും ലഭിച്ചു. സമാപന ചടങ്ങിൽ അൽ ഖന്നാസ് സൊസൈറ്റി അസി. ഡയറക്ടർ മുഹമ്മദ് ബിൻ അബ്ദുല്ലത്തീഫ് അൽ മിസ്നദ് വിജയികൾക്ക് ഉപഹാരം കൈമാറി. ഒക്ടോബർ 28ന് ആരംഭിച്ച ഇസ്ഫിരി ഫാൽക്കൺ മേള, നവംബർ രണ്ടിനാണ് സമാപിച്ചത്. അൽ ഖന്നാസ് സൊസൈറ്റിയുടെ സീസണിലെ ആദ്യ ചാമ്പ്യൻഷിപ്പാണ് അവസാനിച്ചത്.
ഫാല്‍ക്കണുകള്‍ക്കായി അല്‍ഗന്നാസ്
ഫാല്ക്കണുകള്ക്കായാണ് 2008ല്‍ ഖത്തറിൽ അല്‍ഗന്നാസ് അസോസിയേഷന് രൂപവത്കൃതമായത്. കായിക ഇനമെന്നനിലയില് ഫാൽക്കൺ മേഖല ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി അസോസിയേഷന് നിരവധി പരിപാടികൾ നടത്തുന്നു. ചെറുകിട മത്സരങ്ങള്‍, ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങള്‍, പ്രതിവര്‍ഷം ഏറ്റവും വലിയ പരിപാടിയായ മര്‍മി തുടങ്ങിയവ സംഘടിപ്പിക്കുന്നു.
പൈതൃകസംരക്ഷണം മുന്‍നിര്‍ത്തി അറബ് ലോകത്തെയും ആഗോളതലത്തിലെയും വിവിധ അസോസിയേഷനുകളുമായും പ്രസ്ഥാനങ്ങളുമായും സഹകരിച്ചുപ്രവര്ത്തിക്കുന്നുമുണ്ട്.
സാംസ്കാരിക കായികമന്ത്രാലയം, കതാറ, ഖത്തര്‍ യൂനിവേഴ്സിറ്റി, ഖത്തര്‍ മ്യൂസിയം എന്നിവയുമായെല്ലാം അല്‍ഗന്നാസ് സഹകരിക്കുന്നു. ആഗോള പൈതൃകമെന്നനിലയില് ഫാല്‍ക്കണ്‍ പരിപാലനത്തിന് പ്രതിബദ്ധതയിലൂന്നിയ നിലപാടാണ് രാജ്യത്തിേൻറത്.