പ്രതിരോധ കുത്തിവെപ്പ്: സൗജന്യ വാക്സിനേഷന് 50ലധികം കേന്ദ്രങ്ങൾ
text_fieldsദോഹ: അഞ്ചാമത് വാർഷിക പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിെൻറ ഭാഗമായി 50ലധി കം കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനേഷൻ നൽകും. പൊതു, അർധ സർക്കാർ, സ്വകാര്യ മേഖലയിൽനിന ്നുള്ള മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. പി.എ ച്ച്.സി.സി, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയുടെ ഭാഗത്തുനിന്നായി മൂന്ന് സർക്കാർ സ്ഥാപനങ്ങളും ആറ് അർധസർക്കാർ സ്ഥാപനങ്ങളും ഇതിലുൾപ്പെടും. സ്വകാര്യ മേഖലയിൽനിന്ന് 43 മെഡിക്കൽ സെൻററുകളാണ് സൗജന്യ വാക്സിനേഷനായി രംഗത്തുള്ളത്.
ആഭ്യന്തര മന്ത്രാലയം മെഡിക്കൽ സർവിസ് ഡിപ്പാർട്മെൻറ്, ഖത്തർ ആംഡ് ഫോഴ്സ് മെഡിക്കൽ സ്പെഷാലിറ്റി സെൻറർ, ലഖ്വിയ എന്നിവയാണ് സർക്കാർ കേന്ദ്രങ്ങൾ. സിദ്റ, ഖത്തർ റെഡ്ക്രസൻറ്, ഖത്തർ പെേട്രാളിയം ഹെൽത്ത് സർവിസ്, ഖത്തർ ഗ്യാസ് അൽഖോർ കമ്യൂണിറ്റി മെഡിക്കൽ സെൻറർ, ഖത്തർ ഫൗണ്ടേഷൻ ൈപ്രമറി ഹെൽത്ത് കെയർ സെൻറർ, ഖത്തർ ഓർത്തോപീഡിക്, ആസ്പതർ സ്പോർട്സ് മെഡിക്കൽ ആശുപത്രി എന്നിവയാണ് അർധസർക്കാർ സ്ഥാപനങ്ങൾ.
സ്വകാര്യ മേഖലയിലെ ആരോഗ്യകേന്ദ്രങ്ങൾ
മുവാസലാത്ത് (കർവ) മെഡിക്കൽ സെൻറർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെൻറർ, അൽ ഖയാലി മെഡിക്കൽ സെൻറർ, ഡോ. മാഹിർ അബാസ് ക്ലിനിക്, ആസ്റ്റർ മെഡിക്കൽ സെൻറർ മുൻതസ, ആസ്റ്റർ മെഡിക്കൽ സെൻറർ ഹിലാൽ, ക്യൂൻ ആശുപത്രി, ഖത്തർ എയർവേസ് മെഡിക്കൽ സെൻറർ, അൽ സഫ പോളിക്ലിനിക്, ടർക്കിഷ് ആശുപത്രി, വാല്യൂ മെഡിക്കൽ സെൻറർ, അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്, അൽ തായ് മെഡിക്കൽ സെൻറർ, അറ്റ്ലസ്, ദി ഇൻറർനാഷനൽ, റയ്ഹാൻ മെഡിക്കൽ കോംപ്ലക്സ്, അൽ മഅ്മൂൻ പീഡിയാട്രിക് സ്പെഷാലിറ്റി സെൻറർ, അൽ ഇമാദി ആശുപത്രി, അൽ ഇസ്റാ പോളിക്ലിനിക്, അപ്പോളോ, ഫ്യൂച്ചർ, സിറിയൻ അമേരിക്കൻ എസ്.എ.സി ഖത്തർ മാൾ, കിംസ് ഖത്തർ, ദോഹ ക്ലിനിക് ആശുപത്രി, അൽ ഹയാത്, ഫെറ്റോ മെറ്റേണിറ്റി മെഡിക്കൽ സെൻറർ, അൽ അഹ്ലി, ഡോ. മൂപ്പൻസ് ആസ്റ്റർ, തദ്വായ് മെഡിക്കൽ സെൻറർ, അൽ ജമീൽ, അൽ വഹ്ദ, അൽ ഖാസി, അൽ അബീർ, നസീം അൽ റബീഅ്, അൽ മലകിയ ക്ലിനിക്, അൽ മൻസൂർ പോളിക്ലിനിക്, അൽ ശിഫ പോളിക്ലിനിക്, ഫാമിലി മെഡിക്കൽ ക്ലിനിക്സ്, വെസ്റ്റ് ബേ മെഡികെയർ, അൽ ഇത്തിഹാദ് പോളിക്ലിനിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
