ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സന്ദേശം കൈമാറി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലയിെല ആഴത്തിലുള്ള ബന്ധം സംബന്ധിച്ചും ഇതു കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും വ്യക്തമാക്കുന്നതാണ് കത്ത്. മേഖലതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പുതിയ സംഭവവികാസങ്ങൾ സംബന്ധിച്ച വിവരങ്ങളും കുവൈത്ത് അമീർ കത്തിലൂടെ വ്യക്തമാക്കി.
അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹാണ് കുൈവത്ത് അമീറിെൻറ സന്ദേശം കൈമാറിയത്. അമീർ ശൈഖ് തമീമിനും ഖത്തരി ജനതക്കും കൂടുതൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന കുവൈത്ത് അമീറിെൻറ ആശംസയും ഉപപ്രധാനമന്ത്രി കൈമാറി. കുവൈത്തിനും അമീറിനും കൂടുതൽ പുരോഗതി ഉണ്ടാകട്ടെയെന്ന ആശംസ അമീർ ശൈഖ് തമീമും കൈമാറി.