ശസ്ത്രക്രിയാ കേന്ദ്രത്തിന് അന്താരാഷ്ട്ര അംഗീകാരം
text_fieldsദോഹ: അൽവഖ്റ ആശുപത്രിയിലെ മൂത്രക്കല്ല്-അമിത വണ്ണ ചികിത്സ ശസ്ത്രക്രിയാ കേന്ദ്ര ത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. യു.എസ് കേന്ദ്രമായുള്ള സർജറി റിവ്യൂ കോർപറേഷൻെറ ‘മികവിൻെറ കേന്ദ്രം’ ബഹുമതിയാണ് അൽവക്റ ആശുപത്രിക്ക് ലഭിച്ചിരിക്കുന്നത്. ഈ അംഗീകാരം ലഭിക്കുന്ന ലോകത്തെ ആദ്യ ആശുപത്രിയാണ് അൽവക്റ. ആശുപത്രിയിലെ ഈ വിഭാഗത്തിലെ അഞ്ച് സർജൻമാരും ഇതിലൂടെ അംഗീകാരത്തിന് അർഹരായി. രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ആശുപത്രിയാണ് അല്‍വഖ്റ. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് കീഴിലുള്ള ആശുപത്രിയിൽ നവീകരണത്തിൻെറ ഭാഗമായാണ് ബറിയാട്രിക് സർജറി (അമിതവണ്ണത്തിനുള്ള ശസ്ത്രക്രിയ) കേന്ദ്രവും മൂത്രക്കല്ല് ചികിത്സ കേന്ദ്രവും തുറന്നത്.
മൂത്രത്തിലെ കല്ലിനുള്ള ചികിത്സക്കുള്ള മികവിെൻറ കേന്ദ്രമാണ് ഇവിടെയുള്ളത്. ബാരിയാട്രിക് ശസ്ത്രക്രിയക്കായുള്ള കേന്ദ്രത്തിൽ വൻകിട സൗകര്യങ്ങളാണുള്ളത്. പൊള്ളലിനുള്ള മികച്ച ചികിത്സക്കായി നാഷണല്‍ ബേണ്‍സ് സെൻറര്‍, ജനറല്‍ സര്‍ജറിക്കും യൂറോളജിക്കുമായി റോബോട്ടിക് സര്‍ജറി സേവനം, ദന്തല്‍, പ്രമേഹം, മാനസികാരോഗ്യം, കാര്‍ഡിയോളജി എന്നിവക്കായി സമഗ്ര സേവനങ്ങള്‍ എന്നിവ പുതിയതായി ലഭ്യമാക്കിയി ട്ടുണ്ട്. ഹെര്‍ണിയ സര്‍ജറിയില്‍ മികവിെൻറ കേന്ദ്രമാണ് ആശുപത്രി. പ്രധാന ഒ.പി വകുപ്പില്‍ 48 കണ്സള്ട്ടേ ഷന് റൂമുകളാണുള്ളത്. 2018ല്‍ 6000 കുഞ്ഞുങ്ങളാണ് വഖ്റ ആശുപത്രിയില്‍ ജനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
