Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രയോജനപ്പെടുത്താം,...

പ്രയോജനപ്പെടുത്താം, നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം

text_fields
bookmark_border
പ്രയോജനപ്പെടുത്താം, നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം
cancel

ദോ​ഹ: ​പ്ര​വാ​സി​ക​ൾ​ക്കു​ള്ള നോ​ർ​ക്ക​യു​ടെ സൗ​ജ​ന്യ ആം​ബു​ല​ൻ​സ്​ സേ​വ​നം ഇ​പ്പോ​ൾ കൂ​ടു​ത​ൽ പേ​ർ​ക് കു കൂ​ടി ഉ​പ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ. നാ​ട്ടി​ൽ എ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ ന ോ​ർ​ക്ക​യു​ടെ സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​ന​മാ​ണ്​ കൂ​ടു​ത​ൽ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ കൂ​ടി വ്യാ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റും എ​ത്തു​ന്ന​തി​ന്​ നി​ല​വി​ൽ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. വി​ദേ​ശ​ത്തു നി​ന്ന് മ​ര​ണ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ ഭൗ​തി​ക​ശ​രീ​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ എ​ത്തി​ക്കാ​നും നോ​ർ​ക്ക​യു​ടെ ആം​ബു​ല​ൻ​സ്​ സേ​വ​നം ല​ഭ്യ​മാ​ണ്. തീ​ർ​ത്തും സൗ​ജ​ന്യ​മാ​യ നോ​ർ​ക്ക അ​ടി​യ​ന്ത​ര ആം​ബു​ല​ൻ​സ് സേ​വ​നം നി​ല​വി​ൽ തി​രു​വ​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് ഉ​ള്ള​ത്.

കേ​ര​ള​ത്തി​െൻറ തൊ​ട്ട​ടു​ത്തു​ള്ള മം​ഗ​ലാ​പു​രം, കോ​യ​മ്പ​ത്തൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കൂ​ടി സേ​വ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​ക്ക തീ​രു​മാ​ന​മാ​യ​ത്. ഇ​തു​വ​ഴി കേ​ര​ള​ത്തി​െൻറ വ​ട​ക്കേ അ​റ്റ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്കു​കൂ​ടി പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കും. അ​സു​ഖ​ബാ​ധി​ത​രാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​വ​രെ അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ പ​ദ്ധ​തി വ​ഴി സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കു​ക. നോ​ർ​ക്ക റൂ​ട്ട്സും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സേ​വ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി ആ​രം​ഭി​ച്ച​തു മു​ത​ൽ ഇ​തു​വ​രെ 294 സേ​വ​ന​മാ​ണ് പ്ര​വാ​സി​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കി​യ​ത്. അ​ടി​യ​ന്ത​ര ആം​ബു​ല​ൻ​സ് സേ​വ​നം തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. ഖ​ത്ത​ർ, ബ​ഹ്റൈ​ൻ, ഷി​കാ​ഗോ, കൊ​ളം​ബോ, ദ​മ്മാം, ദു​ബൈ, കു​വൈ​ത്ത്, ല​ണ്ട​ൻ, സൗ​ദി അ​റേ​ബ്യ, മ​സ്ക്ക​ത്ത്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഒ​മാ​ൻ, ഷാ​ർ​ജ, സൗ​ത്ത് ആ​ഫ്രി​ക്ക, സു​ഡാ​ൻ, ഇ​ന്തോ​നേ​ഷ്യ, ന്യൂ​സി​ല​ൻ​ഡ്, ടൊ​റോ​ഡോ തു​ട​ങ്ങി ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ ഇ​തു​വ​ഴി നി​ല​വി​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story