രാജ്യത്തെ ആശുപത്രികളിലെ ബെഡുകൾ 25 ശതമാനം വർധിച്ചു
text_fieldsദോഹ: രാജ്യത്തെ ആശുപത്രികളിലെ കിടപ്പുരോഗികൾക്കായുള്ള ആകെ ബെഡുകളുടെ എണ്ണത്തിൽ വൻവർധന. ഹമദ് മെഡിക്കല്‍ കോർപറേഷെൻറ (എച്ച്.എം.സി) വിപുലീകരണ പദ്ധതിയുടെ ഫലമായാ ണ് 2016നുശേഷം മൊത്തം കിടക്കകളുടെ എണ്ണത്തിൽ 25 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നത്. ഖത ്തറിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ആരോഗ്യസേവനങ്ങളുടെ ആവശ്യത്തിലും വര് ധനയുണ്ടാകുന്നുണ്ട്.
രാജ്യത്തെ ആരോഗ്യമേഖലയിലെ വികസനം തുടരുന്നതാ യി ഖത്തർ നാഷനൽ ബാങ്ക് ഈയടുത്താണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ജനസംഖ്യാ വര്‍ധന, ആയുര്‍ദൈര്‍ഘ്യം, ഉയര്‍ന്ന പ്രതിശീര്‍ഷ ജി.ഡി.പി എന്നിവയെല്ലാം ഖത്തരി ആരോഗ്യസംരക്ഷണ മേഖലക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതായും ക്യു.എൻ.ബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യപരിചരണ ചെലവഴിക്കലില്‍ മിഡില്‍ഈസ്റ്റില്‍ മുന്നില്‍ ഖത്തറാണ്. 2018ല്‍ 22.7 ബില്യണ്‍ റിയാലാണ് ആരോഗ്യപരിചരണമേഖലയില്‍ ഖത്തര്‍ നിക്ഷേപിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വര്‍ധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. പുതിയ ആശുപത്രികള്‍ തുറക്കുന്നതിലൂടെയും സ്പെഷലിസ്റ്റ് സൗകര്യങ്ങളിലൂടെയും എച്ച്.എം.സി തങ്ങളുടെ ശേഷി ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന വിപുലീകരണ പദ്ധതിയെക്കുറിച്ച് എച്ച്.എം.സിയുടെ ആരോഗ്യസൗകര്യ വികസന മേധാവി ഹമദ് അല്‍ഖലീഫ വിശദീകരിച്ചു.
പരിചരണം തേടുന്ന രോഗികളുടെ എണ്ണത്തിലും രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങളിലും അടുത്ത കാലത്തായി ഗണ്യമായ വർധന ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ വർധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ശേഷി വികസിപ്പിക്കുന്നതിന് എച്ച്.എം.സി പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്നുണ്ട്. 2016 മുതലുള്ള വളര്‍ച്ചനിരക്ക് ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ മാത്രം അഞ്ചു പുതിയ ആശുപത്രികളും നിരവധി സ്പെഷലിസ്റ്റ് സൗകര്യങ്ങളും തുറന്നു. ഖത്തറിലുടനീളമുള്ള എച്ച്.എം.സിയുടെ മൊത്തം ആശുപത്രികളുടെ എണ്ണം 12 ആയി ഉയര്‍ന്നിട്ടുണ്ട്. 2016ല്‍ എച്ച്.എം.സി 65 കിടക്കകളുള്ള പുതിയ കമ്യൂണിക്കബ്ള്‍ ഡിസീസ് സെൻറര്‍ തുറന്നു. സാംക്രമിക രോഗങ്ങളുടെ പരിചരണം, പ്രതിരോധം, ഗവേഷണം എന്നിവ കേന്ദ്രീകരിച്ചാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. 2017 അവസാനത്തോടെ മെഡിക്കല്‍ സിറ്റിയിലെ മൂന്ന് ആശുപത്രികള്‍ തുറന്നു.
ഖത്തര്‍ പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ട്(റിഹാബിലിറ്റേഷന്‍ ഇൻസ്റ്റിറ്റ്യൂട്ട്), വിമന്‍സ് വെല്‍നസ് ആൻഡ് റിസർച് സെൻറര്‍, ആംബുലേറ്ററി കെയര്‍ സെൻറര്‍ എന്നിവയാണ് തുറന്നത്. വനിതകള്‍ക്കും നവജാത ശിശുക്കള്‍ക്കും പുനരധിവാസം ആവശ്യമുള്ള രോഗികള്‍ക്കും ശസ്ത്രക്രിയ, ക്ലിനിക്കല്‍ സേവനങ്ങള്‍ക്കുമായി സ്പെഷലിസ്റ്റ് പരിചരണം നല്‍കുന്നതാണ് ഈ ആശുപത്രികള്‍. എച്ച്.എം.സിയുടെ ശൃംഖലയിലേക്ക് 500ഓളം ഇന്‍പേഷ്യൻറ് കിടക്കകളാണ് ഈ മൂന്ന് ആശുപത്രികളിലൂടെ ലഭ്യമായത്.
എച്ച്.എം.സി ആശുപത്രി ശൃംഖലയിലെ ഏറ്റവും അവസാനത്തേതായ ഹസം മുബൈരീഖ് ജനറല്‍ ആശുപത്രി 2018 അവസാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 118 കിടക്കകളാണ് ഇവിടെയുള്ളത്.
ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും സമീപത്തുമുള്ള പുരുഷരോഗികള്ക്ക് ഏറ്റവും മികച്ചതും ഉന്നതനിലവാരത്തിലുമുള്ള ആരോഗ്യസേവനങ്ങളാണ് ഹസംമുബൈരീഖ് ആശുപത്രി നല്‍കുന്നത്. ഈ അഞ്ചു പുതിയ ആശുപത്രികള്‍ തുടങ്ങിയത് വര്‍ഷംതോറും വർധിച്ചുവരുന്ന രോഗികളെ ഉൾക്കൊള്ളുന്ന വിധത്തിേലക്ക് എച്ച്.എം.സിയുടെ സൗകര്യങ്ങളെ മാറ്റി.
ദേശീയ ആരോഗ്യ കർമപദ്ധതി 2018-2022ല്‍ പ്രതിപാദിച്ചിരിക്കുന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് നിലവിലുള്ള സേവനങ്ങള്‍ വിപുലീകരിക്കുന്നതിനൊപ്പം പുതിയ സൗകര്യങ്ങള്‍കൂടി ഹമദ് മെഡിക്കൽ കോർപറേഷൻ തുറക്കുന്നത്. 2018 മുതല്‍ കൂടുതല്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നുണ്ട്. രണ്ടാംതല പരിചരണകേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം വെല്‍നസ് കേന്ദ്രങ്ങളും നിര്‍മിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
