അമീർ-ബ്രസീൽ പ്രസിഡൻറ് കൂടിക്കാഴ്ച
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ബ്രസീൽ പ്രസിഡൻറ് ജെയ്ർ ?ബൊൽസൊനാരോയു ം അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തി. ഇരു സൗഹൃദരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകര ണവും അവ കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചചെയ്തു.
രാഷ്ട്രീയമേഖല, സാമ്പത്തിക മേഖല, ഊർജം, സൈനികസംബന്ധിയായ വ്യവസായം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചചെയ്തു. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. 2022ൽ നടക്കുന്ന ഖത്തർ ഫിഫ ഫുട്ബാൾ ലോകകപ്പിെൻറ അടിസ്ഥാന സൗകര്യപദ്ധതികളിലെ പങ്കാളിയാണ് ബ്രസീൽ. ഇൗ പശ്ചാത്തലത്തിൽ കായിക മേഖലയിലെ വിവിധ പ്രവർത്തനങ്ങളിലെ നിക്ഷേപം പ്രോത്സാഹിക്കുന്നത് സംബന്ധിച്ചും ഇരുരാഷ്ട്രത്തലവന്മാരും ചർച്ചചെയ്തു. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ചയായി.
ലോകതലത്തിലും മേഖലാതലത്തിലും സ്ഥിരതയും സമാധാനവും വികസനവും സാധ്യമാകുന്നതിൽ എന്തൊക്കെ സംഭാവനകൾ നൽകാൻ കഴിയുമെന്നതും വിഷയമായി. ബ്രസീലിലെ വിവിധ മന്ത്രിമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബ്രസീൽ പ്രസിഡൻറിന് ഔദ്യോഗിക വരവേൽപ്പും അമീരി ദിവാനിൽ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

