കുറ്റകൃത്യങ്ങൾ ഇല്ലാത്ത ലോകം ലക്ഷ്യം: ലോക ക്രിമിനോളജി സമ്മേളനം തുടങ്ങി
text_fieldsദോഹ: എല്ലാ തലത്തിലുമുള്ള കുറ്റകൃത്യങ്ങളും ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായി േദാഹ യിൽ ലോക ക്രിമിനോളജി സമ്മേളനം തുടങ്ങി. കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയുംകുറി ച്ചുള്ള ശാസ്ത്രീയ പഠനെത്തയാണ് ക്രിമിനോളജി എന്നുപറയുന്നത്. റിറ്റ്സ് കാൾട്ടൻ ഹ ോട്ടലിൽ ഇന്നലെ തുടങ്ങിയ സമ്മേളനം 30ന് അവസാനിക്കും. അന്താരാഷ്ട്ര ക്രിമിനോളജി സൊസൈറ്റി നടത്തുന്ന 19ാം സമ്മേളനത്തിനാണ് ദോഹ ആതിഥ്യം വഹിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ലോക ക്രിമിനോളജി അന്താരാഷ്ട്ര സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, ക്രിമിനോളജിയിലെ അധ്യാപനം, ഗവേഷണം, കുറ്റകൃത്യങ്ങളുടെ അന്വേഷണം, കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കല്‍, നിയമവാഴ്ചയെക്കുറിച്ചുള്ള പഠനത്തിെൻറ പ്രാധാന്യം എന്നിവ ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചർച്ചചെയ്യും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊലീസ് കോളജ് സുപ്രീംകൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനസമ്മേളനത്തില്‍ രാജ്യാന്തര ക്രിമിനല്‍ കോടതി ചീഫ് പ്രോസിക്യൂട്ടർ ഫതോയു ബെന്സൗദയും വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്തു. പ്ലീനറി സെഷനില്‍ ഖത്തര്‍ യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. ഹസന് റാഷിദ് അൽദിര്‍ഹം, പൊലീസ് കോളജ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍മുഹന്നദി, ഇൻറര്‍നാഷനല്‍ സൊസൈറ്റി ഓഫ് ക്രിമിനോളജി പ്രസിഡൻറ് ഡോ. എമിലിയോ വിയാനോ, ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് വിരുദ്ധ, കുറ്റകൃത്യവിരുദ്ധ കാര്യാലയം പ്രതിനിധി ബിയാന്‍ക കോപ്പ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിെൻറ ഫലത്തിനായി ഉറ്റുനോക്കുകയാണെന്നും ലോകമെമ്പാടുമുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സമ്മേളനം വിജയകരമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹസന് അൽദിര്‍ഹം പറഞ്ഞു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സമകാലിക പ്രശ്നങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുന്നതെന്ന് ഡോ. മുഹമ്മദ് അബ്ദുല്ല അല്‍മുഹന്ന അല്‍മര്‍റി പറഞ്ഞു. കുറ്റകൃത്യങ്ങള്ക്കെതിരായുള്ള രാജ്യാന്തര സഹകരണത്തില്‍ ഖത്തറിെൻറ താൽപര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രധാന മേഖലയില്‍ ആദ്യമായി ഈ സമ്മേളനം സംഘടിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഡോ. എമിലിയോ വിയാനോ പറഞ്ഞു. സഹകരണത്തിനും പങ്കിട്ട സര്‍ഗാത്മകതക്കും കോണ്‍ഗ്രസ് മികച്ച അവസരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹ പ്രഖ്യാപനത്തിന് ഖത്തര്‍ നല്കുന്ന പിന്തുണയെ ബിയാന്‍ക കോപ്പ് പ്രശംസിച്ചു. ഖത്തറില്‍ നടന്ന ‘കുറ്റകൃത്യങ്ങള്‍ തടയൽ, ക്രിമിനല്‍ നീതി’ സംബന്ധിച്ച 13ാമത് യു.എന്‍ കോണ്‍ഗ്രസില്‍ പുറത്തിറക്കിയ ദോഹ പ്രഖ്യാപനത്തിെൻറ ഫലങ്ങള്‍ നടപ്പാക്കുന്നതിെൻറയും 2020ല്‍ ജപ്പാനില്‍ നടക്കുന്ന പതിനാലാമത് കോണ്‍ഗ്രസിെൻറ ഒരുക്കങ്ങളുടെയും ഭാഗമായാണ് ദോഹ സമ്മേളനം.
ആഭ്യന്തര മന്ത്രാലയത്തിെൻറ പൊലീസ് കോളജ്, ഖത്തർ യൂനിവേഴ്സിറ്റി ലോ ഫാക്കൽറ്റി, ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് വിരുദ്ധ, കുറ്റകൃത്യവിരുദ്ധ കാര്യാലയം എന്നിവ സംയുക്തമായാണ് സമ്മേളനം നടത്തുന്നത്. 40 രാജ്യങ്ങളിൽനിന്നുള്ള 125 പ്രതിനിധികൾ സംബന്ധിക്കും. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഖത്തറിൽ നിന്നുള്ള 14 പേരും ഉണ്ട്. അന്താരാഷ്ട്രതലത്തിലെ നയരൂപവത്കരണ വിദഗ്ധർ, വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർ, ഗവേഷകർ തുടങ്ങി വിവിധ മേഖലകളിലുള്ളവരും മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
