അനധികൃത വഴിവാണിഭക്കാർക്ക് പിടിവീഴും
text_fieldsദോഹ: അനധികൃത വഴിവാണിഭക്കാരെയും തെരുവു കച്ചവടക്കാരെയും പിടികൂടുന്നതിന് ദോഹ മ ുനിസിപ്പാലിറ്റി ബൃഹദ് പദ്ധതിയൊരുക്കുന്നു. വാണിജ്യ-ആഭ്യന്തര മന്ത്രാലയവുമായി സ ഹകരിച്ച് വഴിവാണിഭം തടയുന്നതിനുള്ള പദ്ധതി നടപ്പാക്കാനിരിക്കുകയാണെന്ന് മുനിസി പ്പൽ കൺേട്രാൾ ഡയറക്ടർ സാലിം ഹമൂദ് അൽ ശാഫി പ്രാദേശിക പത്രം ‘അൽറായ’യോട് പറഞ്ഞു. ദോ ഹ നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ വഴിവാണിഭക്കാരെയും തെരുവുകച്ചവടത്തെയും നിയന്ത്രിക്കുകയും ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യമൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. വിവിധ സമിതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും സാലിം ഹമൂദ് അൽ ശാഫി കൂട്ടിച്ചേർത്തു. ഇൻഡസ്ട്രിയൽ ഏരിയ, സൂഖ് അൽ ഹറാജ്, ദോഹ ജദീദ്, ഓൾഡ് ഗാനിം തുടങ്ങിയ മേഖലകളിൽ കൂടുതൽ പരിശോധന നടത്തും.
പൊതുജനങ്ങളുടെയടക്കം സഹകരണത്തോടെ മാത്രമേ ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങൾ നിർത്തലാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച അൽശഹാനിയ മുനിസിപ്പാലിറ്റി ഇേൻറണൽ സെക്യൂരിറ്റി ഫോഴ്സുമായി (ലഖ്വിയ) സഹകരിച്ച് മെകെയിൻസിലെ അനധികൃത തെരുവുകച്ചവടക്കാരുടെ കേന്ദ്രങ്ങളിൽ പരിശോധന നടത്തി കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. കച്ചവടക്കാരുെട നിരവധി സാധനസാമഗ്രികൾ ഇവിടെയുണ്ടായിരുന്നു. എല്ലാ നിയമലംഘനങ്ങളും ഒഴിപ്പിച്ച് പ്രദേശം വൃത്തിയാക്കി. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലെ നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിെൻറയും കച്ചവടകേന്ദ്രങ്ങളുമായി ബന്ധെപ്പട്ട സാധാരണ നടപടികളുടെയും ഭാഗമായാണ് അൽശഹാനിയ മുനിസിപ്പാലിറ്റിയുടെ പരിശോധന. ഇൻഡസ്ട്രിയൽ ഏരിയയിലടക്കം ഇത്തരം വഴിവാണിഭങ്ങളുണ്ട്. വെള്ളിയാഴ്ചകളിൽ നൂറുകണക്കിന് ആളുകളാണ് ഇത്തരം കേന്ദ്രങ്ങളിൽ തടിച്ചുകൂടുന്നത്. പല അനധികൃത തെരുവുകച്ചവടക്കാരും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ല.
ഇത് 2008ലെ എട്ടാം നമ്പർ നിയമത്തിെൻറ ലംഘനമാണ്. ഉൽപന്നങ്ങളുടെ വില പരസ്യപ്പെടുത്താതിരിക്കുക, വിവരങ്ങൾ രേഖപ്പെടുത്താതിരിക്കുക, തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കുക, പഴം-പച്ചക്കറികൾക്ക് തിട്ടപ്പെടുത്തിയ വില പ്രദർശിപ്പിക്കാതിരിക്കുക, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനക്കും പ്രദർശനത്തിനുമായി വെക്കുക തുടങ്ങിയ ലംഘനങ്ങൾ ഗുരുതരമായാണ് അധികൃതർ കാണുന്നത്. നിയമലംഘനങ്ങളുടെ തോതനുസരിച്ച് നിയമം അനുശാസിക്കുന്ന ശിക്ഷകളും കടുത്ത നിയമനടപടികൾക്കും കച്ചവട സ്ഥാപനങ്ങൾ വിധേയമാകുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിപണികളെയും വാണിജ്യ ഇടപാടുകളെയും നിരീക്ഷിക്കുന്നതിെൻറയും വിലയിലെ കൃത്രിമത്വം നിയന്ത്രിക്കുന്നതിെൻറയും ഭാഗമായി മന്ത്രാലയത്തിെൻറ നേതൃത്വത്തിലും വിവിധ പരിശോധനകൾ നടത്തുന്നുണ്ട്. അനധികൃത തെരുവുകച്ചവടം പോലുള്ളവ രാജ്യത്തെ പൊതുശുചിത്വനിയമം ലംഘിക്കുന്നെന്നും ആരോപണമുണ്ട്.
ഇത്തരം നിയമലംഘനങ്ങള്‍ക്ക് 300 മുതല്‍ 6000 റിയാല്‍വരെയാണ് പിഴ. ടിഷ്യു പേപ്പറുകള്‍, ഗാര്‍ബേജ്, കാലിക്കുപ്പികള്‍ എന്നിവ വലിച്ചെറിയുകയും നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും റോഡുകളിലും തുപ്പുന്നവര്‍ക്കും 500 റിയാലാണ് പിഴ. വീടുകളുടെ മുന്നിലും റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം, ഗാര്‍ബേജ് ബാഗ്, ഭക്ഷ്യാവശിഷ്ടം എന്നിവ തള്ളിയാൽ 300 റിയാലാണ് പിഴ. റോഡുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും അഭിമുഖമായ വാതിലുകളിലും ബാല്‍ക്കണികളിലും കാർപെറ്റുകള്, കവറുകള്‍, വസ്ത്രങ്ങള്‍ എന്നിവ തൂക്കിയിടുകയോ ശുചിയാക്കുകയോ ചെയ്താല്‍ 500 റിയാലാണ് പിഴ. റോഡുകളില്‍ വാഹനം ഓടിക്കൊണ്ടിരിക്കെ എന്തെങ്കിലും വസ്തുക്കള്‍ ചോര്‍ന്നാല്‍ 3000 റിയാലും മലിനജലം നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളില്‍ ഒഴുക്കിവിട്ടാല്‍ 5000 റിയാലും പിഴ അടക്കണം. നിര്‍മാണാവശിഷ്ടങ്ങളും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെ ശേഷിപ്പുകളും അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ പുറന്തള്ളിയാല്‍ 6000 റിയാലുമാണ് പിഴ. അനധികൃത തെരുവുകച്ചവടക്കാർക്കെതിരെ പൊതുശുചിത്വനിയമം അനുസരിച്ചും നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
