കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടി
text_fieldsദോഹ: കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഒരു ടണ്ണിലധികം ഭാരം വരുന്ന ഭക്ഷ്യവസ്തുക്കൾ മുനിസിപ്പാലിറ്റി പരിസ്ഥിതി മ ന്ത്രാലയം പിടികൂടി കണ്ടുകെട്ടി. അൽ മുർറ വെസ്റ്റിലെ ഒരു വീട്ടിൽ നിന്നാണ് മധുര പലഹാരങ്ങളും മിഠായികളുമടങ്ങുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.
കാലാവധി കഴിഞ്ഞ 350 കിലോഗ്രാം തൂക്കം വരുന്ന മിഠായി വിഭവങ്ങൾ, 30 കിലോഗ്രാം തൂക്കം വരുന്ന മധുര പലഹാരങ്ങൾ, 360 കിലോഗ്രാം വാട്ടർമെലൺ സീഡ്സ്, 360 കിലോഗ്രാം സൂപ്പർ റോസ്റ്റഡ് സീഡ്സ് എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു.
അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീരീക്ഷണങ്ങൾക്കൊടുവിലാണ് റെയ്്ഡ് നടത്തിയത്. റെയ്ഡിനിടെ വീട്ടിലുണ്ടായിരുന്ന തൊഴിലാളികളെയും പിടികൂടി. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വീണ്ടും പാക്ക് ചെയ്ത് വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. 60 ദിവസത്തേക്ക് വീട് അടച്ചിടാൻ ഉത്തരവിട്ട മുനിസിപ്പാലിറ്റി അധികൃതർ, പിടികൂടിയ തൊഴിലാളികളെ കൂടുതൽ നിയമനടപടിക്കായി സുരക്ഷാ അധികൃതർക്ക് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.