10 ‘ഗൾഫ്സ്ട്രീം ജി 700’ വിമാനങ്ങൾ എത്തും
text_fieldsദോഹ: ഖത്തർ എയർവേസിന് 10 ‘ഗൾഫ്സ്ട്രീം ജി 700’ വിമാനങ്ങൾ കൂടി എത്തും. ഇതുസംബന്ധിച്ച് ഗൾഫ്സ്ട്രീം എയറോസ്പേസ് കോർപറേഷനുമായി ഖത്തർ എയർവേസ് കരാർ ഒപ്പുവെച്ചിട് ടുണ്ട്. കൂടാതെ ഗൾഫ്സ്ട്രീം ജി500െൻറ എല്ലാ പുതിയ ജെറ്റുകൾക്കും കോർപറേഷനുമായി കരാറിലെത്തിയിട്ടുണ്ട്. ഗൾഫ്സ്ട്രീം ജി700 വിഭാഗത്തിൽ പെടുന്ന 10 ജെറ്റുകളാണ് ഇതോടെ എത്തുക. ആറ് ഗൾഫ്സ്ട്രീം ജി 650 ഇ.ആർ, അഞ്ച് ഗൾഫ്സ്ട്രീം ജി 500 എന്നിങ്ങനെ 11 ഗൾഫ്സ്ട്രീം ജെറ്റുകളാണ് നിലവിൽ ഖത്തർ എക്സിക്യൂട്ടിവിനുള്ളത്. ‘ഗൾഫ്സ്ട്രീം ജി 700’ വിമാനം ആദ്യമായി ഉപയോഗിക്കുന്നുവെന്ന സ്ഥാനം ഇതോടെ ഖത്തർ എയർവേസിന് സ്വന്തമാകും.
ഗൾഫ്സ്ട്രീം എയറോസ്പേസ് കോർപറേഷനാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. ഖത്തർ എയർവേസിെൻറ ചാർട്ടർ സർവിസായ ഖത്തർ എക്സിക്യൂട്ടിവിലേക്കാണ് ഗൾഫ്സ്ട്രീം ജി 700 എത്തുക. അത്യാധുനിക സംവിധാനങ്ങളോടെയാണ് ഗൾഫ്സ്ട്രീം ജി 700നെ അവതരിപ്പിക്കുന്നത്. ഗൾഫ്സ്ട്രീം ജി 500െൻറ ലോഞ്ചിങ് കസ്റ്റമറാകുന്ന സമയത്തുതന്നെ ഖത്തർ എക്സിക്യൂട്ടിവ് ഗൾഫ്സ്ട്രീമിൽ തങ്ങളുടെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഗൾഫ്സ്ട്രീം പ്രസിഡൻറ് മാർക് ബേൺസ് പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റാണ് ഗൾഫ്സ്ട്രീം ജി 700 എന്നും ബേൺസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
