റിയൽ എസ്റ്റേറ്റ് ഇടനിലക്കാർക്കായി ഔദ്യോഗിക വെബ്സൈറ്റ് പേജ്
text_fieldsദോഹ: രാജ്യത്തെ റിയൽ എസ്റ്റേറ്റ് േബ്രാക്കർ രജിസ്േട്രഷനുകൾക്കായി നീതിന്യായ മന്ത് രാലയം തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രത്യേക പേജ് ആരംഭിച്ചു.രജിസ്േട്രഷൻ നടപടി കൾക്കാവശ്യമായ കാര്യങ്ങൾ വ്യക്തമാക്കുന്ന േബ്രാഷറുകളും പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കമ്പനികളും വ്യക്തികളും തങ്ങളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഖത്തറിൽ സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണമെന്നാണ് മന്ത്രാലയം നിർദേശിക്കുന്നത്.
ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന സിറ്റിസ്കേപ് ഖത്തർ പ്രദർശനത്തിൽ നീതിന്യായ മന്ത്രാലയവും തങ്ങളുടെ പവലിയനുമായി പങ്കെടുക്കുന്നുണ്ട്. നോൺ ഖത്തരി ഓണർഷിപ്, ഓണർഷിപ്പിനും ഉപയോഗത്തിനുമായി അനുവദിക്കപ്പെട്ട മേഖലകൾ എന്നിവ സംബന്ധിച്ച് വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങൾ മന്ത്രാലയത്തിെൻറ പവലിയനിൽ കമ്പനികൾക്കും സന്ദർശകർക്കുമായി വിതരണത്തിന് വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
