Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആയിരങ്ങൾക്ക്​...

ആയിരങ്ങൾക്ക്​ ആശ്വാസമേകാൻ 17ാമത് സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ആയിരങ്ങൾക്ക്​ ആശ്വാസമേകാൻ 17ാമത്  സൗജന്യ ഏഷ്യൻ മെഡിക്കൽ ക്യാമ്പ്
cancel
camera_alt???????????????? ??????? ??????????? ???????? ??????????????? ???????????? 17????? ??????? ??????????? ???? ????? ??????????????? ??????????? ?????????????????????????? ??????????????????

ദോ​ഹ: കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള ആ​യി​ര​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ വൈ​ദ്യ​സേ​വ​ന​വു​മാ​യി 17ാമ​ത് ഏ​ഷ്യ​ൻ മെ​ഡി​ക ്ക​ൽ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച തു​മാ​മ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഏ​ഴ​ു മു​ത​ ൽ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പി​​െൻറ ഒ​രു​ക്ക​മെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന ​ത്തി​ൽ അ​റി​യി​ച്ചു. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് ക്യാ​മ്പ്. 2000 റി​യാ​ലി​ൽ താ​ഴെ മാ​സ വ​രു​മാ​ന​മു​ള്ള മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന ല​ഭ്യ​മാ​വു​ക. ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക്​ ഡോ​ക്​​ട​റെ കാ​ണാ​നാ​വി​ല്ല, മ​റ്റ്​ ടെ​സ്​​റ്റു​ക​ൾ​ക്ക്​ സൗ​ക​ര്യ​മു​ണ്ടാ​കും.

ക്യാ​മ്പി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ട്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി. ​കു​മ​ര​ൻ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ഹാ​ജി​രി, ഹ​മ​ദ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​യൂ​സ​ഫ് മു​സ​ൽ​മാ​നി, പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ നാ​സ​ർ അ​ൽ​ഒ​ബൈ​ദാ​ൻ, പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ ഡോ. ​സാ​മി​യ അ​ൽ അ​ബ്​​ദു​ല്ല, തു​മാ​മ ഹെ​ൽ​ത്ത്​ ​സ​െൻറ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഹ​നാ​ദി അ​ൽ​ഹൈ​ൽ, ഉ​രീ​ദു മാ​ർ​ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ​ത്വി​മ അ​ൽ​കു​വാ​രി, പി.​ആ​ർ ബ്രാ​ൻ​ഡ്​​ ആ​ൻ​ഡ്​ കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ മ​നാ​ർ അ​ൽ​മു​റൈ​ഖി, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജോ​യ​ൽ ജേ​ക്ക​ബ് മാ​ത്യു, ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, സി.​ഐ.​സി പ്ര​സി​ഡ​ൻ​റ്​ കെ.​സി അ​ബ്്ദു​ല്ല​ത്വീ​ഫ്, തു​മാ​മ ഹെ​ൽ​ത്ത്​​ സ​െൻറ​ർ അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​അ​മീ​റ ഇ​ബ്രാ​ഹീം ഫ​ക്രു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. 2002 മു​ത​ൽ തു​ട​ങ്ങി​യ​ ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ വി​ജ​യ​ക​ര​മാ​യ 17ാം എ​ഡി​ഷ​നി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ജ​ന​പ​ങ്കാ​ളി​ത്തം, സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ മൂ​ലം മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വി​പു​ല​മാ​യ ക്യാ​മ്പാ​ണി​ത്. ഓ​ർ​േ​താ​പീ​ഡി​ക്, കാ​ർ​ഡി​യോ​ള​ജി, ഇ.​എ​ൻ.​ടി, നേ​ത്ര​രോ​ഗം, ഫി​സി​യോ​തെ​റ​പ്പി തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. പ്ര​ഷ​ർ, ഷു​ഗ​ർ, ഇ.​സി.​ജി, അ​ൾ​ട്രാ​സൗ​ണ്ട്, കൊ​ള​സ്ട്രോ​ൾ, മൂ​ത്ര​പ​രി​ശോ​ധ​ന, ഓ​ഡി​യോ​മെ​ട്രി​ക്, ഓ​റ​ൽ​ചെ​ക്ക​പ് എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യം ഉ​ണ്ടെ​ന്ന്​ ക്യാ​മ്പ് ചെ​യ​ർ​മാ​നും സ​െൻറ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​സി​ഡ​ൻ​റു​മാ​യ കെ.​സി. അ​ബ്്ദു​ല്ല​ത്വീ​ഫ് പ​റ​ഞ്ഞു.

ര​ക്ത​ദാ​ന സൗ​ക​ര്യ​ത്തി​ന് പു​റ​മെ, അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വും ഉ​ണ്ടാ​കും. ഉ​ച്ച​ക്ക്​ ഒ​ന്നി​നു ശേ​ഷം മൂ​ന്നു വി​ഷ​യ​ങ്ങ​ളി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ ആ​രോ​ഗ്യ​ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും ഉ​ണ്ടാ​കും. ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ക്ല​ബ്, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, പ്രൈ​മ​റി ഹെ​ൽ​ത്ത്​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ പ​രി​പാ​ടി​യെ​ന്ന്​ ക​ൺ​വീ​ന​ർ അ​ബ്്ദു​ൽ ജ​ലീ​ൽ എം.​എം അ​റി​യി​ച്ചു. ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യെ​ന്ന് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​ബി​ജു ഗ​ഫൂ​ർ പ​റ​ഞ്ഞു. നി​ര​വ​ധി പാ​രാ​മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​വും. യു​നൈ​റ്റ​ഡ് ന​ഴ്സ​സ് ഓ​ഫ് ഇ​ന്ത്യ ഖ​ത്ത​ർ, കേ​ര​ള ഫാ​ർ​മ​സി​സ്​​റ്റ്​ ഫോ​റം ഖ​ത്ത​ർ, ഇ​ന്ത്യ​ൻ ഫി​സി​യോ​തെ​റ​പ്പി ഫോ​റം ഖ​ത്ത​ർ, അ​ൽ​ജാ​ബി​ർ ഒ​പ്റ്റി​ക്ക​ൽ​സ്, ഖ​ത്ത​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ്​​പീ​ച്ച്​ ആ​ൻ​ഡ്​ ഹി​യ​റി​ങ്​ എ​ന്നീ സം​ഘ​ട​ന​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പി​ന്തു​ണ ന​ൽ​കും. റൊ​ട്ടാ​ന ഒ​റി​ക്സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്രൈ​മ​റി ഹെ​ൽ​ത്ത്​​ സ​െൻറ​ർ ഓ​പ​റേ​റ്റി​ങ്​ മേ​ധാ​വി ഡോ. ​സാ​മി​യ അ​ബ്്ദു​ല്ല, തു​മാ​മ ഹെ​ൽ​ത്ത്​​ സ​െൻറ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ഹ​നാ​ദി അ​ൽ​ഹൈ​ൽ, മീ​ഡി​യാ ക​ൺ​വീ​ന​ർ റ​ഹീം ഒാ​മ​ശ്ശേ​രി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story