Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ന്​ കാണാം;...

ഇന്ന്​ കാണാം; ഖത്തറി​െൻറ ആകാശത്ത്​ ഉൽക്കവീഴ്​ച

text_fields
bookmark_border
ഇന്ന്​ കാണാം; ഖത്തറി​െൻറ ആകാശത്ത്​ ഉൽക്കവീഴ്​ച
cancel

ദോ​ഹ: ഖ​ത്ത​റി​​​െൻറ ആ​കാ​ശ​ത്ത്​ ഉ​ൽ​ക്ക വ​ർ​ഷ​ത്തി​​​െൻറ മ​നോ​ഹ​ര​കാ​ഴ്​​ച തി​ങ്ക​ളാ​ഴ്​​ച​ കാ​ണാം. ര ാ​ജ്യ​ത്തി​​​െൻറ ആ​കാ​ശ​വും ഉ​ൾ​െ​പ്പ​ടു​ന്ന വ​ട​ക്ക​ൻ ഗോ​ളാ​ർ​ധ​ത്തി​ലാ​ണ്​ ഉ​ൽ​ക്ക വീ​ഴ്​​ച ദൃ​ശ്യ​മാ​വു​ക. ഒ​ക്​​ടോ​ബ​ർ 21ന്​ ​വൈ​കു​ന്നേ​രം മു​ത​ൽ ഒ​ക്​​ടോ​ബ​ർ 22 പ്ര​ഭാ​തം വ​രെ​യാ​ണ്​ സ​മ​യം. ഇ​തി​നു​ള്ളി​ൽ ഉ​ൽ​ക്ക​വ​ർ​ഷം ഖ​ത്ത​റി​ലും ദൃ​ശ്യ​മാ​കു​മെ​ന്ന്​ ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ്​ അ​റി​യി​ച്ചു. ഒ​ക്​​ടോ​ബ​ർ ര​ണ്ടു​ മു​ത​ൽ ന​വം​ബ​ർ ര​ണ്ടു വ​രെ സാ​ധാ​ര​ണ​യാ​യി എ​ല്ലാ​വ​ർ​ഷ​വും കാ​ണ​ു​ന്ന പ്ര​തി​ഭാ​സ​മാ​ണി​ത്. ഹാ​ലി വാ​ൽ​ന​ക്ഷ​ത്ര​ത്തി​ലെ സ്​​ഫോ​ട​ന​ത്തി​​​െൻറ ഫ​ല​മാ​യാ​ണ്​ ഇ​ത്​ സം​ഭ​വി​ക്കു​ന്ന​ത്. ഈ ​പ്ര​പ​ഞ്ച​ധൂ​ളി​ക​ള്‍ ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ല്‍ കൊ​ള്ളി​മീ​നാ​യി തെ​ളി​യും. ഇ​തി​​​െൻറ പ​ഞ്ച​സാ​ര​ത്ത​രി​ക​ളോ​ളം വ​രു​ന്ന പൊ​ടി​ക​ള്‍ ഭൂ​മി​യെ തൊ​ട്ടെ​ന്നും വ​രാം. അ​പാ​യ​മു​ണ്ടാ​കി​ല്ല.

ഏ​റ്റ​വും കൂ​ടു​ത​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്​ ഒ​ക്​​ടോ​ബ​ർ 21 മു​ത​ൽ 22 വ​രെ​യാ​ണെ​ന്നും ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സി​ലെ ഗോ​ള​ശാ​സ്​​ത്ര​ജ്​​ഞ​ൻ ഡോ. ​ബ​ഷീ​ർ മ​ർ​സൂ​ഖ്​ പ​റ​ഞ്ഞു. ഭൂ​മി​യി​ൽ​നി​ന്ന്​ കാ​ണാ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന ഉ​ൽ​ക്ക​വീ​ഴ്​​ച​യാ​ണ്​ ഓ​റി​യോ​നി​ഡ് ഉ​ൽ​ക്ക​വീ​ഴ്​​ച എ​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 20 മു​ത​ൽ 30 വ​രെ ഉ​ൽ​ക്ക​വീ​ഴ്​​ച​യാ​ണ്​ ഉ​ണ്ടാ​വു​ക. ഖ​ത്ത​റി​ൽ ഇ​ത്​ കാ​ണാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ ജ്യോ​തി​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ല. പൊ​ടി​പ​ട​ല​ങ്ങ​ളി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ലും പ്ര​കാ​ശ​മി​ല്ലാ​ത്ത ഇ​രു​ട്ടു​ള്ള സ്​​ഥ​ല​ത്തു​നി​ന്നും ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ മേ​ൽ​പ​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ ഉ​ൽ​ക്ക വീ​ഴ്​​ച നേ​രി​ട്ട്​ കാ​ണാം. ആ​കാ​ശ​ത്ത്​ ഈ ​സ​മ​യ​ത്ത്​ തെ​ക്കു കി​ഴ​ക്ക​ൻ ച​ക്ര​വാ​ള​ത്തി​ലൂ​ടെ​യാ​ണ് നോ​ക്കേ​ണ്ട​ത്. ഡി​ജി​റ്റ​ൽ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഉ​ൽ​ക്ക വീ​ഴ്​​ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​നും സാ​ധി​ക്കും. ഇ​തി​ന​ന​സു​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ കാ​മ​റ​യി​ൽ വ​രു​ത്തി​യാ​ൽ മി​ക​ച്ച പ​ട​ങ്ങ​ൾ ത​െ​ന്ന ല​ഭ്യ​മാ​കും. അ​ർ​ധ​രാ​ത്രി​യി​ലാ​ണ്​ ഉ​ൽ​ക്ക​വീ​ഴ്​​ച കാ​ണാ​നു​ള്ള ഏ​റ്റ​വും ന​ല്ല സ​മ​യ​മെ​ന്ന്​ ഗോ​ള​ശാ​സ്ത്ര​ജ്​​ഞ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story