ദോഹ: വീടകങ്ങളിലും അയൽവീടുകളിലും കീടനാശിനികളും അണുനാശിനികളും പ്രയോഗിക്കുമ ്പോൾ കടുത്ത ജാഗ്രത പുലർത്തണം. അശ്രദ്ധമായി കൈകാര്യം ചെയ്യുമ്പോൾ അപകടം ക്ഷണിച്ചുവ രുത്തുകയാണ് ചെയ്യുക. ഹമദ് മെഡിക്കൽ കോർപറേഷൻ നിരവധി തവണ ഇക്കാര്യത്തിൽ മുന്നറി യിപ്പുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖത്തറിൽ മലയാളി ദമ്പതികളുെട കുഞ്ഞുങ്ങൾ മര ിച്ചിരുന്നു. ഇതിെൻറ കാരണം അടുത്ത ഫ്ലാറ്റിൽ പ്രാണികളെ ഒഴിവാക്കാനുള്ള മരുന്ന് പ്രയ ോഗിച്ചതുമൂലമുള്ള വിഷബാധയാണെന്നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രാഥമികാന്വേഷ ണത്തിെൻറ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് ഫറോക്ക് സ്വദേശ ി ചെറയക്കാട് ഹാരിസിെൻറയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടേയും മക്ക ളായ റഹാൻ ഹാരിസ് (മൂന്നര), റിദ ഹാരിസ് (ഏഴുമാസം) എന്നിവരാണ് മരിച്ചത്.
കീടനാശിനി പ്രയോഗം സർവസാധാരണം
പ്രവാസികൾ താമസിക്കുന്ന സ്ഥലങ്ങളിൽ കീടനാശിനി പ്രയോഗം സർവസാധാരണമാണ്. കൂറ, പാറ്റ, മൂട്ട തുടങ്ങിയവയെ തുരത്താനുപയോഗിക്കുന്ന സ്േപ്ര, എലികളെ കൊല്ലാനുപയോഗിക്കുന്ന വിഷപദാർഥങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. കൂടാതെ ചെറിയ കീടങ്ങളെ തുരത്തുന്നതിനുള്ള സ്േപ്ര, പൊടിപോലുള്ളവയുമുണ്ട്. അടുക്കള, ലോൺട്രി, പെറ്റ് കോളർ എന്നിവിടങ്ങളിലുപയോഗിക്കുന്ന അണുനാശിനികൾ, പൂന്തോട്ടത്തിലുപയോഗിക്കുന്ന കളനാശിനി, സ്വിമ്മിങ് പൂളിൽ പ്രയോഗിക്കുന്ന രാസപദാർഥങ്ങൾ എന്നിവയെല്ലാം കീടനാശിനികളുടെ പരിധിയിൽപെടുന്ന അപകടകരമായ പദാർഥങ്ങളാണ്. കീടനാശിനികൾ ഉപയോഗപ്രദമാണെങ്കിലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കടുത്ത അപകടകാരിയാണ്. മാരകമായ വിഷാംശങ്ങളാണ് ഓരോ കീടനാശിനിയിലും അടങ്ങിയിരിക്കുന്നത്.
മൂന്നുരീതിയിൽ മനുഷ്യശരീരത്തിൽ വിഷാംശം പ്രവേശിക്കും
സ്വന്തം സ്ഥലത്തോ അടുത്ത സ്ഥലത്തോ കീടനാശിനി തളിക്കുന്നുവെങ്കിൽ ഏെറ ശ്രദ്ധിക്കണം. മരുന്നടിയുടെ രൂക്ഷത ഇല്ലാതാകുന്നതുവരെ ഇവിടെ താമസിക്കുന്നത് ഒഴിവാക്കണം. മൂന്നുരീതിയിലൂടെയാണ് പ്രധാനമായും കീടനാശിനി പ്രയോഗത്തിലൂടെ മനുഷ്യശരീരത്തിൽ വിഷാംശങ്ങൾ പ്രവേശിക്കുന്നത്. ശ്വസനം, ത്വക്ക്, വായ് എന്നിങ്ങനെയാണിത്.
അതിനാൽതന്നെ വ്യക്തികൾ ഉപയോഗിക്കുമ്പോൾ ഒരു തരത്തിലും മനുഷ്യശരീരവുമായി ഇത്തരം കീടനാശിനികൾ കൂടിക്കലരാതിരിക്കാൻ ശ്രദ്ധിക്കണം. തലച്ചോറിനെയും നാഡീവ്യവസ്ഥയെയുമാണ് ഇതിലൂടെയുണ്ടാകുന്ന വിഷബാധ പ്രധാനമായും ബാധിക്കുക.
കൂടാതെ ഹോർമോണുകളെയും അന്ധസ്രാവി വ്യവസ്ഥയെയും ഇത് ബാധിക്കും. കൂടാതെ നിരന്തരമായുള്ള കീടനാശിനി പ്രയോഗം വിവിധ തരത്തിലുള്ള അർബുദ രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കീടനാശിനിയുടെ പാക്കറ്റിന്മേൽ അടങ്ങിയിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും വായിച്ചിരിക്കണം. അതിലെ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ ഒരുപരിധിവരെ അപകടങ്ങളെ തടഞ്ഞുനിർത്താൻ സാധിക്കും. ഓരോ കീടനാശിനി പാക്കുകളിലും എൻവയൺമെൻറ് െപ്രാട്ടക്ഷൻ ഏജൻസിയുടെ (ഇ.പി.എ) രജിസ്േട്രഷൻ നമ്പർ രേഖപ്പെടുത്തിയിരിക്കും. ഉൽപന്നം പരിശോധിച്ച ശേഷം അപകടം കുറച്ച് ഉപയോഗിക്കാൻ പ്രാപ്തമായത് എന്ന സാക്ഷ്യപത്രമാണ് ഇ.പി.എകൊണ്ട് അർഥമാക്കുന്നത്.
കീടനാശിനി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കീടനാശിനി പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ വായിക്കുകയും അതിൽ പറഞ്ഞ കീടങ്ങൾക്കുനേരെ മാത്രം പ്രയോഗിക്കുകയും ചെയ്യുക. ഉൽപാദകർ നിർദേശിച്ച അളവിൽ മാത്രമാണ് കീടനാശിനി പ്രയോഗമെന്ന് ഉറപ്പുവരുത്തുക. അപകടം സംഭവിക്കുകയാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കണം.
- കീടനാശിനി പ്രയോഗിക്കുന്നതിന് മുമ്പ് കണ്ണുകളിലെ കോൺടാക്ട് ലെൻസ് എടുത്ത് മാറ്റുക. പ്രയോഗത്തിന് ശേഷം അധികം താമസിയാതെതന്നെ ശരീരം നല്ലവണ്ണം ശുദ്ധജലത്തിൽ വൃത്തിയാക്കുകയും നഖങ്ങൾക്കിടയിലെ ഭാഗം പ്രത്യേകം വൃത്തിയാക്കുകയും ചെയ്യുക.
- കീടനാശിനി പ്രയോഗത്തിനിടയിൽ ഒരിക്കലും തിന്നുകയോ കുടിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്. അതോടൊപ്പം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് അതിനുള്ള പ്രത്യേക വസ്ത്രങ്ങൾ ധരിച്ച് മാത്രമാണ് കീടനാശിനി പ്രയോഗിക്കേണ്ടത്.
- ഒരു തവണ ഉപയോഗിക്കാൻ വേണ്ടി മാത്രം കുറഞ്ഞ അളവിൽ കീടനാശിനി വാങ്ങാൻ ശ്രദ്ധിക്കുക.
- ബാക്കിവരുന്ന കീടനാശിനി സൂക്ഷിച്ചുവെക്കുകയാണെങ്കിൽ അതിെൻറ യഥാർഥ പാക്കറ്റിൽ/കണ്ടെയ്നറിൽ ലേബലോടുകൂടി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. പിന്നീട് ഉപയോഗിക്കുന്ന വ്യക്തിക്ക് ഉപയോഗത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണിത്. കീടനാശിനിപോലെയുള്ള പദാർഥങ്ങൾ സൂക്ഷിക്കുന്നിടത്ത് മാത്രം ഇവ സൂക്ഷിക്കുക. ഒരിക്കലും മറ്റു വസ്തുക്കളുമായി ഇടകലർന്ന് സൂക്ഷിക്കാതിരിക്കുക. അതോടൊപ്പംതന്നെ കുട്ടികൾക്ക് എത്തുന്ന സ്ഥലങ്ങളിൽ ഒരിക്കലും സൂക്ഷിക്കാതിരിക്കുകയും ചെയ്യുക. സൂക്ഷിച്ചുവെച്ച കീടനാശിനി ഇടക്ക് പരിശോധിക്കുകയും ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
- അതേസമയം, കീടനാശിനി പ്രയോഗത്തെ തുടർന്ന് വ്യക്തികളിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപെട്ടാൽ മതിയായ പ്രാഥമിക ശുശ്രൂഷ നൽകാൻ ശ്രമിക്കുകയും 999 നമ്പറിൽ ആംബുലൻസ് വിളിക്കുകയും ചെയ്യണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ നിർദേശിക്കുന്നു.