ദോഹ: ഖത്തറുമായി ബന്ധെപ്പട്ടതും അല്ലാത്തതുമായ വിവിധ പ്രശ്നങ്ങളിൽ ഖത്തറിെൻറ ന യം വ്യക് തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം സമാപിച്ച ആഗോള സുരക്ഷസമ്മേളനം. ഉപപ്ര ധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് രാജ്യത്തിെൻറ നിലപാടുകൾ വ്യക്തമാക്കിയത്. വടക്കന്‍ സിറിയയിലെ തുര്‍ക്കി സൈനികനീക്കത്തില്‍ ദോഹയുടെ നിലപാട് സുതാര്യമാണ്. സുരക്ഷിതമേഖല സൃഷ്ടിക്കുന്നതിനും നിർദിഷ്ട ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന അതിര്‍ത്തികളിലെ ഭീഷണികള്‍ അവസാനിപ്പിക്കുന്നതിനുമായി ഒരു വര്‍ഷത്തിലധികമായി അമേരിക്കയുമായി സഹകരിക്കാന്‍ തുര്‍ക്കി ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഒരു പരിഹാരത്തിലേക്കെത്താനായില്ല. തങ്ങളുടെ പ്രദേശത്തേക്ക് ഭീഷണികളെത്തുന്നതുവരെ തുര്‍ക്കിക്ക് കാത്തിരിക്കാനാവില്ല. തുര്‍ക്കിക്ക് വ്യക്തമായ ലക്ഷ്യമുണ്ട്.
സിറിയന്‍ പ്രദേശം ഏറ്റെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. തുര്‍ക്കി സൈന്യത്തിെൻറ നിലപാടുകള്‍ മറ്റുള്ളവരെക്കാള്‍ മികച്ചതാണ്. വംശീയ ഉന്മൂലനമോ ലംഘനങ്ങളോ അവരില്നിന്നുമുണ്ടായിട്ടില്ല. കുര്‍ദുകളെ തുര്‍ക്കി ഒരു വംശമായും ജനമായും ലക്ഷ്യമിടുന്നില്ല. തങ്ങളുടെ ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഗ്രൂപ്പുകളെയാണ് തുർക്കി ലക്ഷ്യമിടുന്നത്. ഖത്തറും ഇറാനും തമ്മിലുള്ള ബന്ധം വർഷങ്ങളുടെ പഴക്കമുള്ളതാണ്. ഇറാന് ഖത്തറിെൻറ അയല്‍ക്കാരാണ്. അക്രമപരമോ ആക്രമണാത്മകമോ ആയ ഒരു പെരുമാറ്റവും അവരിൽനിന്ന് തങ്ങള്‍ കണ്ടിട്ടില്ല. പേക്ഷ മേഖലയിലെ പല പ്രശ്നങ്ങളിലും ഇറാനോടു വിയോജിപ്പുണ്ട്. അവരുടെ ചില പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല, ഞങ്ങളുടെ ചില പ്രവര്‍ത്തനങ്ങളെ അവരും. എന്നാല്‍, തങ്ങള്‍ അയല്‍ക്കാരാണ്.
സഹവര്‍തിത്വത്തോടെ നിലനില്ക്കണമെന്ന ഒരു ധാരണയുണ്ടെന്നും ഈ ബന്ധം പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. സൗദി അറേബ്യയുമായുള്ള ഖത്തറിെൻറ ബന്ധം വ്യത്യസ്തമാണ്. സൗദിയിലെയും ഖത്തറിലെയും കുവൈത്തിലെയും ജനങ്ങളും ഗള്‍ഫ് മേഖലയിലെ എല്ലാ ജനങ്ങളും ഒരു സാമൂഹികഘടകത്തില്നിന്നാണ്. അവര്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ഖത്തര്‍ സൗദി നയത്തിന് കീഴ്പ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഖത്തറിന് സാധിക്കില്ല. ഒരു വലിയ രാജ്യമെന്ന നിലയില്‍ സൗദി അറേബ്യയെ ഖത്തർ ബഹുമാനിക്കുന്നു. അവരും പരമാധികാര രാജ്യമെന്ന നിലയില്‍ ഖത്തറിനെ ബഹുമാനിക്കണം. ഞങ്ങളുടെ അഭിപ്രായത്തെ മാനിക്കുകയും വേണം. മറ്റെല്ലാ രാജ്യങ്ങളുമായും ഇടപഴകുന്നതില്‍ ഖത്തര്‍ ഈ മാര്‍ഗമാണ് സ്വീകരിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.