ദോഹ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യമാണെന്നും അതിന് നിരവധി കാരണങ്ങൾ ഉണ്ടെന്നും ഖത്തര്‍ നാഷണല്‍ ബാങ്കി(ക്യു എന്‍ ബി)ൻെറ വാരാന്ത്യ സാമ്പത്തിക റിപ്പോര്‍ട്ട്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ സമീപകാല പാദങ്ങളില്‍ ഗണ്യമായി കുറഞ്ഞു.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ 5% എന്ന ശരാശരി വാര്‍ഷിക ജിഡിപി വളര്‍ച്ചയാണുണ്ടായത്. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ വളര്‍ച്ച ആറു ശതമാനത്തില്‍ താഴെയായത്. നിലവിലെ സാമ്പത്തികമാന്ദ്യത്തിൻെറ ദൈര്‍ഘ്യം, ആഴം എന്നിവ കണക്കിലെടുക്കുമ്പോള്‍ അവസ്ഥ അസാധാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.