Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകർവക്ക്​​ കൂടുതൽ...

കർവക്ക്​​ കൂടുതൽ ഭിന്നശേഷി സൗഹൃദ ടാക്​സികൾ

text_fields
bookmark_border
കർവക്ക്​​ കൂടുതൽ ഭിന്നശേഷി സൗഹൃദ ടാക്​സികൾ
cancel
camera_alt?????????? ?????????? ??????????????? ???????????????? ??????? ????? ?????????????? ?????????????

ദോ​ഹ: ​പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യി ക​ർ​വ​യി​ൽ​നി​ന്ന്​ കൂ​ടു​ത​ൽ ഭി​ന്ന ​ശേ​ഷി സൗ​ഹൃ​ദ ടാ​ക്​​സി​ക​ൾ. നി​ല​വി​ൽ ക​ർ​വ​യു​ടെ കീ​ഴി​ലു​ള്ള ടാ​ക്​​സി​ക​ൾ​ക്ക്​ പു​റ​മേ​യാ​ണ്​ വി​വി​ധ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കി​യ വാ​ഹ​ന​ങ്ങ​ൾ​കൂ​ടി എ​ത്തു​ന്ന​ത്. വീ​ൽ​ചെ​യ​ർ അ​ട​ക്ക​മു​ള്ള​വ സൗ​ക​ര്യ​പ്ര​ദ​മാ​യി ക​യ​റ്റാ​നും വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ ത​ട​സ്സ​മൊ​ന്നു​മി​ല്ലാ​തെ ഇ​രി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഈ ​വാ​ഹ​ന​ത്തി​ലു​ണ്ട്​്. സീ​റ്റു​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ​താ​ണ്​ വാ​ഹ​ന​ത്തി​​െൻറ ഉ​ൾ​ഭാ​ഗം. വ്യ​ത്യ​സ്​​ത സീ​റ്റു​ക​ളു​ള്ള ര​ണ്ട്​ ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്​ പു​തു​താ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടോ മൂ​ന്നോ വീ​ൽ​ചെ​യ​റു​ക​ൾ ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യും.

ഇ​തി​ന​ടു​ത്താ​യി​ത​ന്നെ യാ​ത്ര​ക്കാ​ര​​െൻറ സ​ഹാ​യി​ക്ക്​ ഇ​രി​ക്കാ​നു​ള്ള സീ​റ്റു​ക​ളും ഉ​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ൾ​കൂ​ടി എ​ത്തി​യ​തോ​ടെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള ക​ർ​വ​യു​ടെ വാ​ഹ​ന​ങ്ങ​ളു​െ​ട എ​ണ്ണം 20 ആ​യി. വീ​ൽ​ചെ​യ​റു​ക​ളി​ൽ ഇ​രു​ത്തി​ത​ന്നെ യാ​ത്ര​ക്കാ​ര​നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​നു​ള്ള പ്ര​ത്യേ​ക റാ​പ്പ്​ വാ​ഹ​ന​ത്തി​ലു​ണ്ട്. 400 കി​ലോ ഗ്രാം ​വ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​തി​ൽ സു​ര​ക്ഷാ​പൂ​ട്ടു​ക​ളും ഉ​ണ്ട്. നി​ല​വി​ൽ വി​പ​ണി​യി​ൽ കി​ട്ടു​ന്ന ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സു​ര​ക്ഷാ​സൗ​ക​ര്യ​ങ്ങ​ളാ​ണ്​ വാ​ഹ​ന​ത്തി​ലു​ള്ള​ത്. വ​ഴു​തി​പ്പോ​കാ​ത്ത ത​റ​യാ​ണ്​ ഉ​ള്ളി​ൽ. ഇ​തി​നാ​ൽ വീ​ൽ​ചെ​യ​റു​ക​ൾ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ തെ​ന്നി​മാ​റി​ല്ല.

ക​ർ​വ​യു​ടെ ബ​സു​ക​ളും ഭി​ന്ന​ശേ​ഷി​സൗ​ഹൃ​ദ​വാ​ഹ​ന​ങ്ങ​ളാ​ണ്. വീ​ൽ​ചെ​യ​റു​ക​ൾ സൗ​ക​ര്യ​പ്ര​ദ​മാ​യി ഇ​തി​ൽ ക​യ​റ്റാം. വീ​ൽ​ചെ​യ​റു​ക​ൾ വാ​ഹ​ന​ത്തി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഘ​ടി​പ്പി​ക്കാ​വു​ന്ന ഉ​ന്ന​ത അ​ന്താ​രാ​ഷ്​​ട്ര ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ക​ർ​വ ബ​സു​ക​ളി​ലും ഉ​ള്ള​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​െ​ട സേ​വ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ക​ർ​വ​യു​ടെ 8008294 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാം. അ​െ​ല്ല​ങ്കി​ൽ ക​ർ​വ ടാ​ക്​​സി ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ഇ​തി​ന്​ ക​ഴി​യും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​ത​രം ആ​ളു​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ക​യും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കു​ക​യെ​ന്ന​ത്​ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​യാ​ണ്​ ത​ങ്ങ​ൾ കാ​ണു​ന്ന​തെ​ന്ന്​ ക​ർ​വ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story