ഏഷ്യൻ മെഡിക്കൽ ക്യാമ്പ് 25ന്, രജിസ്ട്രേഷൻ 18 വരെ
text_fieldsദോഹ: താഴ്ന്ന വരുമാനക്കാർക്കായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോർപറേഷന്, പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോർപറേഷൻ എന്നിവയുടെ മേല്‍നോട്ടത്തില്‍ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയും ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബും സംയുക്തമായി നടത്തുന്ന 17ാമത് ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന് നടക്കും. രാവിലെ 6.30 മുതൽ വൈകീട്ട് മൂന്നുമണി വരെ തുമാമ ഹെൽത്ത് സെൻററിലാണ് ക്യാമ്പ്. ഉരീദുവാണ് മുഖ്യ സ്പോണ്സര്. ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത രണ്ടായിരത്തിൽപരം തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്യാമ്പ്. നൂറിൽപരം ഡോക്ടർമാരുടേയും പാരാ മെഡിക്കൽ ജീവനക്കാരുടേയും സേവനം ലഭ്യമാവും.
സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രവർത്തകർ മുഖേനയോ മൻസൂറയിലുള്ള സെൻറർ ഓഫിസിൽ നേരിട്ടോ ഒക്ടോബർ 18 വരെ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 66933597. രജിസ്റ്റർ ചെയ്യുന്നവർക്ക് വിശദമായ ക്ലിനിക്കൽ പരിശാധന, ജനറൽ മെഡിസിൻ കൺസൾട്ടേഷൻ, വ്യത്യസ്ത സ്പെഷാലിറ്റികൾ, ആവശ്യമായവർക്ക് ഇ.സി.ജി, അൾട്രാ സൗണ്ട് പരിശോധനകൾ, കൗൺസലിങ്, ഫിസിയോതെറപ്പി, മരുന്നുകൾ, 40 വയസ്സിന് മുകളിലുള്ളവർക്ക് കോളസ്ട്രോൾ പരിശോധന തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമായിരിക്കും. ബി.എം.ഐ, രക്തസമ്മർദം, ഷുഗർ എന്നിവ പരിശോധിക്കാൻ സൗകര്യമുണ്ട്. ആരോഗ്യ ബോധവത്കരണ പരിപാടിയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധ ഡോക്ടർമാർ ക്ലാസെടുക്കും. ക്യാമ്പിെൻറ വിജയകരമായ നടത്തിപ്പിനായി സി.ഐ.സി പ്രസിഡൻറ് കെ.സി. അബ്്ദുൽ ലത്തീഫ് ചെയർമാനായി സംഘാടക സമിതി രൂപവത്കരിച്ചതായി ക്യാമ്പ് ജനറൽ കൺവീനർ ഡോ. ടി.കെ. യാസിർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
