ലോക ബീച്ച് ഗെയിംസ് ഇന്നു മുതൽ
text_fieldsദോഹ: ദേശീയ ഒളിമ്പിക് കമ്മിറ്റികള്‍ (അനോക്) സംഘടിപ്പിക്കുന്ന പ്രഥമ ലോക ബീച്ച് ഗെയിംസിന് വെള്ളിയാഴ്ച തുടക്കമാകും. 16 വരെ നീളുന്ന ഗെയിംസിലെ ആദ്യ റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും. ശനിയാഴ്ച രാത്രി ഏഴിന് കതാറയിലെ ആംഫി തിയറ്ററിലാണ് ഔദ്യോഗിക ഉദ്ഘാടനം. ദേശീയ ഒളിമ്പിക് കമ്മിറ്റി അസോസിയേഷനാണ് രാജ്യാന്തര തലത്തിൽ ബീച്ച് മൾട്ടി സ്പോർട്ട് പരിപാടി സംഘടിപ്പിക്കുന്നത്. 97 രാജ്യങ്ങളിൽനിന്നായി 1200 അത്ലറ്റുകൾ 13 ഇനങ്ങളിൽ മത്സരിക്കും. അക്വാത്ലൺ, 3x3 ബാസ്കറ്റ്ബാൾ, ക്ലൈംബിങ് ബൗൾഡെറിങ്, ബീച്ച് ഹാൻഡ്ബാൾ, കരാട്ടേ കാട്ട (വ്യക്തിഗതം), സ്കേറ്റ് ബോർഡിങ്, ബീച്ച് സോക്കർ, ഓപൺ വാട്ടർ 5 കിലോമീറ്റർ നീന്തൽ, ബീച്ച് ടെന്നിസ്, ബീച്ച് വോളി, വാട്ടർ സ്കി, വേക്ബോർഡ്, ബീച്ച് ഗുസ്തി എന്നിവയാണ് ഗെയിംസിലെ മത്സര ഇനങ്ങൾ.
ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഒട്ടുമിക്ക ടീമുകളും ഖത്തറിലെത്തിയിട്ടുണ്ട്. എല്ലാ ഒരുക്കങ്ങളും ക്രമീകരണങ്ങളും സംഘാടക സമിതി പൂര്‍ത്തിയാക്കി. ലോക നിലവാരത്തിലുള്ള വേദികളിലാണ് മത്സരങ്ങള്‍. അല്‍ഗറാഫ സ്പോര്‍ട്സ് ക്ലബിനെ മനോഹരമായ ബീച്ച് വേദിയായി രൂപാന്തരം ചെയ്തിട്ടുണ്ട്. റിറ്റ്സ് കാള്‍ട്ടണ്‍ കനാലിലെ ഇഡിലിക് വാട്ടേഴ്സിലായിരിക്കും വാട്ടര്‍സ്കൈ ജമ്പും വേക്ക്ബോര്‍ഡ് മത്സരവും നടക്കുക. യൂറോപ്പില്‍നിന്ന് 31, ഏഷ്യയില്‍നിന്ന് 21, അമേരിക്കാസില്നിന്ന് 19, ആഫ്രിക്കയില്‍നിന്ന് 17, ഓഷ്യാനയില്‍നിന്ന് അഞ്ചു വീതം രാജ്യങ്ങള്‍ മത്സരരംഗത്തുണ്ടാകും. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം അനോക് ലോക ബീച്ച് ഗെയിംസിെൻറ ഔദ്യോഗിക വെബ്സൈറ്റായ www.awbgqatar.comൽ ഉണ്ടായിരിക്കും.
പുതിയ ഇൻസ്റ്റഗ്രാം awbg2019, ട്വിറ്റര്‍ @AWBG2019 അക്കൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിലും വിവരങ്ങൾ ലഭ്യമാകും. ഗെയിംസ് വിജയികളെ 350 മെഡലുകളാണ് കാത്തിരിക്കുന്നത്. അനോക് ജനറല്‍ അസംബ്ലി ഒക്ടോബര്‍ 17, 18 തീയതികളില്‍ ഖത്തറില്‍ നടക്കും. ലോക ബീച്ച് ഗെയിംസ് മത്സരാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡുകള്‍ നിരത്തുകളിൽ നേരത്തേതന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗെയിംസിെൻറ ഔദ്യോഗിക കായികചിഹ്നം നേരത്തേ പ്രകാശനം ചെയ്തിരുന്നു. രസകരവും സ്നേഹനിര്‍ഭരവുമായ ‘ഡോള്‍ഫി’യാണ് ഔദ്യോഗിക കായിക ചിഹ്നം. ബീച്ച് ഗെയിമുകളുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതാണ് ഡോള്ഫിയുടേത്. ഉല്ലാസം നിറഞ്ഞ പ്രകൃതം, സദാ പുഞ്ചിരിക്കുന്ന മുഖം, സമുദ്രവും പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ആത്മസമര്‍പ്പണം എന്നിവയെല്ലാം ഡോള്ഫിനിെൻറ സവിശേഷതകളാണ്.
ഇന്ത്യ ഇല്ല; സൗജന്യ പ്രവേശനം
ലോക ബീച്ച് ഗെയിംസിൽ ഇന്ത്യ പെങ്കടുക്കുന്നില്ല. എന്നാൽ, ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ശേഷം മറ്റൊരു ലോകമേളകൂടി കാണാനുള്ള അവസരമാണ് ഖത്തറിലുള്ള ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് വന്നുചേർന്നിരിക്കുന്നത്. ബീച്ച് ഗെയിംസ് എല്ലാവർക്കും സൗജന്യമായി കാണാം.
ജി.സി.സിയില്‍ ആതിഥേയരായ ഖത്തറിന് പുറമെ ഒമാന്‍, കുവൈത്ത്, യു.എ.ഇ രാജ്യങ്ങള്‍ മത്സരിക്കുന്നുണ്ട്. ബീച്ച് ഹാന്‍ഡ്ബാള്‍, ബീച്ച് വോളിബാള്‍ ഇനങ്ങളിലാണ് ഖത്തറിെൻറ പ്രധാന പ്രതീക്ഷ. വെള്ളിയാഴ്ച ബീച്ച് ഹാന്‍ഡ്ബാള്‍, ബീച്ച് ഫുട്ബാള്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കും. ബീച്ച് ഹാന്‍ഡ്ബാളില്‍ അല്‍ഗറാഫ ബീച്ചില്‍ രാവിലെ 10.40ന് നടക്കുന്ന പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഖത്തര്‍ ക്രൊയേഷ്യയെ നേരിടും. രാത്രി 8.30ന് രണ്ടാംമത്സരത്തില്‍ ഹംഗറിയാണ് ഖത്തറിെൻറ എതിരാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
