ഇനി തണുപ്പിെൻറ സൗന്ദര്യത്തിലേക്ക്
text_fieldsദോഹ: 2019-2020 ശൈത്യകാല ക്യാമ്പിങ് സീസണിലേക്കുള്ള രജിസ്േട്രഷൻ അടുത്ത തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യം ശൈത്യകാലത്തേക്ക് കടക്കാനിരിക്കുകയാണ്. ശൈത്യകാലത്ത് വിവിധ മരൂഭൂ പ്രദേശങ്ങളിൽ ടെൻറുകൾ കെട്ടി താമസിക്കാനും മറ്റ് വിനോദങ്ങളിൽ ഏർപ്പെടാനും അധികൃതർ വൻ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഇതിനായി നേരത്തേതന്നെ ബുക്ക് ചെയ്യേണ്ടതുണ്ട്. രജിസ്േട്രഷൻ ഡിസംബർ 31 വരെ തുടരും. ക്യാമ്പിങ് സീസണ് ഒക്ടോബർ 30ന് ഔദ്യോഗിക തുടക്കം കുറിക്കും. മാർച്ച് 30ന് അവസാനിക്കും. മന്ത്രാലയത്തിന് കീഴിലെ ക്യാമ്പിങ് റെഗുലേറ്റിങ് ആക്ടിവിറ്റീസ് സമിതിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ക്യാമ്പിങ് സീസണിൽ പാലിക്കേണ്ട നിയമങ്ങളും നിർദേശങ്ങളും സുരക്ഷ മാനദണ്ഡങ്ങളും മന്ത്രാലയത്തിലെ പരിസ്ഥിതി വിഭാഗം അസി. അണ്ടർസെക്രട്ടറി എൻജി. അഹ്മദ് മുഹമ്മദ് അൽ സാദ വിശദീകരിച്ചു. രാജ്യത്തെ ഗവൺമെൻറ് സർവിസ് സെൻററുകൾ വഴിയോ മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്സൈറ്റ് (www.mme.gov.qa) വഴിയോ ക്യാമ്പിങ് സീസണ് അപേക്ഷകൾ സമർപ്പിക്കാം. ഖത്തർ മാൾ, ഗൾഫ് മാൾ എന്നിവിടങ്ങളിൽ ഒക്ടോബർ 15 മുതൽ നാല് ദിവസം രജിസ്േട്രഷൻ സൗകര്യം ലഭ്യമാണ്. ഓരോ പ്രദേശത്തും അനുവദിക്കപ്പെട്ട ക്യാമ്പുകളുടെ പരിധി അവസാനിക്കുന്നത് വരെ രജിസ്േട്രഷൻ തുടരും. ക്യാമ്പിങ് സീസൺ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ നേരത്തേതന്നെ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.
ഖത്തറിെൻറ പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം ക്യാമ്പിനെത്തുന്നവർക്ക് മികച്ച അനുഭവം ഒരുക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്യാമ്പിങ് സീസണോടനുബന്ധിച്ച് മന്ത്രാലയം പബ്ലിക് ബീച്ചുകളുടെ എണ്ണം വർധിപ്പിക്കും. പൊതുജനങ്ങൾക്ക് കൂടുതൽ വിനോദ പരിപാടികൾക്ക് അവസരം നൽകുകയാണ് ലക്ഷ്യമെന്നും പരിസ്ഥിതികാര്യ അസി. അണ്ടർ സെക്രട്ടറി പറഞ്ഞു. ക്യാമ്പിങ് സീസണിനിടെ നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളും. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിെൻറ സഹകരണം ഉറപ്പാക്കുമെന്ന് വന്യജീവി സംരക്ഷണ വിഭാഗം മേധാവി ഒമർ സലീം അൽ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
