ദോഹ: സിദ്റ ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ലണ്ടന്‍ ഹൈകോടതിയില്‍ ഖത്തര്‍ ഫൗണ്ടേഷന് അനുകൂലവിധി. ഒ.എച്ച്.എല്‍ ആൻഡ് കോണ്ട്രാക്ടുമായുള്ള 1.9 ബില്യണ്‍ യൂറോയുടെ വ്യവഹാര തര്‍ക്കത്തിലാണ് ഖത്തര്‍ ഫൗണ്ടേഷന് സുപ്രധാന വിജയമുണ്ടായിരിക്കുന്നത്. കോണ്‍ട്രാക്ട്, ലണ്ടന്‍ ലിസ്റ്റഡ് ഒ.എച്ച്.എല്‍ എന്നിവ ചേര്‍ന്ന സംയുക്ത സംരംഭവുമായുള്ള 1.9 ബില്യണ്‍ യൂറോയുടെ ആശുപത്രി കരാര്‍ ഖത്തര്‍ ഫൗണ്ടേഷന് നിയമപരമായി അവസാനിപ്പിച്ചിരുന്നു. ഇൗ വാദമാണ് ലണ്ടന്‍ ഹൈകോടതി സ്ഥിരീകരിച്ചത്. തങ്ങളുടെ സമീപനം കോടതി സ്ഥിരീകരിച്ചതില്‍ സന്തോഷിക്കുന്നതായി ഖത്തര്‍ ഫൗണ്ടേഷന് ജനറല്‍ കൗണ്‍സല്‍ മൈക്ക് മിഷേല്‍ പറഞ്ഞു.
ദോഹ എജുക്കേഷന്‍ സിറ്റിയില്‍ അത്യാധുനിക സിദ്റ ആശുപത്രി രൂപകല്പന ചെയ്യുന്നതിനും നിർമിക്കുന്നതിനുമുള്ള കരാര്‍ ക്യു.എഫ് നിയമപരമായി അവസാനിപ്പിച്ചതിനെതിരായ സംയുക്ത സംരംഭത്തിെൻറ കേസാണ് ലണ്ടന്‍ ഹൈകോടതി തള്ളിയത്. നിർമാണം പൂര്‍ത്തിയാക്കുന്നതിനുള്ള അധികച്ചെലവുകള്‍ വീണ്ടെടുക്കുന്നതുള്പ്പെടെയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിലവിലുള്ള വ്യവഹാരത്തില്‍ ദശലക്ഷക്കണക്കിന് ഡോളറിെൻറ അവകാശവാദവും ഖത്തര്‍ ഫൗണ്ടേഷന് ഉയര്‍ത്തിയിട്ടുണ്ട്. ഖത്തരി നിര്‍മാണമേഖലയില്‍ ക്യു.എഫ് പ്രധാന സംഭാവന നല്‍കുന്നുണ്ട്. മേഖലയിലെ ഏറ്റവും നൂതനമായ ചില നിർമാണ പദ്ധതികളില്‍ അന്താരാഷ്ട്ര വ്യവസായ മേഖലയുമായി പങ്കാളിത്തം തുടരുന്നുണ്ട്.