Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​​​ണി​​​ജ്യ...

വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രാ​​​ല​​​യ​ം സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​ൽ

text_fields
bookmark_border
വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രാ​​​ല​​​യ​ം സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​ൽ
cancel
camera_alt??????????? ?????????????????? ??????????? ???????????????? ????????????? ??????????????? ?????????? ?????? ?????? ???????????? ????? ???????????? ? ???????????????????? ?????????????????? ????????????????? ??????????????

ദോ​​​ഹ: വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യ​​​ത്തിെ​​​ൻ​​​റ വി​​​വി​​​ധ സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ലാ​​​ക്കി​​​യു​​​ള്ള ഇ-​​​ഏ​​​ക​​​ജാ​​ല​​​കം പോ​​​ർ​​​ട്ട​​​ലി​​​ന് മ​​​ന്ത്രാ​​​ല​​​യം തു​​​ട​​​ക്കം കു​​​റി​​​ച്ചു. ഏ​​​ക​​​ജാ​​​ല​​​ക​​​ത്തിെ​​​ൻ​​​റ ആ​​​ദ്യ ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് തു​​​ട​​ക്ക​​​മാ​​​യ​​​ത്. വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കും ആ​​​വ​​​ശ്യ​​​മു​​​ള്ള എ​​​ല്ലാ സേ​​​വ​​​ന​​​ങ്ങ​​​ളും ഏ​​​കീ​​​കൃ​​​ത ഡി​​​ജി​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​താ​​​ണ് ഇ-​​​ഏ​​​ക​​​ജാ​​​ല​​​കം.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ശൈ​​​ഖ് അ​​​ബ്​​ദു​​​ല്ല ബി​​​ൻ നാ​​​സ​​​ർ ബി​​​ൻ ഖ​​​ലീ​​​ഫ​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലും നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലു​​​മാ​​​ണ് സം​​​വി​​​ധാ​​​നം രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഫ​​​യ​​​ലു​​​ക​​​ൾ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും ഫീ​​​സ്​ അ​​ട​​​ക്കു​​​ന്ന​​​തി​​​നും എ​​​ടു​​​ക്കു​​​ന്ന സ​​​മ​​​യ​​​ദൈ​​​ർ​​​ഘ്യം കു​​​റ​​​ക്കാ​​​ൻ പു​​​തി​​​യ സം​​​വി​​​ധാ​​​നം ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. വ്യാ​​​പാ​​​ര സം​​​രം​​​ഭ​​​ങ്ങ​​​ളും വ്യ​​​വ​​​സാ​​​യ​​​ശാ​​​ല​​​ക​​​ളും തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​തു വ​​​ഴി വേ​​​ഗ​​​ത്തി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.
ലു​​​സൈ​​​ൽ സി​​​റ്റി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി അ​​​ലി ബി​​​ൻ അ​​​ഹ്മ​​​ദ് അ​​​ൽ കു​​​വാ​​​രി ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തിെ​​​ൻ​​​റ ലോ​​​ഞ്ചി​ങ്​ നി​​​ർ​​​വ​​​ഹി​​​ച്ചു. ക​​​മ്പ​​​നി​​​ക​​​ളും വ്യ​​​വ​​​സാ​​​യ​​​ശാ​​​ല​​​ക​​​ളും സ്​​​​ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​പ​​​ടി​​​ക​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ലാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
2020െൻ​​​റ ആ​​​ദ്യ​​​ത്തോ​​​ടെ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യും ഫാ​​​ക്ട​​​റി​​​ക​​​ളു​​​മാ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട 30ല​​​ധി​​​കം സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​തി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നും അ​​​ലി ബി​​​ൻ അ​​​ഹ്മ​​​ദ് അ​​​ൽ കു​​​വാ​​​രി പ​​​റ​​​ഞ്ഞു.


വാ​​​ണി​​​ജ്യ റെ​​​ക്കോ​​​​ഡു​​​ക​​​ൾ, നി​​​കു​​​തി ര​​​ജി​​​സ്​േ​​​ട്ര​​​ഷ​​​ൻ, ക​​​രാ​​​ർ സം​​​ബ​​​ന്ധ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​ന്ധ​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കും വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്കും ഏ​​​റ്റ​​​വും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന ഒ​​​ന്നാ​​​യി​​​രി​​​ക്കു​​​മി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
ഖ​​​ത്ത​​​ർ ബി​​​സി​ന​​​സ്​​​​മെ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ശൈ​​​ഖ് ഫൈ​​​സ​​​ൽ ബി​​​ൻ ഖാ​​​സിം ആ​​​ൽ​​​ഥാ​​​നി, ഖ​​​ത്ത​​​ർ ചേം​​​ബ​​​ർ ഫ​​​സ്​​​​റ്റ് വൈ​​​സ്​ പ്ര​​​സി​​​ഡ​​​ൻ​​​റ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ ത​​​വാ​​​ർ തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത​​​ർ ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news- gulf news
Next Story