2018ൽ റോഡപകടങ്ങളിൽ മരിച്ചത് 168 പേർ; സ്വദേശികൾ 45
text_fieldsദോഹ: രാജ്യത്ത് 2018ൽ റോഡപകടങ്ങളിൽ മരിച്ചത് 168 പേർ. ഇതിൽ 45 പേർ ഖത്തരി പൗരന്മാരാണ്. 2017ൽ മരിച്ചത് 40 ഖത്തരികൾ ആയിരുന്നു. ഇൻഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ അപകടങ്ങളിൽ 14 പേരാണ് മരിച്ചത്. ഫരീജ് സുഡാനിൽ 13 പേരും അൽ ഉബൈദിൽ 11 പേരും അൽവഖ്റയിൽ എട്ടുപേരും സീലൈനിൽ എട്ടുപേരും മരിച്ചു. സീലൈൻ ബീച്ചിലെ റോഡ് അപകടങ്ങളുടെ പ്രധാന കാരണം കുടുംബങ്ങളുമായി കാറുകളിലും മറ്റു വാഹനങ്ങളിലും പോകുന്നവരുടെ അശ്രദ്ധയാണ്. ഇവിടെയുള്ള അപകടങ്ങളിൽ യുവാക്കളും മോേട്ടാർ ബൈക്ക് യാത്രക്കാരായ കുട്ടികളും മരിക്കുന്നുണ്ട്. ഇത് തടയാൻ ശക്തമായ ബോധവത്കരണ പരിപാടികൾ മന്ത്രാലയം നടത്തുന്നുണ്ട്.
രാജ്യത്തെ 60 ശതമാനം ഗതാഗതനിയമലംഘനങ്ങളും അമിത വേഗവുമായി ബന്ധപ്പെട്ടതാണ്. 2018ൽ രാജ്യത്ത് രേഖപ്പെടുത്തിയ ആകെ ഗതാഗത നിയമലംഘനങ്ങൾ 1.78 മില്യൺ ആണ്. ഒാരോമാസവും ഉണ്ടാകുന്ന ഏകദേശ നിയമലംഘനങ്ങൾ 148,456 ആണ്. ഗതാഗതവകുപ്പ് ജനറൽ ഡയറക്ടറേറ്റിെൻറ ഒൗദ്യോഗിക കണക്കിലാണ് ഇൗ വിവരങ്ങൾ ഉള്ളത്. അതേസമയം, മരണങ്ങളുണ്ടാകുന്ന അപകടങ്ങൾ രാജ്യത്ത് കുറഞ്ഞുവരുകയാണ്. കര്‍ശനമായ ഗതാഗത നിയമങ്ങളാണ് ഇതിന് കാരണമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് സഅദ് അല്‍ഖര്‍ജി പറയുന്നു. ആക്രമണാത്മക ഡ്രൈവിങ് കേസുകള്‍ കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
നിരത്തുകളില്‍ ഇത് ദൃശ്യമാണ്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ഗൗരവം നല്‍കുന്നുണ്ട്. കഅതുറോഡ് ഉപഭോക്താക്കളില്‍ നിന്നും ട്രാഫിക് പൊലീസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓവര്‍ടേക്കിങ്ങുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ എണ്ണം 2017നെ അപേക്ഷിച്ച് 2018ല്‍ 68 ശതമാനത്തിലധികം കുറഞ്ഞു. ലൈസന്‍സില്ലാതെ വാഹനമോടിച്ച കേസുകളില്‍ 16.1 ശതമാനത്തിെൻറയും പാര്‍ക്കിങ് സ്ഥലം ദുരുപയോഗിച്ചതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളില്‍ 22.4 ശതമാനത്തിെൻറയും കുറവുണ്ടായിട്ടുണ്ട്. നിരത്തുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അപകടരഹിത വേനല്‍ എന്ന പ്രമേയത്തില്‍ പ്രത്യേക കാമ്പയിൻ പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
