കാർബൺ പ്രസരണം: റിപ്പോർട്ടുകൾ അടിസ്ഥാന രഹിതം
text_fieldsദോഹ: കാർബൺ പുറന്തള്ളപ്പെടുന്ന രാജ്യങ്ങളിൽ ഖത്തറിനെ മുന്നിൽനിർത്തിയുള്ള റിപ്പോർട്ടുകളും ഖത്തറിലെ കാർബൺ പ്രസരണ നിരക്കിലെ വർധനവ് സൂചിപ്പിച്ചുള്ള കണക്കുകളും അടിസ്ഥാന രഹിതമാണെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭ കൺവെൻഷൻ മാനദണ്ഡങ്ങൾക്കനുസൃതമായല്ല കണക്കുകൾ അവതരിപ്പിച്ചത്. ഖത്തറിലെ കാർബൺ പ്രസരണത്തിെൻറയും ആഗോള തലത്തിലെ കാർബൺ പ്രസരണത്തിെൻറയും യാഥാർഥ്യം മറച്ചുവെച്ചാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടതെന്നും മന്ത്രാലയം സൂചിപ്പിച്ചു.ഖത്തറിലെ പാരിസ്ഥിതിക സാഹചര്യത്തെ ഒരിക്കലും പ്രതിഫലിപ്പിക്കുന്നതല്ല റിപ്പോർട്ടുകൾ.
കാർബണിെൻറ പ്രതിശീർഷ ഉപയോഗം സംബന്ധിച്ച കണക്കുകൾ യാഥാർഥ്യവുമായി ഒരിക്കലും പൊരുത്തപ്പെടുന്നതുമല്ല. വ്യവസായിക പ്രക്രിയകളിലൂടെ പുറന്തള്ളപ്പെടുന്ന പ്രസരണത്തെയും ജനസംഖ്യാനുപാതികമായ ഊർജ ഉപഭോഗത്തെയും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഇങ്ങനെ വരുമ്പോൾ ഉയർന്ന ജനസംഖ്യയുള്ള രാജ്യങ്ങളിൽ കുറഞ്ഞ നിരക്കും കുറഞ്ഞ ജനസംഖ്യയുള്ള നാടുകളിൽ ഉയർന്ന നിരക്കുമെന്ന വൈരുധ്യം രൂപപ്പെടുന്നെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നത് കുറക്കുന്നതിൽ ഖത്തറിെൻറ പങ്ക് വലുതാണ്. പ്രകൃതിവാതകത്തിെൻറ ഉൽപാദനവും കയറ്റുമതിയും കൽക്കരി, ഡീസൽ, പെേട്രാൾ എന്നിവയുടെ ഉപയോഗം കുറക്കുന്നതിൽ നിർണായകമായിട്ടുണ്ടെന്നും ഖത്തർ പരിസ്ഥിതി മന്ത്രാലയം ഓർമിപ്പിച്ചു.
ഖത്തറിലെ നിരവധി വ്യവസായിക പ്രക്രിയകളിൽ പ്രകൃതിവാതകമാണ് കാലങ്ങളായി ഉപയോഗിച്ചുവരുന്നത്. വൈദ്യുതി ഉൽപാദനവും ഇതുവഴിയാണ്. ഖത്തറിലെ വിവിധ പദ്ധതികളെല്ലാം പാരിസ്ഥിതികാഘാത പഠനങ്ങൾക്ക് ശേഷമാണ് നടപ്പാക്കുന്നത്. പദ്ധതികളെല്ലാം പരിസ്ഥിതി സൗഹൃദമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. റിപ്പോർട്ടുകളും സ്ഥിതിവിവര കണക്കുകളും ഔദ്യോഗിക േസ്രാതസ്സുകളിൽ നിന്നു മാത്രം സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. അവിശ്വസനീയവും അനൗദ്യോഗികവുമായ വിവര േസ്രാതസ്സുകളെ കണ്ണടച്ച് വിശ്വസിക്കരുത്. ഇക്കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഖത്തർ മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
