ദോഹ: എച്ച്.എം.സിയുടെ ഹോം ഹെൽത്ത് കെയർ സർവിസിന് കീഴിലു ള്ള 2000ത്തിലധികം രോഗികൾക്ക് മെഡിക്കൽ സേവനങ്ങൾ വീടുകളി ലെത്തിക്കാൻ ഖത്തർ പോസ്റ്റ്. എച്ച്.എം.സിയും ഖത്തർ പോസ്റ്റും തമ്മിലുള്ള കരാറിെൻറ ഭാഗമായാണ് പദ്ധതി. ഗ്ലൗ, ബാൻഡേജ്, െഡ്രസിങ്സ് തുടങ്ങിയ സേവനങ്ങളാണ് പോസ്റ്റൽ സംവിധാനം വഴി രോഗികളുടെ വീടുകളിലെത്തിക്കുന്നത്. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ഹമദ് മെഡിക്കൽ കോർപറേഷനിലെത്തി മെഡിക്കൽ വസ്തുക്കൾ ശേഖരിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകളെല്ലാം എച്ച്.എം.സി ഹോം ഹെൽത്ത്കെയർ രോഗികൾക്ക് ഇല്ലാതാകുമെന്ന് എച്ച്.എം.സി ഡെപ്യൂട്ടി ചീഫ് ഓഫ് ക്വാളിറ്റി നാസർ അൽ നഈമി പറഞ്ഞു.
രോഗികളുടെ പ്രയാസം നീക്കി നൂതന സംവിധാനം ഉപയോഗിച്ച് അവർക്കുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിെൻറ മുന്നോടിയായാണ് മെഡിക്കൽ റിപ്പോർട്ടുകൾ വീടുകളിലേക്ക് എത്തിക്കുന്ന പദ്ധതിയെന്നും അൽ നഈമി കൂട്ടിച്ചേർത്തു. ഇതിനുശേഷമാണ് മറ്റു സേവനങ്ങളും വീടുകളിലെത്തിക്കുന്ന പദ്ധതി പ്രാവർത്തികമാക്കുക. ഖത്തർ പോസ്റ്റും ഹമദ് മെഡിക്കൽ കോർപറേഷനും ചേർന്ന് നിരവധി പ്രീമിയം സേവനങ്ങളാണ് രോഗികൾക്കായി മുന്നോട്ടുവെച്ചിരുന്നത്. രോഗികളുടെ മെഡിക്കൽ റിപ്പോർട്ട് വീടുകളിലേക്ക് എന്നത് ഇതിലെ പ്രധാനപ്പെട്ട സേവനമായിരുന്നു.