Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
കോ​​ർ​​ണി​​ഷ്​ അ​​ട​​ച്ചി​​ടും
cancel

ദോ​​​ഹ: 17ാമ​​​ത് ഐ.​​​എ.​എ.​​​എ​​​ഫ് ലോ​​​ക അ​​​ത്​​​​ല​​​റ്റി​​​ക്സ്​ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പിെ​​​ൻ​ ​​റ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന മാ​​​ര​​​ത്ത​​​ൺ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി കോ​​​ർ​​​ണി​​​ഷ് റോ​​​ഡ് വ്യാ​ഴാ​ഴ്​​ച​യ​ും​ വെ​ള്ളി​യാ​ഴ്​​ച​യും 11 മ​​​ണി​​​ക്കൂ​​​ർ അ​​​ട​​​ച്ചി​​​ടു​ം. കോ​​​ർ​​​ണി​​​ഷി​​​ലെ പ്ര​​​ധാ​​​ന റോ​​​ഡി​​​നോ​​​ടൊ​​​പ്പം ഇ​വി​ടേ​ക്കു​​​ള്ള ചി​​​ല പാ​​​ത​​​ക​​​ളും അ​​​ട​​​ച്ചി​​​ടു​ം. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി വൈ​​​കീ​ട്ട് ആ​​​റു മു​​​ത​​​ൽ പി​​​റ്റേ​​​ന്ന് പു​​​ല​​​ർ​​​ച്ച അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് ഗ​​​താ​​​ഗ​​​തം നി​​​രോ​​​ധി​​​ക്കു​​​ന്ന​​​ത്. വെ​ള്ളി​യാ​ഴ്ച ​​അ​​​ർ​​​ധ​​​രാ​​​ത്രി 11.59നാ​​​ണ് വ​​​നി​​​ത​​​ക​​​ളു​​​ടെ മാ​​​ര​​​ത്ത​ൺ നി​​​ശ്ച​​​യി​​ച്ച​ത്.കോ​​​ർ​​​ണി​​​ഷ് റോ​​​ഡി​​​ൽ ഷെ​​​റാ​​​ട്ട​​​ൻ റൗ​​​ണ്ട്എ​​​ബൗ​​​ട്ട് മു​​​ത​​​ൽ കോ​​​ർ​​​ണി​​​ഷ് ഗ്രാ​​​ൻ​​​ഡ് ഹ​​​മ​​​ദ് സ്​​​​ട്രീ​​​റ്റ് വ​​​രെ​​​യു​​​ള്ള ഭാ​​​ഗ​​മാ​​​ണ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത്.28ന് ​​​ന​​​ട​​​ക്കു​​​ന്ന വ​​​നി​​​ത-​​​പു​​​രു​​​ഷ വി​​​ഭാ​​​ഗം 50 കി​​​ലോ​​​മീ​​​റ്റ​​​ർ ന​​​ട​​​ത്തം,

29ന് ​​​ന​​​ട​​​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ളു​​​ടെ 20 കി​​​ലോ​​​മീ​​​റ്റ​​​ർ റേ​​​സ്​ വാ​​​ക്, ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ലെ പു​​​രു​​​ഷ​​​വി​​​ഭാ​​​ഗം റേ​​​സ്​ വാ​​​ക്​ എ​​​ന്നി​​​വ​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചും പാ​​​ത അ​​​ട​​​ച്ചി​​​ടും. എ​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളും രാ​​​ത്രി 11.30 മു​​​ത​​​ലാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക. ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ലെ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ മാ​​​ര​​​ത്ത​​​ൺ രാ​​​ത്രി 11.59ന് ​​​ആ​​​രം​​​ഭി​​​ക്കും. ഐ.​എ.​എ.​​​എ​ഫ് ലോ​​​ക ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് രാ​​​ത്രി വെ​​​ളി​​​ച്ച​​​ത്തി​​​ൽ മാ​​​ര​​​ത്ത​​​ൺ മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news-gulf news
Next Story