ഐക്യരാഷ്ട്രസഭയുമായി എന്നും ഖത്തറിന് സഹകരണം
text_fieldsദോഹ: സമാധാനം, പുരോഗതി, വളർച്ച തുടങ്ങിയ വിവിധ മേഖലകളിൽ ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിൽ എക്കാലവും മികച്ച സഹകര ണം. ഇതു ശക്തമാക്കുന്നതിെൻറ ഭാഗമായി യു.എൻ നയിക്കുന്ന അ ന്താരാഷ്ട്ര സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഖത്തർ പിന് തുണ വ്യക്തമാക്കുന്നതായിരുന്നു അമീർ ശൈഖ് തമീം ബിൻ ഹമദ് ആ ൽഥാനിയുടെ യു.എൻ പൊതുസഭയിലെ പ്രസംഗം. ഖത്തറിെൻറ വിദേശ കാര്യനയവും പ്രാദേശിക, അറബ്, അന്തർദേശീയ തലങ്ങളിലെ വിവിധ വിഷയങ്ങളോട് ഖത്തറിെൻറ സമീപനവും അമീർ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിെൻറ കാര്യത്തിൽ ഖത്തർ എന്നും മുൻപന്തിയാലാണെന്നും അമീർ വ്യക്തമാക്കിയിരുന്നു.
ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിലെത്തിയ അമീർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പരിപാടികളിലാണ് പങ്കെടുത്തത്. വിവിധ രാഷ്ട്രത്തലവന്മാരുമായും ഭരണാധികാരികളുമായും അമീർ കൂടിക്കാഴ്ചകൾ നടത്തുകയും പ്രധാന വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയിലും കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി പങ്കെടുത്തിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അേൻറാണിയോ ഗുട്ടെറസിെൻറ ആതിഥേയത്വത്തില്‍ യു.എന്‍ ആസ്ഥാനത്തായിരുന്നു ഉച്ചകോടി. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്ന വിധത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പിനായിരിക്കും 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുകയെന്ന് സെഷനില്‍ സംസാരിക്കവെ അമീര്‍ ചൂണ്ടിക്കാട്ടി.
ഫിഫ ലോകകപ്പ് ആതിഥേയ രാജ്യമെന്നനിലയില്‍ പരിസ്ഥിതി സൗഹൃദ ടൂര്‍ണമെൻറ് സംഘടിപ്പിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റേഡിയങ്ങളുടെ ഉപയോഗത്തിലൂടെയും വെള്ളവും വൈദ്യുതിയും സംരക്ഷിച്ചുകൊണ്ട് ശീതീകരണ, ലൈറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചും ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പായിരിക്കും ഖത്തര്‍ സംഘടിപ്പിക്കുക. കാലാവസ്ഥവ്യതിയാനം, പ്രകൃതിദുരന്തം, പാരിസ്ഥിതിക വെല്ലുവിളികള്‍ എന്നിവ നേരിടാനും അവയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കാനും ചെറിയ വികസ്വര ദ്വീപ് രാജ്യങ്ങളെയും കുറഞ്ഞ വികസിതരാജ്യങ്ങളെയും ഖത്തര്‍ പിന്തുണക്കും. ഇതിനായി 100 മില്യണ്‍ ഡോളറിെൻറ സംഭാവനയും അമീര്‍ പ്രഖ്യാപിച്ചു.
കാലാവസ്ഥവ്യതിയാനമെന്ന പ്രതിഭാസം ഗുരുതര വെല്ലുവിളികളില്‍ ഒന്നാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഇതിനെ പ്രതിരോധിക്കാൻ അന്താരാഷ്ട്ര സമൂഹത്തിലെ സജീവ പങ്കാളിയെന്നനിലയില് ഖത്തര്‍ അതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ട്. കാലാവസ്ഥവ്യതിയാനത്തെ നേരിടുന്നതിനും സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും ദേശീയാടിസ്ഥാനത്തിലും രാജ്യം വിവിധ നടപടികള്‍ കൈക്കൊണ്ടതായി അമീര്‍ പറഞ്ഞു. ദീര്‍ഘകാല പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഖത്തര്‍ നിശ്ചിതലക്ഷ്യങ്ങള് തയാറാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 200 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തില്‍നിന്ന് ഉൽപാദിപ്പിക്കാനുള്ള പദ്ധതിയാണ്.
ഇതു പിന്നീട് 500 മെഗാവാട്ടായി ഉയര്‍ത്തും. കാലാവസ്ഥവ്യതിയാനത്തെ നേരിടുന്നതില്‍ ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് സജീവപങ്ക് വഹിക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേല്‍ മാക്രോണിെൻറ സംരംഭത്തിനനുസൃതമായി സ്ഥാപിതമായ ഗ്ലോബല്‍ സോവറിന്‍ വെല്ത്ത്ഫണ്ടായ വണ്‍ പ്ലാനറ്റിലെ സ്ഥാപകാംഗമാണ് ഖത്തര്‍ ഇന്‍വെസ്റ്റ് മെൻറ് അതോറിറ്റി. ഖത്തര്‍ സോവറിന്‍ വെല്‍ത്ത്ഫണ്ട് ഹരിതനിക്ഷേപ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കുറഞ്ഞ കാര്‍ബണ്‍ സാമ്പത്തിക വളര്‍ച്ചയാണ് സ്വീകരിക്കുന്നത്. ഇത് പാരീസ് കരാറിെൻറ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കാനും സുസ്ഥിര പ്രകൃതിവിഭവങ്ങളില്‍ നിക്ഷേപം അനുവദിക്കാനും സഹായിക്കുമെന്നും അമീർ പറഞ്ഞു.
ഭരണത്തലവന്മാരുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും രാജ്യാന്തരതലത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഉച്ചകോടി. ക്ലൈമറ്റ് ഫിനാന്‍സ് ആൻഡ് കാര്‍ബണ്‍ പ്രൈസിങ് കോളീഷന്‍ സെഷനിലാണ് അമീര്‍ പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവേല്‍ മാക്രോണും ജമൈക്കൻ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്നസും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
