Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​വി​​ദ​​ഗ്ധ...

അ​​വി​​ദ​​ഗ്ധ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്ക്​ സ്ഥി​​ര മി​​നി​​മം വേ​​ത​​നം ഉടൻ നടപ്പാക്കിയേക്കും

text_fields
bookmark_border
അ​​വി​​ദ​​ഗ്ധ തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്ക്​ സ്ഥി​​ര  മി​​നി​​മം വേ​​ത​​നം ഉടൻ നടപ്പാക്കിയേക്കും
cancel

ദോ​​​ഹ: രാ​​​ജ്യ​​​ത്ത്​ അ​​​വി​​​ദ​​​ഗ്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കും സ്ഥി​​​ര​മി​​​നി​​​മം വേ​​​ത ​​​നം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്നു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച പ്ര​​ഖ്യാ​​പ​​നം വ​​​ര്‍ഷാ​​​വ​​​സാ​​​ന​​​ ത്തോ​​​ടെ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ്​ സൂ​​​ച​​​ന. ഇ​തി​നു​​​ള്ള ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ തൊ​​​ഴി​​​ല്‍ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് സ​​​മ​​​ര്‍പ്പി​​​ച്ച​​​താ​​​യി നേ​​​ര​ത്തേ ദോ​​​ഹ​​​യി​​​ലെ അ​​ന്താ​​രാ​​ഷ്​​​ട്ര തൊ​​ഴി​​ൽ സം​​ഘ​​ട​​ന (​ഐ​.​എ​​​ല്‍.​ഒ)​ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ദോ​​​ഹ​​​യി​​​ലേ​​​ക്ക് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ എ​​​ത്തു​​​ന്ന ഇ​​​ന്ത്യ, നേ​​​പ്പാ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ സ​​​മ​​​ര്‍പ്പി​​​ച്ച​​​ത്.

സാ​​​മ്പ​​​ത്തി​​​ക ഘ​​​ട​​​ക​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണ്​ മി​​​നി​​​മം വേ​​ത​​​ന​​​ത്തി​​െ​​ൻ​​റ പ​​​രി​​​ധി ഉ​​​ള്‍പ്പെ​​​ടെ​​ ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ മു​​​ന്നോ​​​ട്ട് വെ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഐ​.​എ​​​ല്‍.​ഒ​​​യു​​​ടെ വ്യ​​​വ​​​സ്ഥ​​​ക​​​ളും മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളും അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​യി​​രി​​ക്കും ഉ​​ണ്ടാ​​വു​​ക. നി​​​ല​​​വി​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്ക് താ​​​ല്‍ക്കാ​​​ലി​​​ക മി​​​നി​​​മം വേ​​​ത​​​ന​​​മാ​​​ണ് ന​​​ല്‍കി വ​​​രു​​​ന്ന​​​ത്. സ്ഥി​​​ര​ മി​​​നി​​​മം വേ​​​ത​​​ന​​​ത്തി​​​ല്‍ താ​​​മ​​​സ, യാ​​​ത്രാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം. തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ താ​​​മ​​​സം, യാ​​​ത്ര, ജീ​​​വി​​​ത ചെ​​​ല​​വു​​​ക​​​ള്‍, ഐ​​​ഡി പു​​​തു​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യെ​​​ല്ലാം തൊ​​​ഴി​​​ലു​​​ട​​​മ​​​യാ​​​യി​​​രി​​​ക്കും നി​​​ര്‍വ​​​ഹി​​​ക്കേ​​​ണ്ട​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച്​ പ്രാ​​​ദേ​​​ശി​​​ക പ​​​ത്ര​​​മാ​​​യ ‘ലു​​​സൈ​​​ല്‍ ന്യൂ​​​സ്​’ ക​​ഴി​​ഞ്ഞ ദി​​വ​​സം വാ​​ർ​​ത്ത​ ന​​ൽ​​കി​​യി​​രു​​ന്നു. വി​​​വേ​​​ച​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​തെ എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ക്കും നി​​​ശ്ചി​​​ത മി​​​നി​​​മം വേ​​​ത​​​നം ഉറപ്പാക്കും.

ദേ​​​ശീ​​​യ ദ​​​ര്‍ശ​​​ന രേ​​​ഖ 2030​ന്​ ​​അ​​നു​​സ​​രി​​ച്ചാ​​ണ്​ ന​​ട​​പ​​ടി​​ക​​ൾ സ്വ​ീ​ക​​രി​​ക്കു​​ന്ന​​ത്. തൊ​​​ഴി​​​ലാ​​ളി​​ക​​ൾ​​ക്ക്​ എ​​ല്ലാ അ​​വ​​കാ​​ശ​​ങ്ങ​​ളും ന​​ൽ​​കു​​ന്ന രാ​​ജ്യ​​മാ​​ണ്​ ഖ​​ത്ത​​റെ​​ന്ന്​ ഗ​​വ​​​ണ്‍മെ​​ൻ​​റ്​ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ ഓ​​​ഫി​​​സ് (ജി​.​സി​.​ഒ) അ​​​ധി​​​കൃ​​​ത​​​ര്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ആം​​​ന​​​സ്​​​റ്റി ഇ​​​ൻ​​റ​​​ര്‍നാ​​​ഷ​​​ന​​​ലി​​െ​​ൻ​​റ റി​​​പ്പോ​​​ര്‍ട്ടി​​​നെ തു​​ട​​ർ​​ന്നാ​​ണ്​ വി​​ശ​​ദീ​​ക​​ര​​ണം. ആം​​​ന​​​സ്​​​റ്റി പു​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ര്‍ട്ടി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം കേ​​​സു​​​ക​​​ളും പു​​​തി​​​യ തൊ​​​ഴി​​​ല്‍ നി​​​യ​​​മ​​​ത്തി​​​നു മു​​​മ്പു​​​ള്ള​​​വ​​​യാ​​​ണ്. തൊ​​​ഴി​​​ല്‍ ത​​​ര്‍ക്ക പ​​​രി​​​ഹാ​​​ര സ​​​മി​​​തി രൂ​​​പ​വ​ത്​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പു ന​​​ട​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ​​​വ. പു​​​തി​​​യ ക​​​മ്മി​​​റ്റി നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​തോ​​​ടെ തൊ​​ഴി​​​ല്‍ ത​​​ര്‍ക്ക​​​ങ്ങ​​​ള്‍ വേ​​​ഗ​​​ത്തി​​​ല്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ക​​​യും ന​​​ട​​​പ​​​ടി​​​ക​​​ള്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2022 ലോ​​​ക​​​ക​​​പ്പ് സ്​​​റ്റേ​​​ഡി​​​യം പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു ആം​​ന​​സ്​​​റ്റി റി​​പ്പോ​​ർ​​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story