ഖത്തരി പൗരന്മാരുടെ ‘തിരോധാനം’ മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യം
text_fieldsദോഹ: ഖത്തരി പൗരെൻറയും മകെൻറയും അയൽരാജ്യത്തിലെ നിർബന്ധിത തി രോധാനം സകല അന്താരാഷ്ട്ര ചട്ടങ്ങളുടെയും ലംഘനമാണെന്നും മനുഷ്യത്വത്തിന് നേരെയുള്ള കുറ്റകൃത്യമാണെന്നും ദേശീയ മനുഷ്യാവകാശ സമതി (എൻ.എച്ച്.ആർ.സി) ൈവസ് ചെയർമാൻ ഡോ. മുഹമ്മദ് സെയ്ഫ് അൽ കുവാരി പറഞ്ഞു. അതേസമയം, ഖത്തരി പൗരന്മാരുടെ അയൽരാജ്യത്തെ കാണാതാകൽ യുദ്ധം പോലുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരമായ രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിക്കെപ്പട്ടിട്ടില്ലെന്ന് ‘നിർബന്ധിത കാണാതാകലിെൻറ ഇരകളുടെ അന്താരാഷ്ട്ര ദിനാ’ചരണത്തിെൻറ ഭാഗമായി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും നിർബന്ധിത തിരോധാനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി അന്താരാഷ്ട്ര സമൂഹം നടപടികൾ സ്വീകരിക്കണമെന്ന് അൽകുവാരി അഭ്യർഥിച്ചു. ഖത്തറിനെതിരെയും ഖത്തരികൾെക്കതിരെയും സൗദി, ബഹ്റൈൻ, യു.എ.ഇ, ഇൗജിപ്ത് രാജ്യങ്ങളുടെ സഖ്യം അന്യായ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഒരു ഖത്തരി പൗരനും അദ്ദേഹത്തിെൻറ മകനും സൗദിയിൽ നിന്ന് കാണാതായിരിക്കുന്നു. അധികൃതരുടെ ഇടപെടൽ മൂലമുള്ള നിർബന്ധിത തിരോധാനമാണ് ഉണ്ടായിരിക്കുന്നത്. ഒരിക്കലും നീതീകരിക്കാനാകാത്ത കാര്യമാണ് 2018 ജൂലൈ മുതൽ നടന്നിരിക്കുന്നത്. ഒരു തരത്തിലുമുള്ള വിചാരണ കൂടി നടക്കാതെയാണ് ഖത്തരിയും മകനും സൗദിയിൽ തടവിലായിരിക്കുന്നത്. ഗൾഫ്മേഖലയിൽ ഉള്ള നിരവധി പേർ പ്രത്യേകിച്ചും മനുഷ്യാവകാശ പ്രവർത്തകർ അയൽരാജ്യത്ത് പീഡിപ്പിക്കപ്പെടുകയാണ്. ചില ഉപരോധരാജ്യങ്ങൾ നടപ്പാക്കിയ നിയമം മൂലമാണിത്. ഖത്തറിനോട് അനുകമ്പ കാണിക്കുന്നവരെ പോലും വേട്ടയാടുകയാണ്. 70 വയസ്സുകാരനായ ഖത്തരി പൗരന് അലി നാസര്‍ അലി ജാറല്ലാഹും അദ്ദേഹത്തിെൻറ 17 വയസ്സുള്ള മകന് അബ്ദുൽ ഹാദിയും ഫാമിലി പെര്‍മിറ്റിെൻറ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 15നാണ് സൗദിയില്‍ പ്രവേശിച്ചത്. ആഗസ്റ്റ് 18ന് ഉച്ചക്ക് ഒന്നു മുതല്‍ സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ഇവരെ കാണാതായെന്നാണ് ലഭിച്ച വിവരങ്ങള്‍. അവരെ അധികൃതര്‍ അറസ്റ്റ്ചെയ്യുകയും വെളിപ്പെടുത്താത്ത സ്ഥലത്ത് പാര്പ്പിച്ചിരിക്കുകയുമാണെന്നാണ് സൂചനകള്‍. എല്ലാ രാജ്യാന്തര, മേഖലാ ഉടമ്പടികളുടെയും ലംഘനമാണിത്.
പ്രത്യേകിച്ചും സിവില്‍ രാഷ്ട്രീയ അവകാശങ്ങള്‍ക്കായുള്ള രാജ്യാന്തര ഉടമ്പടിയുടെ ഒമ്പതാം വകുപ്പിെൻറയും മനുഷ്യാവകാശങ്ങള്‍ക്കായുള്ള അറബ് ചാര്‍ട്ടറിലെ 14ാം വകുപ്പിെൻറയും ലംഘനമാണിത്. ഖത്തരി പൗരന്മാരുടെ ജീവിതം, ശാരീരിക ആരോഗ്യ സുരക്ഷ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്തം അയൽരാജ്യത്തിനായിരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി. ഇരുവരുടെയും നിലവിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്നും അവരെ ഉടന്‍ വിട്ടയക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ലോകത്ത് എല്ലായിടത്തും നടക്കുന്ന ഇത്തരം സംഭവങ്ങളെ ഖത്തർ അപലപിക്കുകയാണ്. അന്താരാഷ്ട്ര സംഘടനകളുെട റിപ്പോർട്ടുകൾ പ്രകാരം എല്ലാ തരത്തിലുമുള്ള ആളുകളും ദേശക്കാരും നിർബന്ധിതമായ കാണാതാകലിന് ഇരയാക്കപ്പെടുന്നുണ്ട്. കുട്ടികളും ഇതിൽ ഉണ്ട്. എന്നാൽ, കൂടുതൽ ഇരകളാക്കെപ്പടുന്നത് പുരുഷന്മാരാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇരകൾ ഏകാന്തതടവിൽ ആയിരിക്കും. അവർക്ക് എല്ലാവിധ മനുഷ്യാവകാശവും നിയമങ്ങളും നിഷേധിക്കെപ്പടും. ഏതെങ്കിലും തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കാൻ ഇരകൾക്ക് കഴിയില്ല.
ശാരീരികമായ മർദനങ്ങൾക്കും അവർ ഇരകളാക്കപ്പെടും. അവർ കൊല്ലപ്പെടുന്നതിലേക്കും ഇത് നയിച്ചേക്കാമെന്നും അൽകുവാരി കൂട്ടിച്ചേർത്തു. ഇത്തരം സന്ദർഭങ്ങളിൽ ഇരകളുടെ രക്ഷക്കായി രംഗത്തെത്താനും അവർക്ക് മനുഷ്യാവകാശങ്ങൾ നൽകാനും എല്ലാ രാജ്യങ്ങളും മുന്നോട്ടുവരണമെന്നും മനുഷ്യാവകാശസമിതി ൈവസ് ചെയർമാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 14, 15 തീയതികളിൽ ദേശീയ മനുഷ്യാവകാശ സമിതി ഇൗ വിഷയങ്ങളിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇരകളുടെ മോചനവും അവരുടെ നീതിയുമായിരുന്നു സമ്മേളനത്തിെൻറ ലക്ഷ്യം. മനുഷ്യാവകാശങ്ങൾക്കുള്ള െഎക്യരാഷ്ട്രസഭയുടെ ൈഹകമീഷണർ ഒാഫിസ്, യൂറോപ്യൻ പാർലമെൻറ്, േദശീയ മനുഷ്യാവകാശ സ്ഥാപനങ്ങളുടെ ആഗോള കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയായിരുന്നു സമ്മേളനം. മനുഷ്യാവകാശങ്ങൾ നിഷേധിക്കെപ്പട്ട് തടവിൽ കഴിയുന്നവർക്കും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെയും ഏതൊക്കെ രൂപത്തിൽ നടപടിയെടുക്കാം എന്നതിനെ സംബന്ധിച്ച് പ്രായോഗികമായ വഴികൾ രൂപപ്പെടുത്തുക എന്നതായിരുന്നു സമ്മേളനത്തിെൻറ ലക്ഷ്യം.
ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി അന്താരാഷ്ട്ര സംഘടനകളും വ്യക്തികളും ഇക്കാര്യത്തിൽ ഒരുമിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇരകളുടെ പ്രശ്നപരിഹാരത്തിനുള്ള പ്രായോഗിക നടപടികൾ അടങ്ങുന്നതായിരുന്നു സമ്മേളനം പുറത്തിറക്കിയ ശിപാർശകളും നിർദേശങ്ങളും.എങ്കിലും ഇപ്പോഴും ചിലർ മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുകയാണ്. ഇത്തരത്തിൽ ലോകത്താകമാനമുള്ള നീതി നിഷേധിക്കെപ്പട്ടവരുടെ പ്രശ്നങ്ങളിൽ ഇടപെടാനുള്ള അവസരമാണ് നിർബന്ധിത തിരോധാന വിരുദ്ധ അന്താരാഷ്ട്രദിനാചരണമെന്നും അൽകുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
