ദോഹ: ടില്‍റ്റെഡ് ഇൻറര്സെക്ഷന് തുരങ്കപാത സെപ്റ്റംബര്‍ ഒന് നുമുതല് ഗതാഗതത്തിനായി തുറന്നുനല്‍കുമെന്ന് പൊതുമരാ മത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഖലീഫ അവന്യൂ റോഡ് പദ്ധതിയുടെ ഭാഗമായി അല്ഗറാഫയില്നിന്നും അല്‍ റയ്യാനിലേക്കുള്ള തുരങ്കപാതയാണ് തുറക്കുന്നത്. ടില്‍റ്റെഡ് ഇൻറര്ചേഞ്ചിലെ അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്ത്തിയാക്കുന്നതിെൻറ ഭാഗമായി ഒരുമാസം താല്‍ക്കാലിക ഗതാഗത നിയന്ത്രണവുമുണ്ടാകും. ഗതാഗത വകുപ്പിെൻറ സഹകരണത്തോടെയാണിത്.
അല്‍ലുഖ്ത സ്ട്രീറ്റ്, പ്രധാന അല്‍ ഗരാഫ സ്ട്രീറ്റ് എന്നിവിടങ്ങളില്‍നിന്നും ടില്‍റ്റെഡ് ഇൻറര്സെക്ഷന് സിഗ്നല്‍ വഴി വരുന്ന വാഹനങ്ങള്‍ക്ക് ഹുവാര്‍ സ്ട്രീറ്റിലേക്ക് പോകാനാകില്ല. വാഹനങ്ങള്‍ ഗരാഫത് അല്‍റയ്യാന്‍ ഇൻറര്ചേഞ്ചിന് നേര്‍ക്ക് സഞ്ചരിച്ച് റോഡ് അടയാള ബോര്ഡുകള്ക്കനുസരിച്ച് യാത്ര ചെയ്താല്‍ ലക്ഷ്യത്തിലെത്താം. പ്രാദേശിക റോഡുകളിലേക്കും ദുഖാനിലേക്കുമുള്ള വാഹനങ്ങള്‍ പുതിയ തുരങ്കപാത ഉപയോഗിക്കാതെ നിലവിലെ അല്‍ ഗരാഫ സ്ട്രീറ്റ് മുഖേനയാവണം സഞ്ചരിക്കേണ്ടത്. റോഡ് മാറ്റം സംബന്ധിച്ച് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും. വേഗപരിധി 50 കി.മീറ്ററാണ്.