ദോഹ: ഉറക്ക സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന കുട് ടികളുടെയും കൗമാരക്കാരുടെയും ചികിത്സക്കായി സിദ്റ ആശുപ ത്രിയിൽ അത്യാധുനിക സൗകര്യത്തോടെയുള്ള സ്ലീപ് ലബോറട്ടറി തുറന്നു. രോഗികളെ നേരിട്ട് നിരീക്ഷിക്കുന്നതിനായി വിഡിയോ, ഇൻഫ്രാറെഡ് മോണിറ്റിങ് സംവിധാനങ്ങളും ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒബ്സ്്ട്രക്ടിവ് സ്ലീപ് അപ്നിയ തുടങ്ങിയ ഉറക്ക സംബന്ധമായ രോഗങ്ങളും ലാർജ് ടോൺസിലിസ്, അഡെനോയിഡ്സ് തുടങ്ങിയ അവസ്ഥകളും ലാബിൽ വിശദമായ പഠനത്തിനും ചികിത്സക്കും വിധേയമാക്കും. നോൺ റെസ്പിറേറ്ററി സ്ലീപ് ഡിസോർഡറുകളും സെൻട്രൽ അപ്നിയ പോലെയുള്ള നാഡി സംബന്ധമായ പ്രശ്നങ്ങളും സ്ലീപ് ലാബിൽ ചികിത്സിക്കും.
കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്കസംബന്ധമായ അസുഖങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും മികച്ച ചികിത്സ നൽകുന്നതിനുമായി സ്ലീപ് പൾമണോളജിസ്റ്റ്, ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വിദഗ്ധ സംഘത്തെ തന്നെയാണ് സ്ലീപ് ലബോറട്ടറിയിൽ നിയമിച്ചിട്ടുള്ളത്. പൾമണോളജി, ഇ.എൻ.ടി, ന്യൂറോളജി തുടങ്ങിയ വകുപ്പുകളുമായി ചേർന്നാണ് ലബോറട്ടറി പ്രവർത്തിക്കുകയെന്നും പൾമണോളജി ഡിവിഷൻ ചീഫും സ്ലീബ് ലാബിെൻറ ഇൻചാർജുമായ പ്രഫ. ഇബ്റാഹിം ജനാഹി പറഞ്ഞു. വീട്ടിലാണെങ്കിൽ പോലും കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സയും പരിരക്ഷയുമായിരിക്കും സ്ലീപ് ലാബിൽ നിന്ന് ലഭിക്കുക. ചൈൽഡ് ലൈഫ് മേഖലയിലെ വിദഗ്ധരുമായി ചേർന്നാണ് ഇക്കാര്യത്തിൽ തങ്ങൾ പ്രവർത്തിക്കുകയെന്നും സ്ലീപ് ലാബ് മെഡിക്കൽ ഡയറക്ടർ ഡോ. മുനാ മആറഫിയ പറഞ്ഞു.