ദോഹ: ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ഏഴു വരെ നടക്കുന്ന വെനീസ ് ചലച്ചിത്രമേളയിലേക്ക് ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി(ഡ ി.എഫ്.െഎ)െൻറ പിന്തുണയുള്ള ഏഴു ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ പിന്തുണയോടെ പൂർത്തിയാക്കിയ അറബ് മേഖലയിൽനിന്നുള്ള അഞ്ച് ചിത്രങ്ങളും ഇന്ത്യ, മെക്സികോ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ചിത്രങ്ങളുമാണ് വെനീസ് മേളയിലേക്ക് എത്തുന്നത്. ഡി.എഫ്.ഐയെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ് ഈ നേട്ടമെന്നും ലോകത്തിലെ മുൻനിര ചിത്രങ്ങൾക്കൊപ്പമാണ് നമ്മുടെ ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും സി.ഇ.ഒ ഫത്മ ഹസൻ അൽ റു മൈഹി പറഞ്ഞു.
മെഹ്ദി ബർസോയിയുടെ എ സൺ, ഒഫീഷ്യൽ ഓറിസോൺടി വിഭാഗത്തിൽ പ്രദർശിപ്പിക്കും. മേളയുടെ ക്രിട്ടിക്സ് വീക്ക് േപ്രാഗ്രാമിലാണ് ഗീതാഞ്ജലി റാവുവിെൻറ ബോംബെ റോസ് പ്രദർശിപ്പിക്കുക. ജോഷ്വാ ഗിൽസിെൻറ സാങ്ടോറം, ശഹദ് അമീെൻറ സ്കെയിൽസ്, അഹ്മദ് ഗൊസൈയിെൻറ ഓൾ ദിസ് വിക്ടറി എന്നിവയും ക്രിട്ടിക്സ് വീക്കിൽ പ്രദർശിപ്പിക്കപ്പെടും. അംജദ് അബു അലലായുടെ യു വിൽ ഡൈ അറ്റ് ട്വൻറി, ഫിറാസ് ഖോറിയുടെ അലം, ദ ഫ്ലാഗ് എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം െപ്രാഡ്യൂസേഴ്സ് അസോസിയേഷെൻറ അംഗീകാരത്തോടെ ലാ ബിനാലെഡി വെനീസിയയാണ് വെനീസ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. 76ാമത് മേളക്കാണ് ആഗസ്റ്റ് 28ന് വെനീസിൽ തിരശ്ശീല ഉയരുന്നത്.