ദോഹ: ദോഹ എക്സിബിഷന് ആൻഡ് കണ്വന്ഷന് സെൻററിൽ ബലിപെരു ന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പ്രവർത്തനം തുടരുന്ന വിനോദനഗ രം ഇന്ന് അടക്കും. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിെൻറ നേതൃത്വ ത്തിലാണ് പരിപാടികൾ നടക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി റൈഡുകളും വിനോദപരിപാടികളും ഗെയിമുകളുമാണ് വിനോദനഗരിയിൽ കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ബലിപെരുന്നാൾ ആഘോഷങ്ങളില്‍ പൗരന്മാരുടെയും പ്രവാസികളുടെയും വര്‍ധിച്ച പങ്കാളിത്തമാണുണ്ടായത്. ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാവുന്ന വിധത്തിലാണ് വിനോദനഗരത്തിലെ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്.
കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് വിനോദനഗരം സജ്ജമാക്കിയിരുന്നത്. 29,000 സ്ക്വയര്മീറ്ററിലായിട്ടാണിത്. 6000 സ്ക്വയര്‍ മീറ്ററിലായി വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിങ് സോണും സന്ദര്‍ശകരെ ആകര്‍ഷിക്കും. കഴിഞ്ഞവര്‍ഷം 800 സ്ക്വയര്മീറ്ററിലായിരുന്നു വി.ആര് ഗെയിമിങ് സോണ്‍. മികച്ച പ്രതികരണത്തിെൻറയും ആവശ്യകത വര്ധിച്ചതിെൻറയും പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ വിശാലമാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് ഇവിടെ നടക്കുന്നത്.
ബൗണ്‍സി കാസില്‍സ്, മിനി ഗോള്‍ഫ് കോഴ്സ്, റൈഡുകള്‍, സ്കില്‍ ഗെയിമുകള്‍, വിഡിയോ ഗെയിമുകള്‍, തത്സമയ വിനോദഷോകള്, ഭക്ഷ്യ പാനീയ ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 47 ഓളം ഫുഡ് ഔട്ട്ലെറ്റുകളാണുള്ളത്. ഇതില്‍ 70ശതമാനവും പ്രാദേശിക ഔട്ട്ലെറ്റുകളാണ്. വിനോദ നഗരത്തിലെ റീട്ടെയ്ല്‍ വിഭാഗത്തിലും ഏറെ സന്ദര്ശകത്തിരക്കുണ്ട്. ഉച്ചക്ക് ഒരു മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം. പ്രവേശനത്തിന് ടിക്കറ്റ് ഉണ്ട്.