11 ഡി.എഫ്.ഐ ചിത്രങ്ങള്‍ സരയാവോ മേളയിൽ
text_fieldsദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ (ഡി.എഫ്.ഐ) ധനസഹായത് തോടെ നിര്‍മിച്ച 11 ചിത്രങ്ങള്‍ ഈ വര്‍ഷത്തെ സരയാവോ ഫിലിം ഫെസ്റ്റ ിവലില് പ്രദര്‍ശിപ്പിക്കും. ആഗസ്റ്റ് 16നാണ് ഫെസ്റ്റിവല്‍ തു ടങ്ങുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ചലച്ചിത്ര മേഖലക ളിലൊന്നാണ് സരയാവോ. ഈ വര്‍ഷം ഫെസ്റ്റിവലിെൻറ 25ാം പതിപ്പാ ണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ചലച്ചിത്ര പ്രവര്‍ത്തകർ മേളയില്‍ പങ്കെടുക്കും.
ഷോര്‍ട്ട്കട്ട്സ് ടു ഖത്തര്‍ വിഭാഗത്തിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അമീന് സിദി ബൗമിദെയ്നയുടെ അബൂ ലൈല, അലാവുദ്ദീന്‍ അല്ജെമിെൻറ ദി അണ്‍നോണ്‍ സെയ്ൻറ് എന്നിവയാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുക.
ഖുംറ പദ്ധതികളായ മഹ്ദി അലി അലിയുടെ ദാവിഹ, മഹ ഹാജിെൻറ മെഡിറ്ററേനിയന്‍ ഫീവര്‍, ലെയ്ല അല്ബയാതിയുടെ നൗസ് നൗസ് എന്നിവയെ ഫെസ്റ്റിവലിെൻറ പ്രോജക്ട് ഡെവലപ്മെൻറ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്്.
ഖത്തറില്‍ നിര്‍മിച്ചവയോ ഖത്തര്‍ കേന്ദ്രമായുള്ള ചലച്ചിത്ര പ്രതിഭകള്‍ സംവിധാനം ചെയ്തവയോ ആയ ആറു ഹ്രസ്വചിത്രങ്ങളാണ് ഷോര്‍ട്ട്കട്ട്സ് ടു ഖത്തര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. മാജിദ് അല്‍റുമൈഹിയുടെ ഡൊമസ്റ്റിക് അകൗസ്റ്റിക്സ്, മുഹമ്മദ് അല്മഹ്മീദിെൻറ നാസര്‍ ഗോസ് ടു സ്പെയിസ്. അയ്്മന് മിര്‍ഗാനിയുടെ ദി ബ്ലീച്ചിങ് സിന്‍ഡ്രോം എന്നീ സിനിമകള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകർ തങ്ങളുടെ സിനിമകള്‍ അവതരിപ്പിക്കുകയും സ്ക്രീനിങിന് ശേഷം ചോദ്യോത്തര സെഷനില്‍ പങ്കെടുക്കുകയും ചെയ്യും. മയസം അല്അനിയുടെ േവർ ആര് യു റൈറ്റ് മ്യാവു, ഖലീഫ അല്‍മര്‍റിയുടെ വൊയേജര്‍, നെയ്ഫ് അല്‍മാലികിയുടെ ഐ ആം നോട്ട് മൈ ഫാദര്‍ എന്നീ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിക്കും.
ഈ ആറു ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനം ആഗസ്റ്റ് 20ന് ഉച്ചക്കാണ്. തങ്ങളുടെ പിന്തുണയോടെ നിര്‍മാണം പൂര്‍ത്തീകരിച്ച സിനിമകള്‍ സരയാവോയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് ഡി.എഫ്.ഐ ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ ഫാത്തിമ അല്‍റുമൈഹി പറഞ്ഞു.
ഉന്നത നിലവാരവും പ്രതിഭാശേഷിയുമുള്ള ചലച്ചിത്രപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് ഡി.എഫ്.ഐ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അല്‍റുമൈഹി ചൂണ്ടിക്കാട്ടി. വളര്‍ന്നുവരുന്ന പ്രതിഭാശാലികള്‍ക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സരയാവോയും ഡി.എഫ്.ഐയുടെ ഖുംറ ഫിലിം ഫെസ്റ്റിവലും തമ്മില്‍ മികച്ച പങ്കാളിത്തമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
