ദോഹ: ദോഹയിൽ കഴിഞ്ഞ ദിവസം സമാപിച്ച അമേരിക്ക-താലിബാ ൻ എട്ടാംഘട്ട സമാധാനചർച്ച പ്രതീക്ഷാനിർഭരമെന്ന് ഇ രുകൂട്ടരും. ഖത്തറിെൻറ മധ്യസ്ഥതയില്‍ തലസ്ഥാന മായ ദോഹയിലാണ് ആഗസ്റ്റ് അഞ്ചിന് ചര്‍ച്ച തുടങ്ങിയത്. അ ന്തിമ തീരുമാനമായില്ലെങ്കിലും ചർച്ച ഫലപ്രദമായി രുന്നുവെന്നും തങ്ങളുടെ നേതാക്കളോട് ആലോചിച്ച് അടുത്ത നീക്കം ആലോചിക്കുമെന്നും ഇരുഭാഗവും വ്യക്തമാക്കി. അതേസമയം, യു.എസ് സൈന്യത്തിെൻറ അഫ്ഗാനിലെ അവസാനത്തെ ഈദ് ആയിരിക്കും ഇത്തവണത്തേതെന്ന് യു.എസ് സംഘത്തിലെ പ്രത്യേക പ്രതിനിധി സൽമാനി ഖലിൽസാദും ചര്‍ച്ച ഏറെ ഫലപ്രദമെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദും ട്വിറ്ററില്‍ വ്യക്തമാക്കി.
യു.എസ് സൈന്യത്തെ പിന്‍വലിക്കല്‍ ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങള്‍ ചർച്ചയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിര്‍ണായക ചര്‍ച്ചയാണ് നടന്നതെന്നും അടുത്ത നടപടി സംബന്ധിച്ച് നേതാക്കളോട് ആലോചിക്കുമെന്നും സബീഹുല്ല പറഞ്ഞു. ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നും ഏതാനും വിഷയങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നതിെൻറ സമയക്രമം സംബന്ധിച്ച കാര്യത്തിലാണ് ഭിന്നത തുടരുന്നതെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താൻ സർക്കാർ ചർച്ചയിൽ പെങ്കടുക്കുന്നില്ല.
അതിനെ താലിബാൻ അനുകൂലിക്കുന്നുമില്ല. യു.എസ് പിന്തുണയോടെ ഭരിക്കുന്ന അഫ്ഗാൻ സർക്കാറിൽ താലിബാന് അധികാരപങ്കാളിത്തം, വെടിനിര്‍ത്തൽ, സൈന്യത്തെ പിന്‍വലിക്കൽ എന്നിവയാണ് സമാധാനകരാറിൽ ഉള്ളതെന്നാണ് സൂചന. അമേരിക്കയുടെ ൈകയിലെ കളിപ്പാവയായി മാറാന്‍ രാജ്യത്തെ നല്‍കില്ലെന്ന തീരുമാനത്തിലാണ് താലിബാന്.
18 വർഷമായുള്ള അഫ്ഗാൻ പ്രതിസന്ധിയും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്. അമേരിക്കയുടെയും അതിെൻറ സഖ്യകക്ഷികളുടെയും മേഖലയിലെ മറ്റു രാജ്യങ്ങളുടെയും താല്പര്യങ്ങള്ക്ക് ഭീഷണിയാകാന്‍ ഏതെങ്കിലും കക്ഷി അഫ്ഗാന് മേഖല ഉപയോഗിക്കരുത്, അഫ്ഗാന് പ്രദേശത്തുനിന്ന് നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ നിന്ന് വിദേശ സൈനികരെ പിന്‍വലിക്കല്‍, അഫ്ഗാനികൾ-താലിബാൻ-അഫ്ഗാന് സര്‍ക്കാർ എന്നിവക്കിടയിൽ നേരിട്ടുള്ള ചര്‍ച്ചകള്‍, സമഗ്രമായ വെടിനിര്‍ത്തല്‍ എന്നീ ഘടകങ്ങളിലൂന്നിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
അഫ്ഗാനിസ്താനിൽ സമാധാനം വരുന്നതിന് നിരവധി തീരുമാനങ്ങളും കരാറുകളുമായി ദോഹയിൽ കഴിഞ്ഞ മാസം ഇൻട്രാ അഫ്ഗാന് സമ്മേളനം സമാപിച്ചിരുന്നു. അഫ്ഗാന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനംചെയ്യുന്ന 60ലധികം അഫ്ഗാനികള്‍, വനിതകള്‍, താലിബാന് പ്രതിനിധികള്‍, അഫ്ഗാന് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലയിലുള്ളവരാണ് അന്ന് സമ്മേളനത്തിൽ പെങ്കടുത്തത്. സുപ്രധാന വ്യവസ്ഥകളെ അടിസ്ഥാനമാക്കി സമാധാനത്തിനായുള്ള റോഡ് മാപ്പും ദോഹ സമ്മേളനം അംഗീകരിച്ചിരുന്നു. സമഗ്രമായ സമാധാനം നടപ്പാക്കുന്നതിനായി ഇസ്ലാമിക സംവിധാനം സ്ഥാപിക്കുകയെന്നതാണ് ഇതില്‍ പ്ര ധാനം. അഫ്ഗാനിലെ വിരുദ്ധ കക്ഷികള്‍ സമാധാനത്തിനായുള്ള റോഡ് മാപ്പിന് ധാരണയായത് തര്‍ക്കപരിഹാരത്തിനായുള്ള നല്ല ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. സമ്മേളനത്തിെൻറ സംയുക്ത അന്തിമ പ്രസ്താവനയില്‍ നിരവധി സുപ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാവർത്തികമായാൽ അഫ്ഗാനില്‍ സുസ്ഥിര സമാധാനം കൈവരിക്കാന്‍ കഴിയുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
അഫ്ഗാനിൽ സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ഖത്തറിെൻറ മധ്യസ്ഥ ശ്രമങ്ങളുെട ഭാഗം കൂടിയാണ് സമ്മേളനം. പൊതുസ്ഥാപനങ്ങളുടെ സുരക്ഷയും സംയുക്ത പ്രസ്താവനയില്‍ ഉറപ്പുനല്‍കുന്നുണ്ട്. സിവിലിയന്‍ അപകടങ്ങള്‍ പൂജ്യമായി കുറക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് താലിബാന് പ്രതിനിധിസംഘത്തിലെ അംഗം ക്വാറി ദിന് മുഹമ്മദ് ഹനീഫ് അല്‍ജസീറ ചാനലിനോട് അന്ന് പ്രതികരിച്ചിരുന്നു. അഫ്ഗാന് ജനത സംരക്ഷിക്കപ്പെടണമെന്നത് എല്ലായ്പോഴും തങ്ങളുടെ ആവശ്യമാണെന്നും അവരല്ല ഒരിക്കലും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു യുദ്ധങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍നിന്നും അഫ്ഗാനെ പ്രതിരോധിക്കണം. അഫ്ഗാെൻറ മൂല്യങ്ങളെ രാജ്യാന്തര സമൂഹം ബഹുമാനിക്കേണ്ടതിെൻറ ആവശ്യകതയും പ്രസ്താവനയില്‍ ഉണ്ട്. അഫ്ഗാന് കൂടിയാലോചനകൾ ഫലപ്രദമാകുന്നതിന് നിരവധി കാര്യങ്ങള്‍ എല്ലാവരും പാലിക്കണം. പ്രതിസന്ധിയിലുള്പ്പെട്ട കക്ഷികള്‍ ഭീഷണികള്‍, പ്രതികാര നടപടികള്‍, വാക്കാലുള്ള യുദ്ധം എന്നിവ ഒഴിവാക്കണമെന്നും അന്തിമപ്രസ്താവനയിൽ പറയുന്നു.