ദോഹ: ദോഹ എക്സിബിഷന് ആൻഡ് കണ്വന്ഷന് സെൻററിലെ വിനോ ദനഗരം ബലിപെരുന്നാൾ ആഘോഷങ്ങള്‍ക്കായി ആഗസ്റ്റ് ഒമ്പതിന് തുറന്നു. ആഗസ്റ്റ് 23വരെ വിനോദനഗരം പ്രവര്‍ത്തിക്കും. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാവുന്ന വിധത്തിലാണ് വിനോദനഗരത്തിലെ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് വിനോദനഗരം സജ്ജമാക്കിയിരുന്നത്. 29,000 സ്ക്വയര്മീറ്ററിലായിട്ടാണിത്. 6000 സ്ക്വയര്‍ മീറ്ററിലായി വിര്‍ച്വല്‍ റിയാലിറ്റിഗെയിമിങ് സോണും സന്ദര്‍ശകരെ ആകര്‍ഷിക്കും. കഴിഞ്ഞവര്‍ഷം 800 സ്ക്വയര്മീറ്ററിലായിരുന്നു വിആര്‍ ഗെയിമിങ് സോണ്‍.
മികച്ച പ്രതികരണവും ആവശ്യകതയും വര്ധിച്ചതിെൻറ പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ വിശാലമാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് ഉള്ളത്. ബൗണ്‍സി കാസില്‍സ്, മിനി ഗോള്‍ഫ് കോഴ്സ്, റൈഡുകള്‍, സ്കില്‍ ഗെയിമുകള്‍, വിഡിയോ ഗെയിമുകള്‍, തല്‍സമയ വിനോദഷോകള്, ഭക്ഷ്യ പാനീയ ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവയുണ്ട്. 47 ഓളം ഫുഡ് ഔട്ട്ലെറ്റുകളുമുണ്ട്. ഒരാൾക്ക് 15 റിയാലും ഒരു ദിവസത്തിന് 150 റിയാലുമാണ് ടിക്കറ്റ് നിരക്ക്. വ്യത്യസ്തമായ ഗെയിമുകളിൽ പങ്കെടുക്കുന്നതിന് 10 മുതൽ 35 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്.