Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഖത്തറിലെ തൊ​​ഴി​​ൽ  സാ​​ഹ​​ച​​ര്യം മി​ക​ച്ച​ത്​  –അ​​മേ​​രി​​ക്ക​​ൻ സ്​​​ഥാ​​ന​​പ​​തി
cancel
camera_alt????????????????????? ??????????????????????????? ?????????? ???????????????? ????????? ?????????????

ദോ​​​ഹ: ഖ​​​ത്ത​​​റി​​​ലെ പ്ര​​​വാ​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ തൊ​​​ഴി​​​ൽ സാ​​​ഹ​​​ച​​​ര്യ ​​​ങ്ങ​​​ൾ മി​​ക​​ച്ച​​താ​​ണെ​​ന്നും പ്ര​​​ശം​​​സ​​​നീ​​​യ​​മാ​​​ണെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ സ്​​ ​​ഥാ​​​ന​​​പ​​​തി​​​യും മി​​​ഷ​​​ൻ ചീ​​​ഫു​​​മാ​​​യ വി​​​ല്യം ഗ്രാ​​​ൻ​​​റ്. ലോ​​​ക​​​ത്തെ എ​​​ല്ലാ രാ​​ ​ജ്യ​​​ങ്ങ​​​ളി​​​ലും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പു​​​രോ​​​ഗ​​​തി അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. വി​​​ദേ​​​ശ തൊ​​​ഴി​​​ലാ​​​ളി​​​ക​​ളു​​​ടെ തൊ​​​ഴി​​​ൽ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഖ​​​ത്ത​​​ർ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ ഏ​​​റെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​രു​​​ന്നെ​​​​​ന്നും സ്​​​​ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ഏ​​​റെ മെ​​​ച്ച​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലു​​​ള്ള ത​​​ർ​​ക്ക​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം സം​​​വി​​​ധാ​​​നം​ത​​​ന്നെ ഖ​​​ത്ത​​​ർ രൂ​​​പ​വ​ത്​​​ക​​​രി​​​ച്ചെ​ന്നും വി​​​ല്യം ഗ്രാ​​​ൻ​​​റ് കൂ​​ട്ടി​​​ച്ചേ​​​ർ​​​ത്തു. മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തി​​​നെ​​​തി​​​രാ​​​യ അ​​​ന്താ​​​രാ​​​ഷ്​​ട്ര ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഓ​​​രോ രാ​​​ജ്യ​​​വും വ്യ​​​ത്യ​​​സ്​​​​ത​​​മാ​​​ണ്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​ന്നി​​നു​​​പി​​​റ​​​കേ ന​​​ട​​​പ​​​ടി​​​ക​​​ളും പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ഖ​​​ത്ത​​​ർ രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ക​​​യാ​​​ണ്. ഏ​​​റെ സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ അ​​​വ​​സ്​​​​ഥ​​​യാ​​​ണ്​ ഇ​​ത്. വി​​​ദേ​​​ശി​​​ക​​​ളു​​​ടെ തൊ​​​ഴി​​​ൽ, ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഖ​​​ത്ത​​​ർ റെ​​​ഡ്ക്ര​​​സ​​​ൻ​​​റ്​ സൊ​​​സൈ​​​റ്റി, ഖ​​​ത്ത​​​ർ ചാ​​​രി​​​റ്റി, അ​​​ന്താ​​​രാ​​​ഷ്​​ട്ര തൊ​​​ഴി​​​ൽ സം​​​ഘ​​​ട​​​ന തു​​​ട​​​ങ്ങി​​​യ രാ​​​ജ്യാ​​​ന്ത​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളും ഏ​​​ജ​​​ൻ​​​സി​​​ക​​​ളും ഖ​​​ത്ത​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ സ്​​​​ഥാ​​​ന​​​പ​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മി​​​ക​​​ച്ച തൊ​​​ഴി​​​ൽ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്​​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഒ​​​ത്തൊ​​​രു​​​മി​​​ച്ചു​​​ള്ള പ്ര​​​വ​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​ത്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഖ​​​ത്ത​​​റും അ​​​മേ​​​രി​​​ക്ക​​​യും ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​ദ്ദേ​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story