ജൂണില്‍ ഖത്തര്‍ സന്ദര്‍ശിച്ചവർ 10 ലക്ഷത്തിലധികം
text_fieldsദോഹ: ജൂൺ മാസത്തിൽ മാത്രം ഖത്തർ സന്ദർശിച്ചവരുടെ എണ്ണം 10 ലക്ഷത്തില ധികം. ഖത്തറില്‍ സ്ഥിര താമസമില്ലാത്തവര്‍ ഹ്രസ്വകാലയള വിൽ എന്താവശ്യങ്ങള്‍ക്കും ഖത്തറിലെത്തിയാല്‍ സന്ദര്‍ശകരായാണ് കണക്കാക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ടൂറിസം കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ വിജയകരമാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണില്‍ ഖത്തറില്‍ സന്ദര്‍ശനം നടത്തിയത് 10,53,015 പേരാണ്. സന്ദര്‍ശകരില്‍ 1,13,302 പേര് ജി.സി.സി രാജ്യങ്ങളില്‍നിന്നാണ്, പ്രത്യേകിച്ചും കുവൈത്ത്, ഒമാന്‍ രാജ്യങ്ങളില്‍നിന്നും.
76,666 പേരാണ് മറ്റ് അറബ് രാജ്യങ്ങളില്‍നിന്നും എത്തിയത്. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നായി 21,052 പേരും ഓഷ്യാന, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് 4,08,071 പേരും യൂറോപ്പില്‍നിന്ന് 3,38,692 പേരും അമേരിക്കയില്‍നിന്ന് 95,232 പേരും ഖത്തര്‍ സന്ദര്‍ശിച്ചു. ജൂണില്‍ ഖത്തറിലെ ഹോട്ടലുകളിലെ താമസനിരക്കും മികച്ചതായിരുന്നു. എല്ലാ സ്റ്റാര്‍ വിഭാഗത്തിലുംപെട്ട ഹോട്ടലുകളില്‍ താമസനിരക്ക് 65 ശതമാനമായി തുടരുകയാണ്. ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ താമസനിരക്ക് 76 ശതമാനമാണ്. ടൂ സ്റ്റാർ, വണ്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ 75 ശതമാനവും ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ 67 ശതമാനവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ 61 ശതമാനവുമാണ് താമസനിരക്ക്. ഹോട്ടല്‍ അപ്പാര്ട്ട്മെൻറുകളിലെ താമസനിരക്ക് ജൂണില്‍ 73 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
