ഹമദ് ആശുപത്രികളിലെ നേത്രരോഗ വിഭാഗം ഇനി ആംബുലേറ്ററി കെയർ സെൻററിൽ
text_fieldsദോഹ: ഹമദ് ജനറൽ ആശുപത്രിയിലെയും റുമൈല ആശു പത്രിയിലെയും നേത്രരോഗ വിഭാഗം ഇനി പ്രവർത്തിക്കു ക ആംബുലേറ്ററി കെയർ സെൻററിൽ. ആഗസ്റ്റ് നാലിന് ആംബുലേറ്ററി കെയർ സെൻറർ ആദ്യ ഔട്ട്പേഷ്യൻറ് രോഗിയെ സ്വാഗതം ചെയ്യും. ഇതോടെ ഹമദ് ജനറൽ ആശുപത്രിയിലെയും റുമൈലയിലെയും നേത്രരോഗ വിഭാഗം പൂർണമായും എ.സി.സിയിൽ പ്രവർത്തിക്കും. എന്നാൽ അടിയന്തര സേവനങ്ങൾ പഴയത് പോലെ ഹമദ് ജനറൽ ആശുപത്രിയിലെ എമർജൻസി വകുപ്പിൽ നിന്നുതന്നെ ലഭിക്കും.
ആംബുലേറ്ററി കെയർ സെൻററിൽ രോഗികൾക്കും പരിചരണ സംഘത്തിനും വിശാലമായ സൗകര്യവും അന്തരീക്ഷവുമാണ് ഒരുക്കിയിരിക്കുന്നത്. രോഗികൾക്കുള്ള ചികിത്സാനുഭവങ്ങൾ മികച്ചതാക്കുന്നതോടൊപ്പം ഒരേസമയംതന്നെ കൂടുതൽ രോഗികളെ ഉൾക്കൊള്ളാനും പുതിയ കേന്ദ്രത്തിന് കഴിയുമെന്നും എച്ച്.എം.സി നേത്ര രോഗവിഭാഗം മേധാവി ഡോ. ഫാത്വിമ അൽ മൻസൂരി പറഞ്ഞു. റിഫ്രാക്ടിവ് നേത്ര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള പുതിയ സേവനങ്ങൾ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ദീർഘകാലത്തെ പ്രയത്നങ്ങൾക്കും ശ്രമങ്ങൾക്കും ശേഷമാണ് രണ്ട് ആശുപത്രികളിൽ നിന്നും നേത്രരോഗ വിഭാഗം എ.സി.സിയിലേക്ക് മാറ്റുന്നത്. ക്ലിനിക്കുകൾ, ശസ്ത്രക്രിയ, ഇൻപേഷ്യൻറ് സർവിസ് തുടങ്ങിയവയെല്ലാം മികച്ച സൗകര്യത്തിലും അന്തരീക്ഷത്തിലും ഒരു കേന്ദ്രത്തിൽ നിന്ന് രോഗികൾക്ക് ലഭിക്കുമെന്നും വളരെയധികം സന്തോഷമുണ്ടെന്നും ഡോ. ഫാത്വിമ അൽ മൻസൂരി വ്യക്തമാക്കി.2016ന് ശേഷം നേത്രരോഗ വിഭാഗത്തിൽ ഔട്ട്പേഷ്യൻറ് വിഭാഗത്തിൽ 34 ശതമാനവും ഇൻപേഷ്യൻറ് വിഭാഗത്തിൽ 13 ശതമാനവും വർധനവുണ്ടായെന്നും അവർ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
