Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡെ​​ലി​​വ​​റി...

ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​ശ്ര​​ദ്ധ: ബൈ​ക്ക്​ അ​​പ​​ക​​ട​​ങ്ങ​​ൾ കൂ​ടു​ന്നു

text_fields
bookmark_border
ഡെ​​ലി​​വ​​റി ജീ​​വ​​ന​​ക്കാ​​രു​​ടെ അ​​ശ്ര​​ദ്ധ: ബൈ​ക്ക്​ അ​​പ​​ക​​ട​​ങ്ങ​​ൾ കൂ​ടു​ന്നു
cancel

ദോ​​​ഹ: ഡെ​​​ലി​​​വ​​​റി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ബൈ​ക്കി​ലേ​റി​യു​ള്ള മ​ര​ണ​പ്പാ​ച്ചി​ൽ അ​​പ​​ക​​ട ​​ങ്ങ​​ൾ​​ക്കി​ട​യാ​ക്കു​ന്നു​​വെ​​ന്ന്​ ജ​​​ന​​​റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് ട്രാ​​​ഫി​​​ ക്​ വൃ​​​ത്ത​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​മി​​​ത​​​വേ​​​ഗം, തെ​​​റ്റാ​​​യ ദി​​​ശ​​​യി​​​ലു​​​ള്ള ഓ​​​വ​​​ർ​​​ടേ​​​ക്കി​ങ്​ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​ണ്​ പ്ര​​ധാ​​ന​​പ്ര​​ശ്​​​നം. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ബൈ​​ക്ക്​ ഒാ​​ടി​​ക്ക​​ൽ മൂ​​ലം നി​​ര​​​വ​​​ധി മ​​​ര​​​ണ​​​ങ്ങ​​​ളും ഗു​​​രു​​​ത​​​ര​​​മാ​​​യ പ​​​രി​​​ക്കു​​​ക​​​ളും ഉ​​ണ്ടാ​​കു​​ന്നു​​വെ​​ന്നും അ​​ധി​​കൃ​​ത​​ർ സൂ​ചി​പ്പി​ക്കു​ന്നു. തു​ച്ഛ​​​മാ​​​യ വ​രു​മാ​ന​ത്തി​നാ​യു​ള്ള ഡെ​​​ലി​​​വ​​​റി ജീ​​​ന​​​ക്കാ​​​രു​​​ടെ മ​ര​ണ​പാ​ച്ചി​ലും അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കി​ട​യാ​ക്കു​ന്നു. ഡെ​​​ലി​​​വ​​​റി ജീ​​വ​​ന​​ക്കാ​​രു​​ടെ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള മ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ര​​​മാ​​​യ പ​​​രി​​​ക്കു​​ക​​​ളു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ഉ​​​ട​​​ൻ ത​​​ന്നെ പു​​​റ​​​ത്തു​​​വി​​​ടും.

ക​​​മ്പ​​​നി​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ഇ​​​ൻ​​​സെ​​​ൻ​​​റി​​​വും ഡെ​​​ലി​​​വ​​​റി ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മീ​​​പ​​​ന​​​വു​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ തീ​​​വ്ര​​​ത​​​യും എ​​​ണ്ണ​​​വും വ​​​ർ​​​ധി​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പി​​​ന്നി​​​ലു​​​ള്ള പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മെ​​​ന്നും ഗ​​​താ​​​ഗ​​​ത വൃ​​​ത്ത​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വേ​​​ഗ​​​ത്തി​​​ൽ ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ചു​​കൊ​​​ടു​​​ക്കു​​​ന്ന ഡെ​​​ലി​​​വ​​​റി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ചി​​ല​ ക​​​മ്പ​​​നി​​​ക​​​ൾ പ്ര​​​ത്യേ​​​ക ഇ​​​ൻ​​സെ​​​ൻ​​​റി​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​ു​​ണ്ട്. ഇ​​ത്​ അ​​മി​​ത വേ​​ഗ​​ത്തി​​ൽ ബൈ​​ക്ക്​ ഒാ​​ടി​​ക്കാ​​ൻ ജീ​​വ​​ന​​ക്കാ​​രെ പ്രേ​​രി​​പ്പി​​ക്കു​​ന്നു. സ്വ​​​ന്തം ജീ​​​വ​​​നും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വ​​​നും ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തി​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഓ​​​ട്ട​​​മെ​​​ന്ന്​ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​റ​​യു​​ന്നു.

പ​​ല​​പ്പോ​​ഴും ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ക്കു​​ന്നി​​ല്ല. മ​​​റ്റൊ​​​രു ട്രാ​​​ക്കി​​​ലേ​​​ക്ക് മാ​​​റു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ചി​​ല​​ർ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്നു​​​മു​​ണ്ട്. ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഡെ​​​ലി​​​വ​​​റി ജീ​​​വ​​​ന​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ബോ​​​ധ​​​വാ​​​ന്മാ​​​രാ​​​ക​​ണം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ​ഗ​​താ​​​ഗ​​​ത വ​​​കു​​​പ്പി​െ​​ൻ​​റ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കും. ഇൗ ​​വി​​​ഷ​​​യം വ​​കു​​പ്പ്​ ഗൗ​​​ര​​​വ​​​ത്തി​​​ലെ​​​ടു​​​ക്കു​​​ന്നു​​​മു​ണ്ട്. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യും മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ൾ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​വ​​​ശ്യ​​​മാ​​​യ ബോ​​​ധ​​​വ​ത്​​​​ക​​​ര​​​ണം ന​​​ൽ​​കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നും അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story