മീഡിയ സിറ്റി വ്യത്യസ്ത മേഖലയിലുള്ള സ്വതന്ത്ര മാധ്യമങ്ങളുടെ കേന്ദ്രം
text_fieldsദോഹ: രാജ്യത്ത് സ്ഥാപിതമാകുന്ന മീഡിയ സിറ്റി വ്യത്യസ്ത മേഖലയി ലുള്ള മാധ്യമങ്ങളുടെ കേന്ദ്രമായിരിക്കുമെന്നും മാധ്യമങ്ങളുടെ വാർ ത്തകളുമായി ബന്ധെപ്പട്ട കാര്യങ്ങളിൽ നിയന്ത്രണങ്ങളുണ്ടാവില്ലെന ്നും ഗവണ്‍മെൻറ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജി.സി.ഒ) ഡയറക്ടര്‍ ശൈഖ് സെയ്്ഫ് ബിന്‍ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി. ടി.ആർ.ടി വേൾഡിെ ൻറ ‘സ്ട്രെയ്റ്റ് ടോക്ക്’ എന്ന അഭിമുഖത്തിലാണ് അദ്ദേഹം മീഡിയ സിറ ്റി സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എഡിറ്റോറിയല്‍ പരിധികളില്ല എന്നതാണ് മീഡിയ സിറ്റിയുടെ ആകര്‍ഷണം. എന ്നാല്, ധാര്‍മികമൂല്യങ്ങൾക്കു വിധേയമായിരിക്കും പ്രവർത്തനം. ഖ ത്തറിലെത്തുന്ന മാധ്യമങ്ങൾ അവര്‍ പറയുന്നതിനും അവരുടെ പ്രവര്‍ത്തികള്‍ക്കും പൂർണ ഉത്തരവാദികളായിരിക്കും. ഒരു സ്ഥാപനങ്ങൾക്കും പരിമിതികളുണ്ടാകില്ല. ഉത്തരവാദിത്തമുള്ള മാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ധാര്മികമൂല്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമമേഖലയില്‍ ഖത്തറിനുള്ളത് നീണ്ട ചരിത്രമാണ്. ടി.വി ചാനലുകള്‍, പ്രസിദ്ധീകരണങ്ങള്‍, സമൂഹമാധ്യമം എന്നിങ്ങനെ മൂന്നു വ്യത്യസ്ത വിഭാഗങ്ങളായി മീഡിയ സിറ്റിയെ കണക്കാക്കാം. വരാനിരിക്കുന്ന പുതിയ മാധ്യമമാണ് സമൂഹമാധ്യമം. അതിനാലാണ് മീഡിയ സിറ്റി അതില്‍ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ സിറ്റിക്ക് എഡിറ്റോറിയല്‍ നിയന്ത്രണങ്ങളുണ്ടാകില്ല. ബ്ലോഗര്‍മാര്‍ക്ക് സൗജന്യമായി സൗകര്യങ്ങള്‍ ലഭ്യമാക്കും.
മീഡിയ സിറ്റിയില്‍ ചെറിയ സ്റ്റുഡിയോകളുണ്ടാകും. ബ്ലോഗര്‍ക്കോ സോഷ്യല്‍മീഡിയ സ്വാധീനമുള്ളവര്‍ക്കോ വിഡിയോ സൃഷ്ടിച്ച് സൗജന്യമായി എഡിറ്റ് ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മീഡിയ സിറ്റി പദ്ധതിക്ക് അമീറില്നിന്നാണ് പ്രചോദനമുണ്ടായത്. പദ്ധതി നടപ്പാക്കുന്നതിനായി 2017ലാണ് അമീര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഈ നീക്കം നയതന്ത്രപ്രതിസന്ധിയോടുള്ള പ്രതികരണമല്ല, മറിച്ച് രാജ്യം മുന്നേറുന്നുവെന്നതിെൻറ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര പ്രതിസന്ധിക്ക് മറുപടിയായാണോ മീഡിയ സിറ്റി രൂപവത്കരിക്കുന്നതെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2005ലാണ് മീഡിയ സിറ്റി പദ്ധതിക്കായി ഗവേഷണം നടത്തിയത്. പദ്ധതി നടപ്പാക്കുന്നതിനായി 2008ല്‍ പ്രത്യേക ടീം രൂപവത്കരിച്ചു.
പദ്ധതികള്‍ നടപ്പാക്കാനുള്ള ശരിയായ സമയമതല്ലെന്ന് മനസ്സിലാക്കുകയായിരുന്നു. അല്‍ജസീറയും മറ്റു ചാനലുകളും അന്ന് കേവലം ചെറിയ നീക്കങ്ങൾ മാത്രമായിരുന്നു. ഇപ്പോള്‍ അല്‍ജസീറ രാജ്യാന്തര ശൃംഖലയായി മാറിയിട്ടുണ്ട്. അല്ജസീറയില് പ്രവര്‍ത്തിച്ച സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ പരിശ്രമം ഇക്കാര്യത്തില്‍ പ്രത്യേകം പരാമര്‍ശവിധേയമാണ്. മാധ്യമ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളുമായി 33 കരാറുകളില്‍ ഖത്തര്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഖത്തര്‍ ഫ്രീസോണ്‍ അതോറിറ്റി സ്ഥാപിക്കുകയും തൊഴില്‍നിയമങ്ങളുടെ വികസനം തുടരുകയും ശൂറാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രതിസന്ധിയെ പിന്നിലാക്കാനായി. ഇപ്പോള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ഉഭയകക്ഷിബന്ധം ഉയര്‍ത്തിക്കൊണ്ട് രാജ്യം മുന്നോട്ടുപോവുകയാണ്.
പ്രചോദനം
ഖത്തറിെൻറ മാധ്യമപാരമ്പര്യം
ഖത്തറില്‍ മാധ്യമ നഗരം സ്ഥാപിക്കാന്‍ പ്രചോദിപ്പിച്ച നിരവധി കാരണങ്ങളുണ്ട്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഖത്തറിെൻറ നീണ്ട ചരിത്രമാണ് ഇതിലൊരു കാരണം. അറുപതുകളില്‍ റേഡിയോയും ടി.വിയും ഉപയോഗിച്ച് ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ മാധ്യമ മേഖലയുമായി ബന്ധം തുടങ്ങിയത്. മാധ്യമചരിത്രത്തിെൻറ ഒന്നാംഘട്ടം അറുപതുകളിലായിരുന്നുവെങ്കില് എണ്‍പതുകളിലും തൊണ്ണൂറുകളിലുമായിരുന്നു രണ്ടാംഘട്ടം. നിരവധി ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും സര്‍ക്കാര്‍ നിയമങ്ങളെക്കുറിച്ചും മറ്റും ദിനപത്രങ്ങളില്‍ കോളങ്ങള്‍ എഴുതുന്നുണ്ടായിരുന്നു. പൗരന്മാര്ക്ക് അവരുടെ അഭിപ്രായം അറിയിക്കാനുള്ള ഒരു വേദിയാണ് മാധ്യമമെന്ന് രാജ്യം മനസ്സിലാക്കുകയായിരുന്നു.
തൊണ്ണൂറുകളുടെ മധ്യം മുതല്‍ 2004 വരെയായിരുന്നു ഖത്തറിെൻറ മാധ്യമചരിത്രത്തിലെ മൂന്നാംഘട്ടം. ഈ കാലയളവിലാണ് അല്‍ജസീറയും കായിക-സാംസ്കാരിക ടി.വി ചാനലുകളായ അല്‍കാസും അല്‍റയ്യാന്‍ ടി.വിയും സ്ഥാപിക്കപ്പെട്ടത്. രണ്ടു ചാനലുകള്‍ക്കും വലിയതോതില്‍ കാഴ്ചക്കാരുണ്ട്. അല്‍കാസ് സ്പോര്‍ട്സ് ചാനലിന് രാജ്യത്തുള്ളതിനേക്കാള്‍ കാഴ്ചക്കാര്‍ ഖത്തറിനു പുറത്തുണ്ട്. അറബിക് ചാനല്‍
എന്നതിനപ്പുറം അല്‍ജസീറ അക്കാലത്ത് വികസിക്കുകയും പല ഭാഷകളിലായി രാജ്യാന്തര ശൃംഖലയുള്ള ശക്തിയായി മാറുകയും ചെയ്തു.
എന്താണ് മീഡിയ സിറ്റി
മാധ്യമങ്ങള്‍ക്കും മറ്റു ഓഫിസുകള്‍ക്കും അനുയോജ്യമായ പ്ലാറ്റ്ഫോം ഒരുക്കുകയാണ് മീഡിയ സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രമുഖ ടെക്നോളജി കമ്പനികള്‍ക്കും ഇവിടെ സൗകര്യമൊരുക്കും. ഖത്തറിലെ മാധ്യമപ്രവര്‍ത്തന മേഖല വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്നതാണ് മീഡിയ സിറ്റിയുടെ ലക്ഷ്യം. മാധ്യമപ്രവര്‍ത്തനങ്ങളെ വികസിപ്പിക്കുകയും കൈകാര്യംചെയ്യുകയും രാജ്യാന്തര മാധ്യമങ്ങളെ ആകര്‍ഷിക്കുകയും ചെയ്യും. ധാർമികമൂല്യങ്ങളിലൂന്നിയുള്ള സ്വതന്ത്ര ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒന്നിനെയാണ് മീഡിയ സിറ്റിയായി കരട് നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
രാജ്യാന്തര മാധ്യമങ്ങള്‍ക്കു പുറമെ ടെക്നോളജി കമ്പനികള്‍, മാധ്യമ, ഡിജിറ്റല്‍ മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണപരിശീലന സ്ഥാപനങ്ങള്‍ എന്നിവയെ ഖത്തറിലേക്ക് ആകര്ഷിക്കുകയെന്നതും മീഡിയ സിറ്റി രൂപവത്കരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
