ദോഹ: കുട്ടികളെ തങ്ങളുടെ രോഗാവസ്ഥ മനസ്സിലാക്കിക്കൊ ടുക്കുന്നതിനും ആശുപത്രിയിൽതന്നെ നിർത്തുന്നതിനും സഹാ യകമാകുന്ന രീതിയിൽ വക്റ ആശുപത്രിയിൽ ആരംഭിച്ച തെറാപ ്യൂറ്റിക് പ്ലേ േപ്രാഗ്രാം വിജയകരമായി മുന്നോട്ട്. ഇതുവരെയായി 375 കുട്ടികൾക്കാണ് പദ്ധതിയിലൂടെ സഹായം ലഭിച്ചിരിക്കുന്നത്.
തുണികൊണ്ടുള്ള പാവ, വലിയ ബൊമ്മ തുടങ്ങിയ കളിപ്പാട്ടങ്ങളാണ് പ്രധാനമായും ഇതിൽ ഉപയോഗിച്ച് വരുന്നത്. കുട്ടികളിൽ തങ്ങളുടെ രോഗാവസ്ഥ സംബന്ധിച്ച പേടി മാറ്റാനാണ് ഇൗ പദ്ധതി.
കുട്ടികളായ അധികരോഗികളും ആശുപത്രിയിൽ നിൽക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ഇത് ചിലപ്പോൾ അമിതമായ ഉത്കണ്ഠയും ആശയക്കുഴപ്പവും പേടിയും കുട്ടികളിൽ ജനിപ്പിക്കുകയും ചെയ്യുന്നു.
േപ്രാഗ്രാമിലൂടെ കുട്ടികൾക്ക് തങ്ങളുടെ രോഗം സംബന്ധിച്ചും ആശുപത്രി അനുഭവങ്ങളുമായി ബന്ധപ്പെട്ടും വികാരവും ഉൽകണ്ഠയും പ്രകടിപ്പിക്കാൻ സാധിക്കുന്നുവെന്നും അൽ വക്റ ആശുപത്രിയിലെ പി.ഐ.സി.യു ഹെഡ് നഴ്സ് ഹനാൻ മുസ്ലിഹ് പറഞ്ഞു. 2017ലാണ് പദ്ധതി ആരംഭിച്ചത്. കളിപ്പാട്ടങ്ങളുപയോഗിച്ചുള്ള പരിപാടികളും, സ്വതന്ത്രമായ കളികളും കഥാപറച്ചിലും ഗെയിമുകളും നിറം നൽകലുമാണ് ഇതിലെ പരിപാടികൾ.കടുത്ത രോഗാവസ്ഥകളിലൂടെയും ചികിത്സകളിലൂടെയും കടന്നുപോകുന്ന കുട്ടികൾക്ക് തങ്ങളുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നതിന് ലോകാടിസ്ഥാനത്തിൽ തന്നെ ഇത്തരം പരിപാടികൾ ഉപയോഗിച്ചു വരുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 2:49 AM GMT Updated On
date_range 2019-07-29T08:19:31+05:30കളികളിലൂടെ വേദനയകറ്റി കുട്ടിരോഗികൾ
text_fieldsNext Story