ദോഹ: 2022 ലോകകപ്പ് ഫുട്ബാളിനായി ദോഹയിൽ നിർമിക്കുന്ന റാസ് അ ബൂ അബൂദ് സ്റ്റേഡിയത്തിന് പ്രത്യേകതകൾ ഏറെയാണ്. നിർമാണ ം പൂർത്തിയാകുന്നതോടെ പൂർണമായും മറ്റൊരു സ്ഥലത്തേക ്ക് മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയ മായിരിക്കും ഇത്. മോഡ്യുലാർ ബിൽഡിങ് ബ്ലോക്കുകൾ ഉപയോഗി ച്ച് നിർമിക്കുന്ന സ്റ്റേഡിയത്തിൽ 40,000 ഇരിപ്പിടങ്ങളാണ് സജ്ജീ കരിക്കുന്നത്.
നിർമാണത്തിനുള്ള ആദ്യ ബാച്ച് കണ്ടെയ്നറുക ൾ കഴിഞ്ഞ ദിവസം ദോഹയിലെത്തി. ആദ്യ ഘട്ടമായി 92 കണ്ടെയ്നറുകളാണ് പദ്ധതി പ്രദേശത്ത് എത്തിയിരിക്കുന്നത്. സമീപ ഭാവിയിൽ തന്നെ കണ്ടെയ്നറുകൾ സ്റ്റേഡിയത്തിനായി സ്ഥാപിക്കാൻ തുടങ്ങുമെന്നും പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ട്വീറ്റ് ചെയ്തു. മോഡ്യുലാർ ബിൽഡിങ് ബ്ലോക്കുകൾ ഉപയോഗിച്ച് നിർമിക്കുന്ന സ്റ്റേഡിയത്തിൽ 40,000 ഇരിപ്പിടങ്ങളാണ് സജ്ജീകരിക്കുക. ഷിപ്പിങ് കണ്ടെയ്നറുകൾ പ്രത്യേക രീതിയിൽ പരിഷ്കരിച്ചാണ് മോഡ്യുലാർ ബിൽഡിങ് ബ്ലോക്കുകൾ തയാറാക്കുന്നത്.
സ്റ്റേഡിയം നിർമാണത്തിനാവശ്യമായ മുഴുവൻ സാമഗ്രികളും കണ്ടെയ്നറുക ൾക്കുള്ളിലുണ്ടാകും. വളരെ വേഗത്തിൽ കൂട്ടിയോജിപ്പിക്കാനും പൊളിച്ചുമാറ്റാനും കഴിയുന്ന തരത്തിലുള്ള സ്േറ്റഡിയം നിർമിച്ച് ലോകത്തിന് മുന്നിൽ വീണ്ടും അദ്ഭുതമാകാനൊരുങ്ങുകയാണ് ഖത്തറെന്ന കൊച്ചു രാജ്യം. ഫെൻവിക് ഇറിബാരൻ ആർക്കിടെക്സാണ് റാസ് അബൂ അബൂദ് സ്റ്റേഡിയത്തിെൻറ രൂപകൽപന നിർവഹിച്ചിട്ടുള്ളത്.
സ്റ്റേഡിയം നിർമാണം അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022ൽ ഖത്തർ ലോകകപ്പ് ഫുട്ബാൾ എട്ട് സ്റ്റേഡിയങ്ങളിലായാണ് നടക്കുക. ഖലീഫ സ്റ്റേഡിയം, റാസ് അബൂ അബൂദ്, ലുസൈൽ, അൽ െബയ്ത്, അൽ വക്റ (ജനൂബ് സ്റ്റേഡിയം), അൽ തുമാമ, അൽ റയ്യാൻ എജുക്കേഷൻ സിറ്റി/ ഖത്തർ ഫൗണ്ടേഷൻ എന്നീ സ്റ്റേഡിയങ്ങളാണിവ. ഇതിൽ ആസ്പയർ സോണിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നിർമാണം പൂർത്തിയാക്കി നേരത്തേതന്നെ ഉദ്ഘാടനം കഴിഞ്ഞു. വഖ്റ സ്റ്റേഡിയം (അൽ ജനൂബ് സ്റ്റേഡിയം) ഉദ്ഘാടനവും കഴിഞ്ഞ ഏപ്രിലിൽ കഴിഞ്ഞു. ചാമ്പ്യൻഷിപ്പിനായുള്ള മറ്റു മത്സരവേദികളുടെ നിർമാണം തകൃതിയായി പുരോഗമിക്കുകയാണ്. പഴയ തമ്പിെൻറ മാതൃകയിലാണ് അൽഖോറിലുള്ള അൽ ബൈത് സ്റ്റേഡിയം. ആസ്പയർ സോൺ ഫൗണ്ടേഷനാണ് സ്റ്റേഡിയം നിർമിക്കുന്നത്.
മേൽക്കൂര സ്ഥാപിക്കലടക്കമുള്ള ജോലികൾ ഇതിനകം പൂർത്തിയായി. സ്റ്റേഡിയത്തിന് ചുറ്റുമുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും സ്റ്റേഡിയത്തിെൻറ അകത്തെ ഫിനിഷിങ് ജോലികളുമാണ് ഇനി ബാക്കിയുള്ളത്. അടുത്ത വർഷം തന്നെ പൂർണമായും കൈമാറാൻ വിധം നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരൂഭൂവിലെ വജ്രം എന്നറിയപ്പെടുന്ന ഖത്തർ ഫൗണ്ടേഷൻ സ്റ്റേഡിയത്തിെൻറ നിർമാണവും ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്.
സ്റ്റേഡിയത്തിെൻറ മേൽക്കൂര സ്ട്രക്ചർ നിർമാണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. അൽ റയ്യാൻ സ്റ്റേഡിയം, തുമാമ സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം എന്നിവയുടെ നിർമാണവും ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
കടുത്ത ഉപരോധത്തിനിടയിലും സമാന്തര മാർഗങ്ങളിലൂടെ നിർമാണ സാമഗ്രികളും അസംസ്കൃത വസ്തുക്കളും കണ്ടെത്തിയാണ് സുപ്രീം കമ്മിറ്റി നിർമാണം പൂർത്തിയാക്കുന്നത്. സമയ ബന്ധിതമായിത്തന്നെ നിർമാണം പൂർത്തിയാക്കുമെന്നും ലോകകപ്പിന് മുമ്പായിത്തന്നെ എല്ലാ സ്റ്റേഡിയങ്ങളുടെയും നിർമാണം പൂർത്തിയാക്കി ഫിഫക്ക് കൈമാറുമെന്നും സുപ്രീം കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.
ഉദ്ഘാടന, ഫൈനൽ പോരാട്ടങ്ങൾക്ക് വേദിയാകുന്ന ലുസൈലിലെ സ്റ്റേഡിയത്തിെൻറ രൂപരേഖ ഇതുവരെ സുപ്രീം കമ്മിറ്റി പുറത്തുവിട്ടിട്ടില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 2:47 AM GMT Updated On
date_range 2019-07-29T08:17:26+05:30പൂർണമായും മാറ്റിസ്ഥാപിക്കാൻ കഴിയും; ഇത് റാസ് അബൂ അബൂദ് സ്റ്റേഡിയം
text_fieldsNext Story