ത്വക് അർബുദത്തിനെതിരെ ആരോഗ്യ മന്ത്രാലയം കാമ്പയിൻ
text_fieldsദോഹ: രാജ്യത്ത് കാണപ്പെടുന്ന അർബുദങ്ങളിൽ ആറ്, ഒമ്പത് സ്ഥാനങ്ങളിലുള്ള ത്വക് അർബുദത്തിനെതിരെ പ്രചാരണ ബോധവത്കരണ പ്രവർത്തനങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ഇൗ അർബുദത്തിെൻറ കാരണം. ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോർപറേഷന് (പി.എച്ച്.സി.സി), കാന്‍സര്‍ സൊ സൈറ്റി (ക്യു.സി.എസ്) എന്നിവയുടെ സഹകരണത്തോടെയാണ് പൊതുജനാരോഗ്യ മന്ത്രാലയം കാമ്പയിന് നടത്തുന്നത്. ദേശീയ അര്‍ബുദ കർമപദ്ധതിക്കനുസൃതമായാണ് ത്വക്അർബുദത്തിനെതിരായ ബോധവത്കരണം.
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഖത്തര്‍ ദേശീയ കാന്‍സര്‍ രജിസ്ട്രിയുടെ 2015ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം പുരുഷന്മാരിലും വനിതകളിലും കണ്ടുവരുന്ന ഏറ്റവും സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ യഥാക്രമം ആറ്, ഒമ്പത് സ്ഥാനങ്ങളിലാണ് ത്വക് അർബുദമുള്ളത്. ഖത്തറില്‍ കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണിത്. നേരത്തേ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സക്കും രോഗശമനത്തിനും സഹായകമാകും.
മെലാനോമ, കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ള ത്വഗ് അർബുദങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി സൂര്യപ്രകാശമേല്ക്കുന്നവരുടെ തൊലിയില്‍ ഉണ്ടാകുന്ന കാന്‍സറുകളുമുണ്ട്. ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസാധാരണമായ അവസ്ഥ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പരിശോധനക്കുവിധേയമാകണം. സാധാരണയായി തൊലിപ്പുറത്ത് ഒരു തടിപ്പാണ് ആദ്യം പ്രത്യക്ഷപ്പെടുക.
ഈ ഭാഗത്ത് നിറം മാറ്റവുമുണ്ടാകാം. പരുത്ത പ്രതലം പോലെയും കാണപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരത്തേതന്നെ ചികിത്സ തേടുന്നത് അർബുദമാണോ എന്നു കണ്ടെത്താനും ചികിത്സ നേടാനും സാധിക്കും. ശരീരത്തിലെ തൊലി ഇടക്കിടെ പരിശോധനക്കുവിധേയമാക്കുന്നത് നല്ലതാണ്. പുറംഭാഗം, കാല്പാദം, വിരലുകളുടെ ഇട, നഖങ്ങളുടെ താഴ്ഭാഗം തുടങ്ങിയ സ്ഥലങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും രീതിയിലുള്ള വ്യത്യാസം കണ്ടാല്‍ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
