ദോഹ: ഖത്തറിെൻറ പൈതൃകത്തിൽ നിർണായക സാന്നിധ്യമായ അറ േബ്യൻ കുതിരകളെ നേരിൽ കാണാനും അടുത്തറിയാനും അൽശഖ ബിൽ അവസരം. ലോക ചാമ്പ്യന്മാരായ അറേബ്യൻ കുതിരകളടക്കം ആയിരത്തോളം കുതിരകളെയാണ് അൽശഖബിൽ പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അറേബ്യൻ ഉപഭൂഖണ്ഡത്തിലുണ്ടായ കുതിരകൾ നൂറ്റാണ്ടുകളായി ഖത്തരി പൈതൃകത്തിെൻറ നിർണായക ഭാഗമാണെന്നും ഇതാണ് പിന്നീട് 1992ൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിൽ അൽശഖബ് രൂപവത്കരണത്തിലേക്ക് നയിച്ചതെന്നും അൽ ശഖബ് ഇൻറർനാഷനൽ റിലേഷൻസ് കോഒാഡിനേറ്റർ ഫഹദ് അൽ മർരി പറഞ്ഞു.
അൽ ശഖബിലെത്തുന്ന സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ, കുതിരകളെ സംബന്ധിച്ചും അവയുടെ പരിപാലനവുമായി ബന്ധപ്പെട്ടും അധികൃതർ വിശദീകരണം നൽകുകയും ചെയ്യുന്നുണ്ട്. അറേബ്യൻ കുതിരകളുടെ അടുത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ ജൂലൈയിലെ പ്രവര്‍ത്തനങ്ങള്‍ മൃഗങ്ങളെ കേന്ദ്രീകരിച്ചാണ്. ഇതിെൻറ ഭാഗമായിക്കൂടിയാണ് കുതിരകളെ സംബന്ധിച്ച പ്രത്യേക പരിപാടി. പാരിസിൽ നടന്ന ലോക അറേബ്യൻ കുതിരമേളയിൽ ചാമ്പ്യന്മാരായ 17 കുതിരകളിൽ 14ഉം അൽശഖബിലേതാണ്. ഇവയടക്കമുള്ളവ പ്രദർശനത്തിലുണ്ട്.