ദോഹ: ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ ഉപരോധത്തെ ത ുടർന്നുണ്ടായ സാമ്പത്തിക ആഘാതങ്ങളിൽനിന്നും വെല്ലുവിളികളിൽനിന്നും ഖത്തർ പൂർണമായും മുക്തമായതായി ഖത്തർ സെൻട്രൽ ബാങ്ക്. മൂലധന ഒഴുക്ക് സാധാരണ ഗതിയിലാക്കുന്നതിലും ബാങ്കിങ് സംവിധാനത്തിെൻറ ലിക്വിഡിറ്റി സ്ഥാനം സുരക്ഷിതമാക്കുന്നതിലും ഫോറിൻ എക്സ്ചേഞ്ച് റിസർവ് പൂർവസ്ഥിതിയിലാക്കുന്നതിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. കൂടാതെ, സ്വകാര്യ മേഖല ബാങ്ക് െക്രഡിറ്റ് വളർച്ചയിലും ഹൈേഡ്രാകാർബൺ ഇതര മേഖലയിലെ വളർച്ചയിലും ഇതിെൻറ പ്രതിഫലനം ഉണ്ടായെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ഖത്തർ സെൻട്രൽ ബാങ്കിെൻറ 10ാമത് സാമ്പത്തിക സുസ്ഥിരത റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വാണിജ്യമേഖലയിലും നിലവിലെ അക്കൗണ്ട് ശേഷിപ്പുകളിലും ധനസന്തുലനത്തിലും വളർച്ച പൂർവസ്ഥിതിയിലായി. നിലവിലെ സാമ്പത്തിക ഉപരോധത്തിനിടയിലും മൂലധന ഒഴുക്ക് സാധാരണ നിലയിലേക്ക് എത്തിച്ചേർന്നു. വിദേശ എക്സ്ചേഞ്ചുകളുടെ കരുതലുകളിൽ നിർണായകമായ പുനഃസ്ഥാപനം നടന്നുവെന്നും ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. അപ്രതീക്ഷിതമായ ഏതു പ്രതികൂല സാഹചര്യങ്ങളും തരണംചെയ്യാൻ ഖത്തർ സാമ്പത്തിക വ്യവസ്ഥിതിക്ക് സാധിക്കുമെന്നും റിപ്പോർട്ട് വിലയിരുത്തി. ആഗോള സാമ്പത്തിക മേഖലയിൽ ദൗർബല്യമുണ്ടായപ്പോഴും ഖത്തർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് അബ്ദുല്ല ബിൻ സഈദ് ആൽഥാനി പ്രതികരിച്ചു.