Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ബോ​​​ട്സ്വാ​​​ന​​​യി​​ലേ​​ക്ക്​ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്​​​സ്​ നേ​​രി​​ട്ട്​​ സ​​ർ​​വി​​സ്​ തു​​ട​​ങ്ങു​​ന്നു

text_fields
bookmark_border
ബോ​​​ട്സ്വാ​​​ന​​​യി​​ലേ​​ക്ക്​ ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്​​​സ്​ നേ​​രി​​ട്ട്​​ സ​​ർ​​വി​​സ്​ തു​​ട​​ങ്ങു​​ന്നു
cancel

ദോ​​​ഹ: ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ ബോ​​​ട്സ്വാ​​​ന​​​യു​​​ടെ ആ​​​സ്​​​ഥാ​​​ന​​​മാ​​​യ ഗാ​​​ ബ്രോ​​​ണി​​​ലേ​​ക്ക്​ ഖ​​​ത്ത​​​ര്‍ എ​​​യ​​​ര്‍വെ​​​യ്സ് സ​​​ര്‍വി​സ് തു​​​ട​​​ങ്ങു​​​ന്നു. ബോ​​​ട്സ്വ ാ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള നേ​​രി​​ട്ടു​​ള്ള ആ​​​ദ്യ സ​​​ര്‍വി​സാ​​​ണി​​​ത്. ഒ​​​ക്ടോ​​​ബ​​​ര്‍ 27ന് ​​​സ​​​ര്‍വി​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ഖ​​​ത്ത​​​ര്‍ എ​​​യ​​​ര്‍വെ​​​യ്സ് അ​​​റി​​​യി​​​ച്ചു. തി​​​ങ്ക​​​ള്‍, ബു​​​ധ​​​ന്‍, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ദോ​​​ഹ​​​യി​​​ല്‍ നി​​​ന്ന്​ ഗാ​​​ബ്രോ​​​ണി​​​ലേ​​​ക്ക് വി​​​മാ​​​നം പ​​​റ​​​ക്കു​​​ക. രാ​​​വി​​​ലെ 6.55ന് ​​​ദോ​​​ഹ​​​യി​​​ല്‍ നി​​​ന്ന്​ പു​റ​പ്പെ​ടു​ന്ന ക്യു ​​​ആ​​​ര്‍ 1377 ന​​​മ്പ​​​ര്‍ വി​​​മാ​​​നം ഉ​​​ച്ച​​​ക്ക് 2.50ന് ​​​ജൊ​​​ഹ​​ാ​ന​​​സ്ബ​​​ര്‍ഗി​​​ലെ​​​ത്തും. തു​​​ട​​​ര്‍ന്ന് 3.55ന് ​​​ജൊ​​​ഹ​​ാ​ന​​​സ്ബ​​​ര്‍ഗി​​​ല്‍ നി​​​ന്നും പു​​റ​​​പ്പെ​​​ട്ട് 4.50ന് ​​​ഗാ​​​ബ്രോ​​​ണി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. വൈ​​​കീ​​​ട്ട് 6.35ന് ​​​ഗാ​​​ബ്രോ​​​ണി​​​ല്‍ നി​​​ന്നും തി​​​രി​​​ച്ചു പ​​​റ​​​ക്കു​​​ന്ന ഖ​​​ത്ത​​​ര്‍ എ​​​യ​​​ര്‍വെ​​​യ്സ് ക്യു ​​​ആ​​​ര്‍ 1378 വി​​​മാ​​​നം ജൊ​​​ഹ​​ാ​ന​​​സ്ബ​​​ര്‍ഗി​​​ല്‍ 7.30ന് ​​​എ​​​ത്തി​​​ച്ചേ​​​രും.

അ​​​വി​​​ടെ നി​​​ന്നും രാ​​​ത്രി 8.40ന് ​​​പ​​​റ​​​ന്നു​​​യ​​​ര്‍ന്ന് പി​​​റ്റേ​​​ന്നു പു​​​ല​​​ര്‍ച്ചെ 6.35ന് ​​​ദോ​​​ഹ​​​യി​​​ലി​​​റ​​​ങ്ങു​​​ന്ന വി​​​ധ​​​ത്തി​​​ലാ​​​ണ് ഷെ​​​ഡ്യൂ​​​ള്‍ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​ക്കു​​​ന്ന​​​ത്. എ​​​യ​​​ര്‍ബ​​​സ് എ 350900 ​​​എ​​​യ​​​ര്‍ക്രാ​​​ഫ്റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​തി​​​വാ​​​രം മൂ​​​ന്ന് സ​​​ര്‍വി​​​സു​​​ക​​​ളാ​​​ണ് ഗാ​​​ബ്രോ​​​ണി​​​ലേ​​​ക്ക് ന​​ട​​​ത്തു​​​ക. ബി​​​സി​​​ന​​​സ് ക്ലാ​​​സി​​​ല്‍ 36 സീ​​​റ്റു​​​ക​​​ളും ഇ​​​ക്ക​​​ണോ​​​മി​​​യി​​​ല്‍ 247 സീ​​​റ്റു​​​ക​​​ളു​​​മാ​​​ണു​​​ണ്ടാ​​​വു​​​ക. ബോ​​​ട്സ്വാ​​​ന​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് വി​​​മാ​​​നം പ​​​റ​​​ത്തു​​​ന്ന ആ​​​ദ്യ​​​ത്തെ മി​​​ഡി​​​ല്‍ ഈ​​​സ്​​റ്റ്​ വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​യാ​​​ണ് ഖ​​​ത്ത​​​ര്‍ എ​​​യ​​​ര്‍വെ​​​യ്സ്. നി​​​ല​​​വി​​​ല്‍ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ 15 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 22 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​മ്പ​​നി സ​​​ര്‍വി​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. പു​​​തി​​​യ സ​​​ര്‍വി​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ലോ​​​ക​​​ത്തി​​​ലെ 160 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ബ​​​ന്ധ​​​മാ​​​ണു​​​ണ്ടാ​​​വു​​​ക​​​യെ​​​ന്നും ഖ​​​ത്ത​​​ര്‍ എ​​​യ​​​ര്‍വെ​​​യ്സ് ഗ്രൂ​​​പ്​ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടി​വ് അ​​​ക്ബ​​​ര്‍ അ​​​ല്‍ ബാ​​​കി​​​ര്‍ പ​​​റ​​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story