ദോഹ: ഖത്തര്‍ ഇസ്ലാമിക് ബാങ്കും ഉരീദുവും ചേര്‍ന്ന് െക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. കോര്‍പറേറ്റ്, ചെറുകിട ഇടത്തരം വ്യ വസായികള്ക്കും ഉപയോഗപ്പെടുത്താനും യാത്ര, വിനോദോപാധ ികള്‍ തുടങ്ങിയവക്കുള്ള ചെലവുകള്‍ക്കും മറ്റും ഉപയോഗിക്കാനാവുന്ന കാര്‍ഡാണിത്. മൂന്നുതരം കാര്‍ഡുകളാണ് രംഗത്തുണ്ടാവുക. പര്‍ച്ചേസിങ്, വേള്‍ഡ്, വേള്‍ഡ് എലൈറ്റ് എന്നീ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി വ്യത്യസ്തവും സുരക്ഷിതവും സമയബന്ധിതവുമായ സേവനങ്ങള്‍ നിര്‍വഹിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കമ്പനികള്‍ക്ക് തങ്ങളുടെ വിതരണക്കാരുടെ തുക അടയ്ക്കാനും ബില്ലുകള്‍, പ്രതിദിന ചെലവുകളും നിര്‍വഹിക്കാനും സാധിക്കുന്ന തരത്തിലാണ് പര്‍ച്ചേസിങ് കാര്‍ഡ് തയാറാക്കിയിരിക്കുന്നത്.
യാത്രക്കും വിനോദത്തിനുമായാണ് വേള്‍ഡ്, വേള്‍ഡ് എലൈറ്റ് കാര്‍ഡുകളുടെ പ്രധാന ഉപയോഗം. അമിത ചെലവുകള്‍ നിയന്ത്രിക്കാനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സാധിക്കുന്ന തരത്തിലാണ് കാര്‍ഡുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ചെലവിന് അനുസരിച്ച് ഉരീദുവിെൻറ നുജൂം പോയൻറുകള്‍ ലഭ്യമാകും. ലോകത്തിലെ 600ലേറെ വിമാനത്താവളങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന കാര്‍ഡുകളില്‍ കാര്‍ യാത്രകള്‍ക്കും മറ്റും ഡിസ്കൗണ്ട്, യാത്രാ ഇന്‍ഷുറന്‍സ്, വിമാന ടിക്കറ്റിലും ഹോട്ടലിലും ഡിസ്കൗണ്ട് തുടങ്ങിയവ ലഭ്യമാകും. ഉപഭോക്തൃ സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണമാണ് പുതിയ കാര്‍ഡ് എന്ന് ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ഹോള്‍സെയില്‍ ബാങ്കിങ് ഗ്രൂപ് ജനറല്‍ മാനേജര്‍ താരിക് ഫാസി പറഞ്ഞു.
പദ്ധതിയില്‍ വിശ്വസ്ത കൂട്ടാളിയായി ഖത്തര്‍ ഇസ്ലാമിക് ബാങ്ക് രംഗത്തു വന്നതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് ഉരീദു കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് പി.ആര് ഡയറക്ടര്‍ മനാര്‍ ഖലീഫ അല്‍ മുറൈഖി വിശദീകരിച്ചു. ചെറുകിട ഇടത്തരം വ്യവസായികളുടെ പ്രതിദിന പ്രവര്‍ത്തനങ്ങളും ചെലവുകളും കൂടുതല്‍ എളുപ്പമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ അവയുടെ സുസ്ഥിര വളര്‍ച്ചയാണ് സാധ്യമാകുകയെന്ന് മാസ്റ്റര്‍ കാര്‍ഡ് ഖത്തര്‍, കുവൈത്ത് ജനറല്‍ മാനേജര്‍ സോമു റോയ് ചൂണ്ടിക്കാട്ടി.